Chapter Title : പ്രണയഭദ്രം 3 [ഭദ്ര]
നന്നായി മനസ്സിലാവുന്നുണ്ടായിരുന്നു..... മനസ്സു മുഴുവൻ ആകെ ഒരു പരിഭ്രമം..... നിമിഷങ്ങൾ കൊണ്ടു വെള്ളവും ആയി ആളെത്തി..... ഒരു സിപ് എടുത്തപ്പോഴേക്കും ആ നനവ് അവൻ ഒപ്പി എടുത്തിരുന്നു....
എന്നെ കോരി എടുത്തു ആ ബെഡിലേക്ക് കിടത്തി എന്നിലേക്ക് ചായുന്ന അവന്റെ ആ കണ്ണുകളുടെ തീക്ഷ്ണത നേരിടാനാവാതെ ഞാൻ മുഖം പൊത്തി...
ജീവന്റെ ഓരോ കണികയിലും നിറഞ്ഞു തുളുമ്പുന്ന പ്രണയമായി അവൻ.... അവനെന്നിൽ ഒരു ലഹരിയായി കത്തിപ്പടർന്നു.......
ഒരു പെണ്കുട്ടിയിൽനിന്നും സ്ത്രീ എന്ന പൂർണതയിലേക്ക് അവൻ എന്നെ പ്രണയം കൊണ്ടു ആവാഹിച്ചിരിക്കുന്നു. സ്നേഹവും പ്രണയവും ചാലിച്ച രതി ആവോളം പകർന്നു നൽകി അവൻ എന്നെ പൂർണമായും അവന്റെ അർധാംഗിനിയായി മാറ്റിക്കഴിഞ്ഞു.
ഒരു ശരീരവും, ഒരു മനസ്സും, ഒരാത്മാവും എന്ന അവസ്ഥ അനുഭവിച്ചറിയുകയായിരുന്നു പിന്നീടുള്ള ദിനങ്ങളിൽ.....
35 ദിവസ്സങ്ങൾ 35 നിമിഷങ്ങൾ പോലെയാണ് കടന്നു പോയത്. court marriage ന്റെ എല്ലാ നിയമ നടപടികളും ഇതിനിടയിൽ പൂർത്തിയാക്കിയിരുന്നു....
airport ഒരേ സമയം എനിക്ക് ഏറ്റവും വലിയ സന്തോഷവും അസഹനീയമായ ഒരുപോലെ ഏറ്റുവാങ്ങേണ്ടി വരുന്ന വേദിയാണ്.. കരയില്ല എന്നൊരു വാക്ക് കൊടുത്തിട്ടുണ്ട് എന്റെ ജീവന്.. ഒരുപാട് സങ്കടം മറച്ചു വെച്ചു ചിരിക്കാൻ ശ്രമിച്ചു കൊണ്ടു പോവും മുന്നേ നെറുകയിൽ സിന്ദൂരത്തിനു മുകളിൽ ചുണ്ടു ചേർത്ത് അവൻ നടന്നകന്നു..... തിരിഞ്ഞു നോക്കിയില്ല ഒരുതവണ പോലും.... ആ കണ്ണു നിറഞ്ഞൊഴുകുന്നത് ഞാൻ കാണരുതെന്ന് അവനറിയാം.... അവൻ നടന്നു മറയുംവരെ നോക്കി നിന്നു. പിന്നെയും കുറച്ചേറെ നേരം..... എന്തിനെന്നറിയാതെ....
ഒരു ചക്രവ്യൂഹത്തിലാണ് ഞാൻ... എന്നെയുംകൊണ്ട് സമാധാനമുള്ള ജീവിതത്തിലേക്ക് ചേക്കേറാൻ അവൻ തിരഞ്ഞെടുത്തത് ന്യൂയോർക് ആണ്. അതിനു
💬 Comments
View all comments