0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 915

ആ എന്ന അങ്ങനെ ആവട്ടെ..വൈകീട്ട് വരില്ലേ ? " 'അമ്മ തന്നെയാണ് ചോദിച്ചത്.

"ആ വരാം " ഹരി പറഞ്ഞു കൊണ്ട് മീരയെ നോക്കി , അച്ഛനോടും അമ്മയോടും യാത്ര പറഞ്ഞു അവിടെ നിന്നും ഇറങ്ങി .

ഏതാണ്ട് ഉച്ച സമയത്താണ് ഹരി ടൗണിലെ തിരക്കിൽ നിന്നും അല്പം മാത്രം മാറി നിൽക്കുന്ന മീരയുടെ ഫ്ലാറ്റ് സമുച്ചയത്തിലേക്ക് എത്തുന്നത്. വണ്ടി പാർക്ക് ചെയ്തു ഇറങ്ങിയ ഹരി മീരയുടെ ഫ്ലാറ്റ് മുറി സെക്യൂരിറ്റിയോട് ചോദിച്ചു മനസിലാക്കി .. അഞ്ചാം നിലയിലാണ് മീരയുടെ റൂം എന്ന് . ഹരി ലിഫ്റ്റിൽ കയറി അഞ്ചാം നിലയിൽ ഇറങ്ങി .

മീരയുടെ 15 ആം നമ്പർ ഫ്ലാറ്റ് മുറി ലക്ഷ്യമാക്കി ഇടനാഴിയിലൂടെ നടന്നു .രണ്ടു വശത്തും മുറികളാണ് . അല്പം നടന്നപ്പോൾ മീരയുടെ ഫ്ലാറ്റ് മുറി ഹരിയുടെ കണ്ണിൽ തടഞ്ഞു . ഹരി ആരെങ്കിലും തന്നെ ശ്രദ്ധിക്കുന്നുണ്ടോ എന്ന് ചുറ്റും നോക്കി. സൺ‌ഡേ ആയതു കൊണ്ട് കൂടുതൽ പേരും പുറത്തു പോയിരിക്കുന്ന ലക്ഷണം ആണ് . അധികം മുറികളും അടഞ്ഞു കിടക്കുന്നു .

ഹരി ധൈര്യം സംഭരിച്ചു ബെൽ അടിച്ചു . അല്പം കഴിഞ്ഞപ്പോൾ അനുപമ വാതിൽ പാതി തുറന്നു ആ ഗ്യാപിലൂടെ തലമാത്രം പുറത്തേക്കിട്ടു . ഹരിയെ കണ്ടപ്പോൾ അവളുടെ മുഖത്ത് അത്ഭുതം നിറഞ്ഞ ഭാവങ്ങൾ മിന്നി..

"ഓ..ഹരി...സർപ്രൈസ് ആണല്ലോ " അനുപമ വാതിൽ പൂർണമായി തുറന്നു കൊണ്ട് പറഞ്ഞു . ഒരു വെളുത്ത ചുരിദാറും കറുത്ത പാന്റും ആണ് അനുപമയുടെ വേഷം ..ഷാൾ ഇട്ടിട്ടില്ല . മുടി ഒകെ അലസമായി

💬 Comments

View all comments