Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
എല്ലാം കൂടി ഒരുമിച്ച് തരല്ലേ ഞാൻ താങ്ങില്ല. ഒരുപാട് സന്തോഷിക്കുമ്പോഴും എനിക്ക് പേടിയാ അച്ചു. ഇതൊക്കെ പെട്ടന്നു തീർന്നു പോകുവോ എന്നൊക്കെ തോന്നും .... എനിക്ക് നിന്നെ നഷ്ടപ്പെടാൻ വയ്യ... 24 മണിക്കൂർ കൊണ്ടു ഞാൻ ജീവിക്കുന്നത് എന്റെ ജീവിതം തന്നെയാണോ അതോ സ്വപ്നം മാത്രമാണോ.... അറിയില്ല.... "
" അതേയ്... മതി മതി.... എന്തൊക്കെയാ ഈ ചിന്തിച്ചു കൂട്ടുന്നെ.... ഇതൊക്കെ എന്റെ മോൾക്ക് ഇനി ഒരു ശീലം ആയിക്കോളും... താങ്ങാൻ പറ്റില്ലാന്നൊക്കെ പറഞ്ഞേക്കല്ലേ..... ഞാൻ തുടങ്ങിയല്ലേ ഉള്ളൂ "
ചേർന്നു നിന്ന എന്നെ രണ്ടു കൈകൾ കൊണ്ടും ഇറുകെ പുണർന്നു ആ ചുണ്ട് എന്നിലേക്ക് അടുക്കുന്നത് കണ്ടതും പൊട്ടിച്ചിരിച്ചു കൊണ്ടു അവനെ തള്ളി മാറ്റി.... സോഫയിലേക്ക് വീണ ആൾ എന്നെകൂടി അതിലേക്ക് വലിച്ചിട്ടു... അവന്റെ നെഞ്ചിലേക്ക് വീണ ഞാൻ പിടഞ്ഞെണീറ്റു... കൂടെ അവനും.... പുറകിൽ നിന്നും വയറിൽ ചുറ്റി പിടിച്ചു അടുപ്പിച്ചപ്പോ... കുതറി മാറാൻ നോക്കിയ എന്നെ അനായാസേന അവൻ കോരി എടുത്തു ബെഡ്റൂമിലേക്ക് നടന്നു. ....
" അച്ചു.... വിട്.... ഒരു കാര്യം... ഒന്നു കേൾക്ക്..... എന്റെ വെപ്രാളവും നാണവും ഒക്കെ കണ്ടു അവൻ എന്നെ താഴെ നിർത്തി. "
ഇടുപ്പിൽ കൈ കുത്തി.... ഒരു കൈ വാതിലിനു കുറുകെ പിടിച്ചു.... അവൻ നിന്നു...
" അച്ചോടാ... എന്റെ പെണ്ണിനെ നോക്കിയേ.... ആകെ ചുവന്നല്ലോ..... മ്മം ..... പറ.... പറ.... വേഗം... പറ.... "
"അതേയ്..... " " പിന്നേയ്.... " ആ വാതിലിനും അവന്റെ കയ്യിനും ഇടയിലുള്ള വിടവിലൂടെ നൂണ്ടു ഇറങ്ങാൻ ശ്രമിച്ചുകൊണ്ട്
💬 Comments
View all comments