0%

Chapter Title : പ്രണയകാലം അവസാനഭാഗം !

Author : Sagar Kottapuram Read All Parts 923

മുഴുമിക്കും മുൻപ് അനുപമ ഹരിയെ കെട്ടിപിടിച്ചു കരഞ്ഞു . ഹരിക്കു അപ്പോൾ എന്ത് ചെയ്യണം എന്നൊരു പിടി കിട്ടിയില്ല അയാൾ കൈകൾ വിട്ടു പിടിച്ചു...

"ചെ അനു..വിട് എന്താ ഈ കാണിക്കുന്നേ " ഹരി പിന്നെ അനുപമയെ ബലമായി വിടുവിക്കാൻ ശ്രമിച്ചു..

"എന്നെ ഒന്ന് മനസിലാക്കാൻ ശ്രമിക്കു ഹരി " അനുപമ പറഞ്ഞു കൊണ്ട് ഹരിയിലെ പിടുത്തം കൂടുതൽ ശക്തമാക്കി..വരേണ്ടിയിരുന്നില്ല എന്നയാൾക്ക് തോന്നിയ നിമിഷം..പക്ഷെ അനുപമയെ തളളി മാറ്റാൻ അയാൾക്കു കഴിയുന്നുമില്ല..ഹരിയും പതിയെ അലിഞ്ഞു തുടങ്ങിയിരുന്നു..അനുപമയുടെ പുറത്തു അയാൾ വാത്സല്യത്തോടെ തലോടി .

അനുപമയുടെ ശരീരം തന്നിൽ ആദ്യമായി ചേർന്നപ്പോൾ ഉണ്ടായ അനുഭവം വർഷങ്ങൾക്കിപ്പുറം ഹരി അനുഭവിച്ചു .

"ഓക്കേ ഓക്കേ..അനു റിലാക്സ് " ഹരി അനുവിനെ വിടുവിച്ചു രണ്ടു കയ്യുകൾ കൊണ്ടും അനുപമയുടെ കവിളിൽ തലോടി...

"അനു ..എന്നെ കൂടി മനസിലാക്കണം മീരയെ ചതിക്കാൻ എനിക്ക് പറ്റില്ല ". ഹരി നിസ്സഹായതയോടെ അവളെ നോക്കി ..

"നോ ഹരി..ഞാൻ ഇവിടന്നു പോകുന്ന ദിവസം വരെ , പിന്നെ എന്റെ ശല്യം ഉണ്ടാവില്ല..." അനുപമ ഹരിയുടെ നെഞ്ചിലേക്ക് ചാഞ്ഞു ...ഹരി അനുപമയെ തടുത്തില്ല...

"പ്ലീസ് ഹരി .." അനുപമയുടെ കണ്ണ് നീരും ചൂടുള്ള നിശ്വാസവും ഹരിയുടെ നെഞ്ചിൽ കനൽ പോലെ എരിഞ്ഞു. ഹരി അനുവിനെ പുറത്തും തലയിലും തലോടി ആശ്വസിപ്പിച്ചു .

".മീരയെ ഹരി സ്നേഹിക്കുന്ന പോലെ എന്നെ ഒന്ന് സ്നേഹിച്ചൂടെ.." അനുപമ അയാളുടെ മാറിൽ കിടന്നു കൊണ്ട് തന്നെ പറഞ്ഞു . ഹരി ത്രിശങ്കു സ്വർഗത്തിൽ പെട്ട പോലെ

💬 Comments

View all comments