0%

Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]

Author : Sagar Kottapuram Read All Parts 497

"ചുമ്മാ ..ഒരു രസം " എന്ന് പറഞ്ഞു അന്നൊഴിഞ്ഞു മാറി . പിന്നെ ഒരു ദിവസം ധൈര്യം സംഭരിച്ചു ലൈബ്രറിയിൽ വെച്ചാണ് അനുപമയെ ഇഷ്ടമാണെന്നു ഹരി അവളോട് പറയുന്നത് . ഇതെല്ലം ആലോചിച്ചു വണ്ടിയിൽ ഇരിക്കെ  ഹരിയെ തട്ടി വിളിച്ചു .

"അളിയാ ഓഫീസ് എത്തി , ഇറങ്ങുന്നില്ലേ" ആ ചോദ്യത്തിൽ പഴയ ഓർമകളെ ഖണ്ഡിച്ചു കൊണ്ട് ഹരി വണ്ടിയിൽ നിന്നും ഇറങ്ങി .

അന്ന് രാത്രി പതിവ് പോലെ ഹരി വീട്ടിലെത്തി. മീരയും ഡ്യൂട്ടി കഴിഞ്ഞു അപ്പോൾ എത്തിയതേ ഉണ്ടായിരുന്നുള്ളു. കുളി കഴിഞ്ഞു സോഫയിലിരുന്നു ടി.വി കാണുമ്പോഴും അതിൽ ശ്രദ്ദിക്കാൻ കഴിയാതെ അനുവിനെ കുറിച്ചുള്ള ഓർമ്മകൾ ആയിരുന്നു ഹരിയുടെ മനസ്സിൽ .

കുളി കഴിഞ്ഞു തലയിൽ തുവർത്തി കൊണ്ട് മീര അപ്പോഴേക്കും ഹാളിലേക്ക് എത്തി. ഒരു മഞ്ഞ ചുരിദാറും കറുത്ത പാന്റുമാണ് മീരയുടെ വേഷം . ടർക്കി ഒരു കസേരയിലേക്കിട്ടു മീര ഹരിയുടെ മുൻപിൽ ചെന്ന് മുടി ഒന്ന് കുടഞ്ഞു ഹരിയുടെ മുഖത്തേക്ക് മുടിയിൽ നിന്നുള്ള വെള്ളം തെറിപ്പിച്ചു .

"ചെ..നാശം " ഹരി മീരയെ നോക്കി കണ്ണുരുട്ടി.

"ആഹാ ..ആശാൻ ചൂടിലാണല്ലോ " എന്ന് പറഞ്ഞു മീര ഹരിയുടെ മടിയിലേക്കിരുന്നു . കുളികഴിഞ്ഞു വന്ന കാരണം നല്ല സോപ്പിന്റെ മണം ആണ് മീരക്ക് എന്ന് ഹരിക്കു തോന്നി . കഴുത്തിലും മുഖത്തുമൊക്കെ വെള്ള തുള്ളികൾ വെളിച്ചം തട്ടി തിളങ്ങുന്നുണ്ട്. മീര ഹരിയുടെ കഴുത്തിലൂടെ കൈചുറ്റി . അയാളുടെ മടിയിലിരുന്ന് .

"എന്താ " മീര ഹരിയുടെ അടുത്ത് പുരികം ഉയർത്തി

💬 Comments

View all comments