0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 331

ഒന്ന് വന്നു , നിങ്ങളെയൊക്കെ ഒന്നുകൊണ്ട് മടങ്ങണം ...അത്രയേ ഉദ്ദേശിച്ചിട്ടുള്ളൂ .അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചു പോകാൻ ഇതുതന്നെ അധികം!.

അടുത്ത നിമിഷം എല്ലാ ശാന്തതയു൦ കൈവിട്ട് നേരെ ക്രുദ്ധനായി അയാൾ ....'' ഓഹോ !....ഈ അഞ്ചുവർഷം , അച്ഛനും അമ്മയും ജീവിച്ചോ ചത്തോ എന്ന് കത്തിലൂടെ എങ്കിലും ഒന്ന് അന്വേഷിക്കാതിരുന്ന മകൻ ആണോ ?...ഈ അവസാന കാലത്തു അവരുടെ ക്ഷേമം അറിയാനായി ഇറങ്ങിയിരിക്കുന്നത് .?....അതാ അല്ലെ അപ്പോൾ സാറിൻറെ വരവ് ഉദ്ദേശം ?...''

അപ്രതീക്ഷിതമായ അച്ഛൻറെ രോഷത്തോടെയുള്ള ആ ചോദ്യം അഭിയെ ആകെ ഞെട്ടിച്ചു . വല്ലാതെ പകച്ചു , എന്ത് ഉത്തരം കൊടുക്കണം എന്നറിയാതെ നിൽക്കുമ്പോൾ ...പെട്ടെന്നങ്ങോട്ട് കടന്നുവന്ന 'അമ്മ ഇടപെട്ട് ....

'' ശ്ശെ....മോൻ ഒന്ന് ഇങ്ങോട്ട് വന്നു കയറിയതല്ലേ ഉള്ളൂ . അതിനിടക്ക് അവനോട് തട്ടിക്കയറാൻ തുടങ്ങിയോ ?....കുറച്ചു സമാധാനത്തിൽ ആയിക്കൂടെ എല്ലാ൦ ....''

പ്രഭാകരൻ നായരുടെ ദേഷ്യം വീണ്ടും കനത്തു....'' എന്നാ നീതന്നെ ചോദീര് .ഞാൻ അവനോട് സമാധാനത്തിൽ തന്നെയാ ചോദിച്ചത് . വന്നിട്ട് , നീ എത്ര ദിവസം ഇവിടെ കാണും?...എങ്ങനൊക്കെയാ പരിപാടികൾ എന്നൊക്കെ ?.അപ്പോഴാ അവൻറെ എഴുന്നള്ളിപ്പ്!.അച്ഛൻറെയും അമ്മേടേയും സുഖവിവരം അന്വേഷിച്ചുള്ള വരവാത്രേ....ഉടനെ മടങ്ങണം പോലും ....ഇതൊക്കെ കേൾക്കുമ്പോൾ എങ്ങനെ ദേഷ്യം വരാതിരിക്കും ?.''

ശാന്തരൂപിണിയായ് 'അമ്മ അനുനയന ഭാഷയിൽ.....'' അതിനിത്ര ചൂടാവാൻ എന്തിരിക്കുന്നു ...?. അവൻ അവൻറെ താല്പര്യം അറിയിച്ചു . ഇനി നമുക്ക് കൂടുതലായി വല്ലതും ചോദിക്കാൻ ഉണ്ടെങ്കിൽ , അത് ചോദിക്ക് !. പറ്റുന്നതാണെങ്കിൽ അവൻ മറുപടി പറയും . ''

ഒരു ചെറു പരിഹാസചിരിയോടെ അയാൾ തുടർന്നു ....'' ങാഹാ...അപ്പോൾ അമ്മയും മോനും ഒന്നായല്ലേ ?...ഞാൻ പുറത്തും... പോട്ടെ , സാരമില്ല . ( കൈകൾ കൂപ്പിക്കൊണ്ട് ) ആദ്യമേ , അപ്പനെയും അമ്മയേയും.... പോയിട്ട് , ഇപ്പോൾ എങ്കിലും... ഈ വയസ്സുകാലത്തു ഒന്ന് വന്നു നേരിൽ കാണാൻ തോന്നിയ സന്മനസ്സിനു വളരെ നന്ദി !. കാലുപിടിച്ചു വേണേൽ ഇനി അങ്ങനെയും നന്ദി അറിയിക്കാം. ഇനി , ഒരു കാര്യത്തിനു കൂടി ''ഇയാൾ

💬 Comments

View all comments