Chapter Title : പ്രണയകാലം അവസാനഭാഗം !
പറഞ്ഞു .
"ഓ ഓ.." ഹരി പറഞ്ഞു കൊണ്ട് ചിരിച്ചു . എന്നിട് തല ചെരിച്ചു വാതിൽക്കൽ ആരുമില്ലെന്ന് ഉറപ്പു വരുത്തി മീരയുടെ കവിളിൽ ഉമ്മ വെച്ചു.
"ഞാൻ അങ്ങ് പേടിച്ചു ..കയ്യോ കാലോ ഒടിഞ്ഞ എന്റെ കാര്യം കഷ്ടത്തിലാവും " ഹരി മീരയെ നോക്കി കണ്ണിറുക്കി .
"ആ..രണ്ടു ദിവസം കൈ സ്‌ട്രെയിൻ ചെയ്യരുതെന്ന് പറഞ്ഞിട്ടുണ്ട് , ഞാൻ മാറുന്ന വരെ മെഡിക്കൽ ലീവ് എടുക്കുവാ " മീര അയാളെ നോക്കി .
"അപ്പൊ വീട്ടിലെ കാര്യം " ഹരി മീരയെ നോക്കി .
"ഒറ്റയ്ക്ക് ചെയ്യണം ..ഇങ്ങനെ ഒകെ അല്ലെ പഠിക്കുന്നെ " മീര ചിരിച്ചു .
"ഉവ്വ .മുതലെടുപ്പ് ആണല്ലേ " ഹരി പറഞ്ഞു അവളുടെ കെട്ടി വെച്ച കയ്യിൽ പതിയെ തഴുകി .
"വേണെങ്കി ഞൻ ഒന്ന് ഞെക്കി കാണിക്കാം..ഒരു കുഴപ്പവും ഇല്ല .ഇത് നിന്റെ അഭിനയം " ഹരി അവളുടെ കൈ ഞെരിക്കുന്ന പോലെ ചെയ്യാൻ തുനിഞ്ഞു..
"ഏഹ്..വേണ്ട വേണ്ട , ഹരി വേദനിക്കും കേട്ടോ " മീര അയാളുടെ കൈ മറു കയ്യാൽ തട്ടി മാറ്റി.
"ദുഷ്ടൻ ..ഒരു സ്നേഹോം ഇല്ല " മീര ഹരിയെ നോക്കി പരിഭവിച്ചു . ഹരി അത് കണ്ടു ചിരിച്ചു .
അന്ന് തിരികെ പോണം എന്ന് വിചാരിച്ചിരുന്നു എങ്കിലും മീരയുടെ പരിക്ക് കാരണം അന്ന് അവിടെ തങ്ങി. അനുപമയുടെ മെസ്സേജോ ഫോൺ കോളോ അന്ന് പിന്നെ ഉണ്ടായില്ല . പിറ്റേന്ന് മീരയുടെ വീട്ടിൽ നിന്നും
💬 Comments
View all comments