0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 329

ഉത്സവസമാനവും ആയിരുന്നു . പഠനം പൂർത്തിയാക്കി വിശ്രമിക്കുന്ന ശ്രീമോളുമായി അഭിയുടെ മംഗലം എത്രയും പെട്ടെന്ന് നടപ്പിലാക്കാം എന്നവർ ഏകമനസ്സോടെ ഉറപ്പിച്ചു .

നാട്ടിലേക്കൊരു മടക്കയാത്ര!. വാസ്തവത്തിൽ , അഭി ഒരിക്കലും ആഗ്രഹിച്ചതേ ആയിരുന്നില്ല അത് . ബോംബെ നഗരജീവിതവുമായി അത്രയേറെ ഇഴുകിച്ചേർന്നത് ഒന്നുമായിരുന്നില്ല കാരണം .തൻറെ ജീവിതം തന്നെ തകർത്തു , നിഷ്കരുണം തന്നെ പുറംതള്ളി എന്നെന്നേക്കുമായി നിഷ്കാസനം ചെയ്‌ത തൻറെ ജന്മനാടിനെ മടുത്തു , വെറുപ്പുപിടിച്ചാണ് കാലങ്ങൾക്ക് മുന്നേ താനിങ്ങോട്ടേക്ക് വണ്ടികയറിയതു തന്നെ. ആ അങ്ങോട്ടേക്ക് വീണ്ടും!...ഒരു തിരിച്ചുപോക്ക്. തെല്ലും ആശിക്കാതെ , ബോംബെ നഗരത്തിൻറെ അഴുക്കുചാലുകളിൽ എവിടെങ്കിലും വീണ് ഒടുങ്ങി അവസാനിക്കട്ടെ തൻറെ പാപജന്മം!. എന്നായിരുന്നു നാടുവിടേണ്ടിവന്നപ്പോഴേ അഭി ചിന്തിച്ചെടുത്തിരുന്ന തീരുമാനം . എന്നിരുന്നാലും ...അച്ഛൻ , 'അമ്മ , സഹോദരി തുടങ്ങിയ അറുത്തു മുറിച്ചു കളയാൻ കഴിയാത്ത കുടുംബ ബന്ധങ്ങളിലെ കെട്ടുപാടുകൾ!... അവൻറെ സംഘര്ഷമാർന്ന മനസ്സിനെ ഒട്ടൊന്ന് പാകപ്പെടുത്തി എന്നതായിരുന്നു ശരി . എങ്കിലും മടക്കയാത്രയിൽ നാട്ടിൽ, വീട്ടുകാർ കെണിവച്ചു തന്നെക്കാത്തു നടവഴിയിൽ പതിയിരിക്കുന്ന.. ''മാ൦ഗല്യം''എന്ന ഭീകരമായ ചതിക്കുഴിയെ കുറിച്ച് നന്നായി ബോധവാനാകാതിരിക്കാനും അയാൾക്ക് കഴിഞ്ഞില്ല . അതും താൻ പെങ്ങളൂട്ടിയായി മനസ്സിൽ കൊണ്ടുനടന്ന്....എല്ലാ കുറുമ്പുകൾക്കും കുസൃതികൾക്കും കൂട്ടുനിന്ന് ഈ അഞ്ചു വർഷവും അവളെഴുതിയ കത്തുകൾക്കെല്ലാം കൃത്യമായി മറുപടി കൊടുത്തു സ്നേഹിക്കയും താലോലിക്കയും ചെയ്‌ത ശ്രീക്കുട്ടി എന്ന ബാല്യകാല കൂട്ടുകാരിയുമായി . ഇത്രനാളും ഒരു അനിയത്തിക്കുട്ടിയായി നെഞ്ചിലേറ്റിയ കളിക്കൂട്ടുകാരിയെ മറ്റൊരു ദിവസം ഭാര്യയുടെ സ്‌ഥാനത്തു നിർത്തി ഒരു ജീവിതം !. ദാരുണം ആണത്...ദയനീയവും . ബന്ധുക്കളുടെ സ്വകാര്യ ലാഭേച്ഛക്ക് വേണ്ടി , സ്വയം താൻ അവർക്ക് ബലി കൊടുക്കേണ്ടി വരിക .ഓർക്കാനേ ആവുന്നില്ല!. എങ്കിലും വിധി!. എന്നും തന്നെ തകർത്തെറിഞ്ഞ തൻറെ വിധി!. തൻറെ ചുടു രക്തത്തിനുവേണ്ടി ദാഹിക്കുന്ന, രക്തദാഹികളായ ബന്ധുജന കൂട്ടത്തിനായി എന്താണ് പകർന്ന് സമ്മാനിക്കുന്നതെന്ന് കണ്ടുതന്നെ അറിഞ്ഞുകളയാം . അവർക്കായി , വിധി തുടരുന്ന നര വിളയാട്ടുകൾക്ക് മുൻപിൽ സധൈര്യം നിന്നുകൊടുക്കുക തന്നെ!. ഏറെ അനുമാനങ്ങൾക്കും കണക്കുകൂട്ടലുകൾക്കും ശേഷം , അന്ന് വൈകിട്ടുള്ള തീവണ്ടിയിൽ തന്നെ കമ്പനി വക ടിക്കറ്റിൽ അഭി

💬 Comments

View all comments