Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
''വ്യക്തമായ മറുപടി തരണം . ''
മകനെ തലോടി , 'അമ്മ '' അതങ്ങ് പറഞ്ഞുകൂടേ ?...അതിന് അവനെ കളിയാക്കി വേണോ ?...''
ഉം ....പറയാം....'' ഒച്ചവെച്ചു ഒന്ന് തൊണ്ട ശരിയാക്കി അച്ഛൻ തുടർന്നു ....'' കല്യാണ കാര്യത്തിൽ സാറിൻറെ തീരുമാനം എന്താ ?. കല്യാണം വേണ്ടേ ?...അതോ ...പിന്നെപ്പോഴേലും മതി എന്നാണോ ?...''
തീരുംമുമ്പേ ഇടക്കുകയറി അഭി....'' മുൻപേ ഞാൻ അറിയിച്ചതായിരുന്നല്ലോ...കല്യാണം കഴിക്കാനല്ല ഞാൻ വരുന്നത് എന്ന് . എനിക്ക് കല്യാണം വേണ്ട!. എനിക്കായ് ഇവിടാരും ഒരു കല്യാണവും ആലോചിച്ചു, വെറുതെ സമയം കളയണ്ടാ . ''
ക്ഷോഭം കൂടിയ നായർ അതെ ഭാവത്തോടെ വീണ്ടും....'' നീ കല്യാണം കഴിച്ചു ഇവിടാർക്കും ഒരു കാര്യവും സാധിക്കാനില്ല . അങ്ങനെ ഒരു പൈതൃകവും നീയായിട്ട് ഇവിടെ കാത്തുസൂക്ഷിക്കണം എന്നു ഇവിടാർക്കും ഒരു പിടിവാശിയും ഇല്ല . പക്ഷേ കുട്ടിക്കാലം തൊട്ടേ ...കൂട്ടത്തിൽ കൂട്ടി, ചിരിച്ചും കളിച്ചും കളിപറഞ്ഞു൦ ഒപ്പം കൊണ്ട് നടന്നിട്ടുണ്ടായിരുന്നല്ലോ ഒരുവളെ !.മുറപ്പെണ്ണ് എന്നതൊക്കെ പോട്ടേ ....നാട്ടീന്ന് ഒളിച്ചോടി പോയിട്ടും , വിടാതെ കത്തുകളയച്ചും....തുടരെ നാട്ടുവിശേഷങ്ങൾ പങ്കുവച്ചും...അവളിൽ സ്‌ഥിരമായി ഒരു ആശ ഉണ്ടാക്കികൊടുത്തിട്ട്, സമയം വന്നപ്പോൾ കാലുമാറാൻ ശ്രമിച്ചാൽ ഉണ്ടല്ലോ?...വിവരമറിയും നീ പറഞ്ഞേക്കാം !.''
ഒരൊറ്റനിമിഷം!...അഭി സ്തബ്ധനായിപ്പോയി !.അവൻറെ കന്ധം ഇടറി, എങ്കിലും തുടർന്നു ....'' അവളുമായി കുട്ടിക്കാലം മുതലുള്ള ഇഷ്‌ടവും അടുപ്പവും കത്തിലൂടെ എന്നല്ല , എല്ലാ രീതിയിലും ഇപ്പോഴും തുടരുന്നുണ്ട് എന്നത് വാസ്‌തവം തന്നെ, നിഷേധിക്കുന്നില്ല . പക്ഷേ അത് എത്തരം ബന്ധമാണെന്ന് നിങ്ങൾ മനസ്സിലാക്കണം . ഒരു കുഞ്ഞനുജത്തിയും കളികൂട്ടുകാരിയും ആയിട്ട് മാത്രമേ ഇന്നോളം ഞാൻ അവളെ കണ്ടിട്ടും ...കരുതീട്ടും ഉള്ളൂ . അതിനപ്പുറം ഒരു ആശയും പ്രതീക്ഷയും ഞാൻ ആരുമായും പങ്കുവച്ചിട്ടില്ല. ഒരു വാക്കും ആർക്കും കൊടുത്തിട്ടുമില്ല .ഇതെല്ലാം ഈ അമ്മയ്ക്കും അവൾക്ക് തന്നെയും നല്ല ബോധ്യങ്ങൾ ഉണ്ടായിരുന്ന കാര്യമായിരുന്നു . പിന്നെ , എന്തിന് ഇനി ,അതേക്കുറിച്ചൊരു തർക്കം ?....''
കോപം പിന്നെയും വർധിച്ചു, വികാരാധീനനായി നായർ വിളിച്ചുകൂവി ....'' എടാ കഴുവേറീ ,അത് നിനക്ക് മാത്രം തോന്നിയാ മതിയോ
💬 Comments
View all comments