Chapter Title : പ്രണയകാലം അവസാനഭാഗം !
മനസോടെ തലയാട്ടി. താഴേക്കിറങ്ങിയ ഹരിയും അനുപമയും ഹരിയുടെ കാറിലാണ് എയർ പോർട്ടിലേക്കു തിരിച്ചത് . വേണുഗോപാൽ അറേഞ്ച് ചെയ്ത അനുപമയുടെ കാര് എടുത്തു കൊണ്ടുപോകാൻ അയാൾ നൽകിയ നമ്പറിൽ അനുപമ വിളിച്ചു പറഞ്ഞു .
എയർ പോർട്ടിലേക്കുള്ള യാത്രയിൽ ഹരിയും അനുപമയും സംസാരിച്ചില്ല. പരസ്പരം ഇടക്ക് അങ്ങോട്ടും ഇങ്ങോട്ടും നോക്കിയെന്നതല്ലാതെ . ഉച്ചക്ക് ഒരു മാണി ആയപ്പോൾ രണ്ടുപേരും എയര്പോര്ട്ടിലെത്തി . പരിശോധനകൾ എല്ലാം പൂർത്തിയായി . മടങ്ങാൻ നേരം അനുപമ ഹരിയുടെ അരികിലെത്തി പതിയെ ഒന്ന് കെട്ടിപ്പിടിച്ച ശേഷം അയാളെ നോക്കി. രണ്ടു പേരുടെയും കണ്ണുകൾ ചെറുതായി നനഞ്ഞിട്ടുണ്ട്.
"താങ്ക്സ് ഹരി..ഫോർ ദി ഗുഡ് ഡേയ്സ് " അനുപമ അയാളുടെ കയ്യിൽ പിടിച്ചു ഹസ്തദാനം നൽകി കുലുക്കികൊണ്ട് പറഞ്ഞു . ഹരി ഒന്ന് ചിരിച്ചെന്നു വരുത്തി. പോകാനുള്ള സമയം ആയെന്നു ഹരി സൂചിപ്പിച്ചു .
അനുപമ ഒരിക്കൽ കൂടി അയാളെ ഹഗ് ചെയ്ത ശേഷം തിരിഞ്ഞു നടന്നു . നിറഞ്ഞ കണ്ണുകൾ തുടച്ചു കൊണ്ട് തിരിഞ്ഞു ഹരിയെ നോക്കാൻ ശ്രമിക്കാതെ അനുപമ നടന്നു . തന്റെ കാഴ്ച്ചയിൽ നിന്നും അകന്നു പോകുന്ന ആ രൂപം ഹരിയും നിസ്സഹായതയോടെ നോക്കി നിന്നു .
ഒരു ശൂന്യത മനസിൽ തോന്നിയെങ്കിലും ഹരി പതിയെ തിരിഞ്ഞു നടന്നു . കാറിൽ കയറി അൽപ നേരം ഇരുന്നു . അനുപമയുടെ ഫ്‌ളൈറ്റ് ഉയർന്നു പൊങ്ങുന്നത് വരെ ഹരി അവിടെ തന്നെ നിന്നു . പിന്നെ വണ്ടി സ്റ്റാർട്ട് ചെയ്തു തിരിച്ചു . നേരെ മീരയുടെ വീട്ടിലേക്കാണ് ഹരി പോയത് . വൈകിയാണ്
💬 Comments
View all comments