0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 922

ഒന്ന് സഹായിക്കാമോ ..." അനുപമ കണ്ണുകൾ വിടർത്തി ഹരിയുടെ കണ്ണിൽ കണ്ണിൽ നോക്കി...

"എന്ത് സഹായം " ഹരി അനുവിനെ പന്തിയല്ലാത്ത പോലെ നോക്കി..

"ഹരിയോട് അങ്ങനെ ചോദിക്കുന്നത് തെറ്റാണോ എന്ന് എനിക്ക് അറിയില്ല ..ഞാൻ ചോദിച്ചത് കൊണ്ട് ഹരി എന്നോട് തെറ്റരുത് ..വാക്ക് തരണം ..." അനുപമ കൊച്ചു കുട്ടികളെ പോലെ കൈ നീട്ടി...

ഹരിക്കു കൗതുകമായി..പഴയ അനുവിന്റെ കുസൃതി പോലെ അയാൾക്ക്‌ തോന്നി . അയാൾ കൈ നീട്ടി അനുപമയുടെ കയ്യിൽ തൊട്ടു..

"സത്യം..അനു പറഞ്ഞോ " അയാൾ അനുവിനെ നോക്കി പറഞ്ഞു..

"എന്നെ പഴയ അനു ആയി കണ്ടൂടെ ഹരിക്കു..." അനുപമ പറഞ്ഞപ്പോൾ ഹരി ഒരു നിമിഷം ഒന്ന് ഞെട്ടി... "ഞാൻ പോകുന്ന വരെ മാത്രം..." അനു ഹരിയുടെ കയ്യിലെ പിടുത്തം ഒന്നമർത്തി അയാളെ നോക്കി.ഹരി അസ്വസ്ഥനാകുന്ന പോലെ അനുപമക്ക് തോന്നി..

"ഇത് ശരിയല്ല അനു " ഹരി അനുപമയുടെ കൈ വിടുവിച്ചു.അനുപമ യിലെ വിശ്വാസം വരാതെ നോക്കി..എന്നിട്ട് ഒരു മങ്ങിയ ചിരി ചിരിച്ചു..

"അതെ,,ഹരിക്കു എന്നും ഹരിയുടെ ശരികൾ ആണല്ലോ " അനുപമയുടെ കണ്ണുകൾ ചെറുതായി നിറഞ്ഞു.. അത് കണ്ടപ്പോൾ ഹരിക്കും വിഷമം ആയി.

".അനു എന്താ ഇത്..കണ്ണ് തുടക്ക്" ഹരി സോഫയിൽ നിന്നെഴുന്നേറ്റു അനുപമയുടെ തോളിൽ കൈ വെച്ച് തട്ടി. അനുപമ പതിയെ എണീറ്റ് കണ്ണ് തുടച്ചു. അനുപമയുടെ കണ്ണുകളും മുഖവുമൊക്കെ ചുവന്നു കാണപ്പെട്ടു..കണ്ണുകൾ കലങ്ങിയിട്ടുണ്ട്.

"അനു , ഞാനിപ്പോ ഒരു ഭർത്താവ് ആണ്..സൊ " ഹരി പറഞ്ഞു

💬 Comments

View all comments