Chapter Title : പ്രണയകാലം അവസാനഭാഗം !
ആണ് ഹരി ഓഫീസിലേക്ക് പോയത് .
ഓഫീസിലെത്തി , അവിടെ നിന്നും സതീഷിനൊപ്പം അനുപമയുടെ സൈറ്റിലെത്തി . സൈറ്റിലുള്ള പണിക്കാർക്ക് നിർദേശങ്ങൾ നൽകിയ ശേഷം ഹരി തിരികെ കാറിൽ വന്നു ഇരുന്നു . വണ്ടി സ്റ്റാർട്ടിങ്ങിലിട്ടു എ സി ഓണാക്കി ഇട്ടു വെയിലിൽ നിന്നും ആശ്വാസം കണ്ടെത്തി .
ഹരി കാറിൽ ചാഞ്ഞു കിടക്കുമ്പോൾ അനുപമയുടെ കാൾ വന്നു . അപ്പോഴാണ് ഹരിക്കു സത്യത്തിൽ ഇന്നലത്തെ കാര്യങ്ങളൊക്കെ ഓര്മ വന്നത് .ഹരി വേഗം കാൾ അറ്റൻഡ് ചെയ്തു .
"ഹലോ .ഹരി " അനുപമയുടെ ശബ്ദം അല്പം താഴ്ന്ന സ്വരത്തിലാണ് .
"എന്താ അനു...ഞാൻ പിന്നെ അല്പം തിരക്കിലായി അതാ പിന്നെ വിളിക്കാഞ്ഞത് " ഹരി വിശ്വസിപ്പിക്കാവുന്ന ഒരു കള്ളം പറഞ്ഞു .
"അത് സാരല്യ ഹരി...പിന്നെ ഒരു കാര്യം പറയാനാ വിളിച്ചത്..." അനുപമ പറഞ്ഞു നിർത്തി .അനുപമയുടെ ശബ്ദത്തിൽ ഒരു വിഷമം ഒളിഞ്ഞു കിടക്കുന്ന പോലെ ഹരിക്കു തോന്നി .
"എന്താ അനു.." ഹരി ആകാംക്ഷയോടെ ചോദിച്ചു.
"ഞാൻ നാളെ കാലത്തു പോവാണ് ഹരി .." അനുപമ പറഞ്ഞപ്പോൾ ഹരി പതിയെ ഒന്ന് ഞെട്ടി..
"പോവ്വേ ..എന്താ പെട്ടെന്ന് ഇപ്പൊ ?" ഹരി വിശ്വാസം വരാത്ത പോലെ പറഞ്ഞു .
"ഹസ്ബൻഡ് വിളിച്ചിരുന്നു ഹരി , പുള്ളിടെ തിരക്കൊക്കെ കഴിഞ്ഞു എന്നോട് മടങ്ങിക്കോളാൻ പറഞ്ഞു " അനുപമ നിരാശയോടെ ആണ് പറഞ്ഞതെന്ന് ഹരിക്കു തോന്നി .
"പോകുന്നതിനു മുൻപ് എനിക്ക് ഹരിയെ ഒന്ന് കാണാൻ പറ്റുമോ , ഇന്ന് തിരക്കുണ്ടോ "
💬 Comments
View all comments