Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
തിരുവനന്തപുരത്തേക്ക് യാത്ര തിരിച്ചു .
വര്ഷങ്ങളുടെ നീണ്ട ഇടവേളയ്ക്കു ശേഷം ജന്മനാട്ടിൽ തിരികെയെത്തിയ അഭിജിത്തിനെ അവിടുള്ളവർ ഇരുകൈയ്യുംനീട്ടി ആമോദപൂർവ്വം സ്വീകരിച്ചു . സ്റ്റേഷനിൽ നിന്ന് പുലർച്ചെ വീട്ടിലെത്തിയ അഭിയെ അതിനാൽത്തന്നെ എല്ലാവരും കൗതുകപൂർവ്വം വീക്ഷിക്കയും ബോംബെ ജീവിതത്തെക്കുറിച്ചെല്ലാം വാ തോരാതെ ചോദ്യങ്ങൾ ഉന്നയിച്ചു കൊണ്ടിരിക്കയും ചെയ്‌തു . ഏവർക്കും സന്തുഷ്‌ടനായി ഉത്തരം നൽകി , ഇത്രയും കാലം താൻ ആ നഗരജീവിതവുമായി എത്രമാത്രം ഇഴുകിച്ചേർന്ന് കഴിഞ്ഞു എന്ന് വ്യക്തമാക്കുക ഉണ്ടായി . തുറന്നു പറഞ്ഞില്ലേലും എല്ലാവര്ക്കും ആ നാടും നഗരവും അത്രമേൽ ഹൃദയാവർജ്ജകമാവുകയും ...ഒരിക്കലെങ്കിലും അവിടം ഒന്ന് സന്ദർശിക്കണം എന്ന കലശലായ രഹസ്യാഭിലാഷം അറിയാതുള്ളിൽ ഇടം പിടിക്കയും ചെയ്‌തു . രാത്രിവരെ അതിഥികളുടെ രംഗപ്രവേശനവും , ചർച്ചയും , വിശേഷം പങ്കുവയ്ക്കലും, തമാശകളും ,ഭക്ഷണം കഴിക്കലും ഒക്കെയായി സമയം അങ്ങ് നീണ്ടു . എല്ലാവരും പിരിഞ്ഞശേഷം ...രാതിയിൽത്തന്നെ, ഇരുട്ടുംമുമ്പ് നായർ ബോംബിൽ കൈവച്ചു .നേരെ അഭിയെ വിളിച്ചു, വച്ചുനീട്ടാതെ വിഷയമെടുത്തിട്ടു . ഏറെ സൗമ്യതയോടെ ആയിരുന്നു തുടക്കം!........
'' അഭീ നിനക്ക് എത്ര ദിവസത്തേക്കാണ് ലീവ് ?...'' കാര്യത്തിലേക്ക് കടന്ന് അദ്ദേഹം ചോദിച്ചു .
പെട്ടെന്നുള്ള ...എടുത്തടിച്ചപോലുള്ള അച്ഛൻറെ ചോദ്യം അഭിയെ തെല്ലൊന്നു അമ്പരിപ്പിച്ചു . എങ്കിലും മടി കൂടാതെ അവൻ മറുപടി കൊടുത്തു . '' മൂന്നാഴ്ചത്തേക്കാണ് എഴുതി കൊടുത്തത് . വേണേൽ എത്രമേൽ കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം . ''
വളരെ ശാന്തനായി തുടങ്ങിയ ആളുടെ മുഖം പെട്ടെന്ന് കടുത്തു.സ്വരം കടുപ്പിച്ചു ....'' നീണ്ട അഞ്ചു വർഷത്തിന് ശേഷം നാട്ടിലോട്ട് വരുന്ന നീ ഈ മൂന്നാഴ്ച കൊണ്ട് എന്തുടുക്കാനാ ?....യാത്രക്കുതന്നെ പോകുമല്ലോ പത്തു ദിവസം....''
അച്ഛൻറെ ഗൗരവം അതുപോലെ ഉൾകൊണ്ട് , എന്നാൽ ശാന്തത തീരെ കൈവിടാതെ മകൻ ....'' അതല്ലേ ആദ്യമേ പറഞ്ഞത് , ആവശ്യമെങ്കിൽ ലീവ് എത്രവേണേൽ നീട്ടാമെന്ന്!. ''
സംശയം തീരെ കൈവെടിയാതെ, അക്ഷോഭ്യനായി വീണ്ടും നായർ.....'' അതെന്താടാ അങ്ങനെ ?....''
അത് ദൂരീകരിക്കാൻ എന്നോണം അഭിയുടെ മറുപടി '' അതെ , വര്ഷം കുറേ ആയില്ലേ ?...അതിനാൽ തൽക്കാലം ഇവിടംവരെ
💬 Comments
View all comments