Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
നിലയിലുള്ള സഹോദരീസനേഹം തെളിഞ്ഞു നിറഞ്ഞു നിന്നിരുന്നു. ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യവും കരുതലും പെരുമാറ്റങ്ങളിൽ എന്നപോലെ അവൻറെ കത്തിലെ ഓരോ വരികളിലും തുടിച്ചു നിന്നിരുന്നു . തിരികെ ശ്രീയിൽ നിന്നും അത്തരം വികാരങ്ങളൊന്നും കടന്ന് വന്നിരുന്നില്ലെങ്കിലും , പ്രണയം തുളുമ്പുന്ന ഒരു വാക്കോ വരിയോ നേരിട്ട് തുറന്നെഴുതാൻ അവളൊട്ട് തയ്യാറായിരുന്നുമില്ല! .പക്ഷേ അവളുടെ എഴുത്തിൻറെ ചില രീതികളിൽ, വരികളുടെ പാലങ്ങളിൽ...അത്യപകടം വിതക്കുന്ന മധുരപ്രണയത്തിൻറെ വിഷവിത്തുകളുടെ അന്തരാർഥങ്ങൾ പതിയെ അവൻ മണത്തറിഞ്ഞു . അതോടെ സ്വാഭാവികമായും ഒരു ദീർഘ അകലം പാലിക്കുവാൻ അവൻ പഠിച്ചു. ആ ദൂരത്തിലൂടെയും ...മുന്നോട്ടെടുക്കുവാൻ അവൾ ശ്രമം തുടർന്നു...വഴങ്ങാതിരിക്കുവാൻ അവനും!.
വിവാഹ ആലോചനകളുടെ പേരിൽ വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങൾ ഏറിയപ്പോൾ അളിയനും പെങ്ങളും നേരിട്ടിടപെട്ട് അവൻറെ ഏറ്റവുംപുതിയ തീരുമാനങ്ങൾ മനസ്സിലാക്കി...നാട്ടിൽ വിളിച്ചറിയിച്ചു . അതോടെ അളിയനും സഹോദരിയും ആയുള്ള ചെറുപിണക്കം പരിസമാപ്തി കുറിച്ചെങ്കിലും അവർക്കും ഒരു പിടിയും കൊടുക്കാതെ , നാട്ടിൽപോക്ക് പല ന്യായവാദങ്ങളും നിരത്തി നീട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു . അതിനായി തൻറെ പതിനെട്ടടവും പയറ്റി വീട്ടുകാർക്കൊപ്പം അളിയൻ കുടുംബത്തിൽ നിന്നും, ഓരോ കാരണവും ഉപായവും പറഞ്ഞു ഒഴിഞ്ഞുമാറി, തിരിഞ്ഞു മറിഞ്ഞു കളിച്ചു അവൻ സമയം കളയാൻ ശ്രമിച്ചു . കാലവും!...അതുപോലെ ,അങ്ങനാർക്കും കാത്തുനിൽക്കാതെ,ആരുടെ തീരുമാനത്തിനു ചെവിയോർക്കാതെ അതിൻറെ സ്വാഭാവിക പ്രക്രിയയിൽ നീങ്ങിക്കൊണ്ടിരുന്നു . അഭി ബോംബെയിൽ എത്തിയിട്ടിപ്പോൾ വര്ഷം കുറെയേറെ ആയി . ആദ്യ വർഷങ്ങൾ മണ്ണിൽ മെല്ലെ ഓരോന്ന് ഓരോന്നായി വീണടിഞ്ഞു, പുതിയ മാറ്റങ്ങളും കലണ്ടറുകളും വിണ്ണിൽ ജന്മമെടുത്തു . വളരെ ചെറിയ നിലയിൽ കമ്പനിയിൽ കയറിക്കൂടിയ അഭി കുറഞ്ഞ സമയം കൊണ്ട് അവിടെല്ലാവർക്കും
💬 Comments
View all comments