Chapter Title : പ്രണയകാലം അവസാനഭാഗം !
ഹരിയെ നോക്കി ചിരിച്ചു കാണിച്ചു സ്ഥലം വിട്ടു . മീരയുടെ 'അമ്മ അപ്പോഴേക്കും അവിടേക്കു വന്നു..
"ചായ എടുക്കണോ മോനെ " മീരയുടെ 'അമ്മ വാതില്ക്കല് വന്നു നിന്ന് . ഹരി വേണ്ടെന്നു പറഞ്ഞപ്പോൾ അവര് പിൻവാങ്ങി .
ഹരി മീരയെ മുഖം ഉയർത്തി നോക്കി . മീര അയാളെ ശ്രദ്ദിക്കാതെ താഴേക്ക് നോക്കി . ഹരി കാലു നീട്ടി കട്ടിലിൽ ചാരി ഇരിക്കുന്ന മീരയുടെ കാലിന്റെ അടിയിൽ വിരലോടിച്ചു ഇക്കിളിപെടുത്തി..
"ചെ...ചുമ്മാ ഇരി " മീര കാലു പിന് വലിച്ചു..
"നീ എന്താ നേരെ നോക്കാത്തെ" ഹരി മീരയുടെ താടിക്കു പിടിച്ചു നേരെ നോക്കി..
"ചുമ്മാ ചൂടാവാനല്ലേ " മീര മുഖം വെട്ടിച്ചു .
"പിന്നെ , ചൂടാവണ്ട കാര്യത്തിന് ചൂടാവണ്ടേ..എന്താ നടന്നേ ഇയാള് പറ " ഹരി മീരയുടെ അടുത്തേക്ക് മാറി ഇരുന്നു മീരയുടെ കയ്യിലെ കെട്ടിൽ പിടിച്ചു പതിയെ ഞെക്കി..
"അഹ്..മീര വേദന എടുത്തു അയാളെ ദേഷ്യപ്പെട്ടു നോക്കി ..
"വേദന ഉണ്ടോ " ഹരി മീരയെ പാവത്തോടെ നോക്കി..
"ഏയ് ഒട്ടുമില്ല നല്ല സുഖം അല്ലെ " മീര അയാളെ നുള്ളി.
"നീ അത് കള എന്താ പറ്റിയേ ? " ഹരി ആകാംക്ഷയോടെ പറഞ്ഞു .
"ഒന്നുമില്ല , രണ്ടു തല തെറിച്ചവന്മാര് സ്പീഡിൽ വന്നു കയറി , അവന്മാര് വെട്ടിച്ചു ഒഴിഞ്ഞു , ഞാൻ അത്രക് എക്സ്പെർട് അല്ലാത്തോണ്ട് റോട്ടില് വീണു അതെന്നെ " മീര അല്പം ദേഷ്യത്തോടെ
💬 Comments
View all comments