Chapter Title : പ്രണയകാലം അവസാനഭാഗം !
വന്നിട്ട് " മീരയുടെ അച്ഛൻ പറഞ്ഞിട്ടു ഒന്ന് പുഞ്ചിരിച്ചു..
"ഓരോ തിരക്കല്ലേ അച്ഛാ " ഹരി പതിയെ പറഞ്ഞു...
"ഉവ്വ് ..എല്ലാര്ക്കും തിരക്കായി .." മീരയുടെ അച്ഛന് ചെറിയ അതൃപ്തി ഉള്ള പോലെ ഹരിക്കു തോന്നി . മീരയുടെ 'അമ്മ അപ്പോഴേക്കും ചായയുമായി ഉമ്മറത്തേക്ക് വന്നു. കൂടെ മീരയും ഉണ്ടാരുന്നു .
"അളിയൻ എവിടെ പോയി " ഹരി അമ്മയോടായി ചോദിച്ചു കൊണ്ട് ചായ വാങ്ങി.
"മനോജും ദിവ്യയും കൂടി ദിവ്യെടെ വീട്ടിൽ പോയിരിക്ക്യാ..ദിവ്യെടെ അച്ഛന് ഒന്ന് വീണു ..സാരമായ പരിക്കൊന്നും ഇല്യ ..എന്നാലും ഒന്ന് പോണല്ലോ " 'അമ്മ പറഞ്ഞു. ഹരി വെറുതെ ഒന്ന് തലയാട്ടി...
കുട്ടികൾ മീരയെ ചുറ്റി പറ്റി നിൽക്കുന്നുണ്ട് .
"കുട്ടൂസും മോളും പോയില്ലേ അച്ഛന്റെ അമ്മയുടേം കൂടെ ? " ഹരി കുട്ടികളെ നോക്കി..പിള്ളേര് കണ്ണടച്ച് ഇല്ല എന്ന ഭാവത്തിൽ കാണിച്ചു..
"ഇവിടെ കളിച്ചു നടക്കണം ന്നൊരു ചിന്ത മാത്രേ ഉള്ളു രണ്ടിനും " 'അമ്മ പറഞ്ഞു. ചായ കുടിച്ചു ചില്ലറ സൊറ പറച്ചിലുമായി അരമണിക്കൂറിലധികം ഹരി അവിടെ ചിലവഴിച്ചു .
"എന്ന പിന്നെ അച്ഛാ ഞാൻ ഇറങ്ങട്ടെ ..മീരേ.." അയാൾ മീരയെ നോക്കി..
"അല്ല ഹരി ഇപ്പോ തന്നെ പോവാണോ? " മീരയുടെ 'അമ്മ ആശ്ചര്യത്തോടെ മീരയെ നോക്കി..
"ഹരിയേട്ടന് ഇന്ന് ലീവ് ഇല്ല അമ്മെ , അർജന്റായി തീർക്കേണ്ട എന്തോ വർക്ക് ആണ്..ഹരിയേട്ടൻ പൊക്കോട്ടെ .." മീര അമ്മയോടായി പറഞ്ഞു ഹരിയെ നോക്കി സാരമില്ല എന്ന അർത്ഥത്തിൽ നോക്കി .
"
💬 Comments
View all comments