Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
ഞാനും.... സമ്മതിക്കാതെ അവനും.....
" എവിടാ ഈ ഓടാൻ പോണേ...ഇവിടുന്നു പോവാൻ പറ്റൂല.... എന്താണേലും ഇവിടെ നിന്നു പറഞ്ഞോ .. "
" എനിക്കേ.... കുറച്ചു സിന്ദൂരം നെറുകയിൽ ഇട്ടു തരാമോ... എന്റെ ബാഗിൽ സിന്ദൂരച്ചെപ്പ് ഉണ്ട്. അതിന്നൊന്നെടുക്കാനാ.... ഇന്നലെ വീട്ടിൽ കയറും മുന്നേ അത് തുടച്ചു കളയേണ്ടി വന്നപ്പോ സങ്കടം വന്നു... അപ്പോഴേ ഓർത്തതാ... "
" എങ്കിൽ പിന്നേ അത് ഇട്ടു തന്നിട്ടേ ഉള്ളൂ... സിന്ദൂരം ഞാൻ എടുക്കാം.... ഇവിടെനിന്നും അനങ്ങരുത്.... "
ഒറ്റ നിമിഷം കൊണ്ടു സിന്ദൂരച്ചെപ്പുമായി അവനെത്തിj. നെറുകയിൽ അവന്റെ കൈ കൊണ്ടു തൊടുന്ന സിന്ദൂരത്തിനു ഒരു വല്ലാത്ത അനുഭൂതിയാണ്.....കണ്ണടച്ചു നിന്നു അതിൽ അലിഞ്ഞു... .
ആ നിശ്വാസം എന്റെ കഴുത്തിൽ ഏറ്റപ്പോ ഞെട്ടി പുറകിലേക്ക് മാറി.... ഓരോ ചുവടു ഞാൻ പുറകിലേക്ക് വെച്ചപ്പോഴും അവൻ ഓരോ ചുവടു എന്നിലേക്ക് അടുത്ത് വന്നുകൊണ്ടിരുന്നു..... ഞാൻ ഭിത്തിയിൽ തട്ടി നിൽക്കും വരെ....ആ കണ്ണുകൾ അതൊരു കാന്തം പോലെ.... ആ നോട്ടം അവനിലേക്ക് വലിച്ചടുപ്പിക്കും..... . ആ ശരീരം എന്നോട് ചേർത്തു കൈകൾ ഇരുവശത്തേക്കും ചുവരിലേക്ക് ചേർത്തു പിടിച്ചു അവൻ എന്നിലേക്ക് ചുണ്ടുകൾ അടുപ്പിച്ചു.......
" അച്ചു....... എനിക്ക് വെള്ളം വേണം...... "
അവൻ ഒരടി പുറകിലേക്ക് മാറി പുറകിലേക്ക് കൈ കെട്ടി വെച്ചു നിന്നിട്ടു... എന്നെ തല മുതൽ കാലു വരെ ഒന്നു നോക്കി.....
" മം... ok വെള്ളം വേണം..... പിന്നേ വേറെ എന്തൊക്കെ വേണം... ഇപ്പൊ പറഞ്ഞോണം..... "
ആ കുറുമ്പന്റെ മുഖം ഒന്നു കാണേണ്ടതായിരുന്നു.....
അവൻ ആഗ്രഹിക്കുന്നതൊക്കെ എനിക്ക്
💬 Comments
View all comments