0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 921

കരയുന്നുണ്ടൊ" ഹരിക്കു എന്തോ വല്ലായ്മ തോന്നി..

"ഏയ് ഇല്ല..ഹരിക്കു തോന്നിയതാവും..." അനുപമ കണ്ണിനു മീതെ കൈകൾ ഉരച്ചു കൊണ്ട് ചിരിച്ചു.

"അതൊക്കെ കഴിഞ്ഞ കാര്യങ്ങൾ അല്ലെ അനു..എനിക്കും അന്നൊക്കെ വിഷമം ഉണ്ടാരുന്നു . അനുവിന്റെ ഫോട്ടോ ഒകെ നോക്കി ഇരിക്കും കുറെ നേരം..." ഹരി പതിയെ ചിരിച്ചു...

"ഞാൻ കരുതി അനുവിന് അപ്പോഴത്തെ ദേഷ്യം മാത്രേ ഉണ്ടാവുള്ളു എന്ന് , പിന്നെ അറിയണത് അനുവിന്റെ കല്യാണം കഴിഞ്ഞുന്നാ " ഹരി അനുപമയെ നോക്കാതെ പറഞ്ഞു..

"ഞാനും അറിയാത്ത കാര്യം ആയിരുന്നു എന്റെ കല്യാണം..നമ്മടെ ബന്ധം വീട്ടിലറിഞ്ഞപ്പോ ഞാനെങ്ങാനും ഒളിച്ചോടി പോവുമോ എന്ന പേടി ആയി അവര്ക് , എന്റെ സമ്മതം പോലും ശരിക്കു ചോദിച്ചിട്ടില്ല ആരും.." അനുപമ യന്ത്രികമായാണ് സംസാരിക്കുന്നത് . ഹരി എല്ലാം കേട്ട് മിഴിച്ചിരുന്നു .

"ഹരിയോട് എനിക്ക് ദേഷ്യം തോന്നിയത് എന്റെ കല്യാണം കഴിഞ്ഞ ശേഷമാ..ഹരി വിചാരിച്ചിരുന്നെങ്കി എനിക്ക് ജീവിതത്തിൽ എന്തെങ്കിലുമൊക്കെ സന്തോഷം ഉണ്ടാകുമായിരുന്നു." അനുപമ പറഞ്ഞു നിർത്തി..

ഹരി അനുപമയെ തന്നെ നോക്കി കണ്ണ് മിഴിച്ചു ഇരിക്കുവാണ് .

"ഇപ്പൊ എന്താ അനുവിന് ഇങ്ങനെ ഒകെ തോന്നാൻ "

"ഒന്നുമില്ല..ലൈഫ് തന്നെ മടുത്തു തുടങ്ങി ഹരി...നോ ഹാപ്പിനെസ്സ് ഒൺലി അഡ്ജസ്റ്മെന്റ്സ് ..അതും എന്റെ സൈഡിൽ നിന്ന് മാത്രം..." അനുപമ ഒരു ചിരി വരുത്തി ചിരിച്ചു . അനുപമ സോഫയിൽ നിന്നും എണീറ്റ് ഹരിയുടെ അടുത്ത് കിടക്കുന്ന സീറ്റിലേക്ക് ഇരുന്നു . ഹരി അനുപമയെ അത്ഭുതത്തോടെ നോക്കി കണ്ടു.

"ഹരി ..എന്നെ

💬 Comments

View all comments