Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]
ഖണ്ഡിച്ചു കൊണ്ട് ഹരി വണ്ടിയിൽ നിന്നും ഇറങ്ങി .
അന്ന് രാത്രി പതിവ് പോലെ ഹരി വീട്ടിലെത്തി. മീരയും ഡ്യൂട്ടി കഴിഞ്ഞു അപ്പോൾ എത്തിയതേ ഉണ്ടായിരുന്നുള്ളു. കുളി കഴിഞ്ഞു സോഫയിലിരുന്നു ടി.വി കാണുമ്പോഴും അതിൽ ശ്രദ്ദിക്കാൻ കഴിയാതെ അനുവിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ഹരിയുടെ മനസ്സിൽ .
കുളി കഴിഞ്ഞു തലയിൽ തുവർത്തി കൊണ്ട് മീര അപ്പോഴേക്കും ഹാളിലേക്ക് എത്തി. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം . ടർക്കി ഒരു കസേരയിലേക്കിട്ടു മീര ഹരിയുടെ മുൻപിൽ ചെന്ന് മുടി ഒന്ന് കുടഞ്ഞു ഹരിയുടെ മുഖത്തേക്ക് മുടിയിൽ നിന്നുള്ള വെള്ളം തെറിപ്പിച്ചു .
"ചെ..നാശം " ഹരി മീരയെ നോക്കി കണ്ണുരുട്ടി.
"ആഹാ ..ആശാൻ ചൂടിലാണല്ലോ " എന്ന് പറഞ്ഞു മീര ഹരിയുടെ മടിയിലേക്കിരുന്നു . കുളികഴിഞ്ഞു വന്ന കാരണം നല്ല സോപ്പിന്റെ മണം ആണ് മീരക്ക് എന്ന് ഹരിക്കു തോന്നി . കഴുത്തിലും മുഖത്തുമൊക്കെ വെള്ള തുള്ളികൾ വെളിച്ചം തട്ടി തിളങ്ങുന്നുണ്ട്. മീര ഹരിയുടെ കഴുത്തിലൂടെ കൈചുറ്റി . അയാളുടെ മടിയിലിരുന്ന് .
"എന്താ " മീര ഹരിയുടെ അടുത്ത് പുരികം ഉയർത്തി ചോദിച്ചു.
"എന്ത് ? " ഹരി മീരയുടെ മുഖത്തു നോക്കാതെ ടി.വി യിൽ ശ്രദ്ദിച്ചു.
മീര ഹരിയുടെ മുഖം ഇടം കയ്യാൽ തന്റെ നേരെ തിരിച്ചു പിടിച്ചു. "മൂഡ് ഓഫ് ആണോ ? " മീര വാല്സല്യത്തോടെ ഹരിയെ നോക്കി .
"ഒന്നുമില്ല മീരേ.." എന്ന് പറഞ്ഞു ഹരി മീരയുടെ നെറുകയിൽ ചുംബിച്ചു. മീരയുടെ കുട്ടിത്തവും സ്നേഹവും അയാൾക്കു എന്നും ഒരു ദൗർബല്യം ആണ് .
"എന്നാലും , ഹരിക്കു എന്തോ ഉണ്ട്.ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ദിക്കുന്നതാ " മീര അയാളീടെ മടിയിൽ നിന്നും തെന്നി മാറി സോഫയിലേക്കിരുന്നു . അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര ഇരുന്നു . ഹരി മീരയെ ചേർത്തു പിടിച്ചു.
"ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യുന്ന കാര്യം ആലോചിച്ചതാ..ശല്യം " എന്ന് കളിയായി പറഞ്ഞു ഹരി മീരയെ
💬 Comments
View all comments