Chapter Title : പ്രണയകാലം 2 [സാഗർ കോട്ടപ്പുറം]
ചോദിച്ചു.
"എന്ത് ? " ഹരി മീരയുടെ മുഖത്തു നോക്കാതെ ടി.വി യിൽ ശ്രദ്ദിച്ചു.
മീര ഹരിയുടെ മുഖം ഇടം കയ്യാൽ തന്റെ നേരെ തിരിച്ചു പിടിച്ചു. "മൂഡ് ഓഫ് ആണോ ? " മീര വാല്സല്യത്തോടെ ഹരിയെ നോക്കി .
"ഒന്നുമില്ല മീരേ.." എന്ന് പറഞ്ഞു ഹരി മീരയുടെ നെറുകയിൽ ചുംബിച്ചു. മീരയുടെ കുട്ടിത്തവും സ്നേഹവും അയാൾക്കു എന്നും ഒരു ദൗർബല്യം ആണ് .
"എന്നാലും , ഹരിക്കു എന്തോ ഉണ്ട്.ഞാൻ വന്നപ്പോ തൊട്ടു ശ്രദ്ദിക്കുന്നതാ " മീര അയാളീടെ മടിയിൽ നിന്നും തെന്നി മാറി സോഫയിലേക്കിരുന്നു . അയാളുടെ തോളിലേക്ക് മുഖം ചായ്ച്ചു മീര ഇരുന്നു . ഹരി മീരയെ ചേർത്തു പിടിച്ചു.
"ഞാൻ നിന്നെ ഡിവോഴ്സ് ചെയ്യുന്ന കാര്യം ആലോചിച്ചതാ..ശല്യം " എന്ന് കളിയായി പറഞ്ഞു ഹരി മീരയെ ചേർത്തു പിടിച്ച കൈ കൊണ്ട് അവളുടെ ഇടുപ്പിൽ നുള്ളി .
"ഫ .." മീര ഒന്ന് പതിയെ ആട്ടി . ദേഷ്യപ്പെട്ടു അയാളെ പതിയെ തോളിൽ അടിച്ചു വേദനിപ്പിച്ചു .
"ഞാൻ ചുമ്മാ ഓഫീസിലെ കാര്യം ഒകെ ഓർത്തിരുന്നു പോയതാ , നല്ല ബിസി ആടോ " ഹരി മീരക്ക് നേരെ തിരിഞ്ഞിരുന്നു .
"ഞാൻ വിചാരിച്ചു വല്ല പെണ്ണുങ്ങളേം ആലോചിച്ചു ഇരിക്കുവാണെന്നു" മീര തമാശക്ക് വേണ്ടി പറഞ്ഞതാണെങ്കിലും ഹരിക്കു ചെറിയൊരു ഞെട്ടലും കുറ്റബോധവുമുണ്ടാക്കിയ സംസാരം ആയിരുന്നത് .ആ പരിഭ്രമം പുറത്തു കാണിക്കാതെ ഹരി മീരയുടെ മുഖം കൈകുമ്പിളിൽ കോരിയെടുത്തു .
"എന്റെ
💬 Comments
View all comments