Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
?...അവളുടെ വീട്ടുകാർക്ക് കൂടി മനസ്സിലാവണ്ടേ ?...''
അമ്മിണിഅമ്മ ഇടക്ക് വീണ്ടും തടസ്സമിട്ട്.....'' നിൻറെ മനസ്സിൽ അങ്ങനൊരു ഉദ്ദേശം ഉണ്ടായിരുന്നില്ലെന്ന് നിന്നെപ്പോലെ ഇവിടുള്ളവർക്കും അറിയാമായിരുന്നു . പക്ഷെ കൊച്ചിലെ മുതലേ കളിച്ചുചിരിച്ചു കൂടെനടന്ന് ..മുതിർന്നപ്പോഴും , സ്‌ഥിരമായി കത്തുകളയച്ചും....വിശേഷങ്ങൾ പങ്കുവച്ചും ആ അടുപ്പവും ഇഷ്‌ടവും പിന്തുടരുമ്പോൾ....വലിയ പ്രേമമൊന്നും പരസ്പരം ഇല്ലെങ്കിലും,കല്യാണം കഴിക്കാൻ തക്ക ഒരു സ്നേഹബന്ധം നിങ്ങൾ തമ്മിൽ ഉണ്ടെന്നല്ലേ ?... അത് കാണുന്ന അവളുടെ വീട്ടുകാർ ന്യായമായും കരുതൂ . ഞാൻപോലും പണ്ട് നിങ്ങൾ തമ്മിൽ ഉണ്ടായിരുന്ന ഏട്ടൻ -അനിയത്തി ബന്ധം ഇപ്പോഴും ഉണ്ടോ?...അതോ മാറിയ പരിതസ്‌ഥിതിയിൽ അത് മാറ്റി , നിങ്ങൾ തമ്മിൽ പ്രണയബന്ധം ശരിക്കും ഉണ്ടോ എന്നൊന്നും അറിയാത്ത സാഹചര്യങ്ങളിൽ ആയിരുന്നു .ആലോചിച്ചുനോക്കൂ!.... അവരുടെകാര്യം പിന്നെ പറയാനുണ്ടോ ?.''
നായർ തൻറെ നയം വ്യക്തമാക്കി , കുറേക്കൂടി ആഴത്തിൽ തുടർന്നു .... '' എടീ കാര്യങ്ങൾ ഇവൻ പറയുന്നതൊന്നുമല്ല .അവരുടെ വീട്ടുകാർ മാത്രമല്ല , ശ്രീ യുടെ വിശ്വാസവും അതുതന്നെയാ . ആ നസ്രാണി പെണ്ണുമായുള്ള ഇവൻറെ ബന്ധം നടക്കാതെ പോയശേഷം അവളുടെ ചിന്തയും അനുമാനവും ഇവൻ അവളെ കെട്ടുമെന്ന് തന്നെയായിരുന്നു . ഇന്നാളുകൂടി അവൾ എന്നോട് പറഞ്ഞു , നമ്മുടെ അഭിയേട്ടൻറെ മനസ്സൊക്കെ മാറും അമ്മാവാ. എത്രയും വേഗം നാട്ടിൽവന്ന് എല്ലാം മറന്ന് ഏട്ടനെന്നെ കെട്ടാൻ തയ്യാറാവും എന്നൊക്കെ . ഇവന് അവളെ കെട്ടേണ്ടെങ്കിൽ എന്തിനു കൊടുത്തു ആ പാവത്തിന് അങ്ങനൊരു പ്രതീക്ഷ ?.അതാണെൻറെ ചോദ്യം !. ഇനി ആ കണ്ണീരു കൂടി നമ്മൾ കാണണ്ടേ ?.....ഞാൻ എന്താ പറയുക ? ''
'' അത് എൻറെ കുറ്റമല്ലല്ലോ ?. നിങ്ങടെയൊക്കെ മനസ്സ് പെട്ടെന്ന് മാറുന്നതാണെന്ന് അവൾക്കറിയാം . അങ്ങനെ നിങ്ങളെ മാറ്റിക്കാൻ ...ഓരോന്നും പറഞ്ഞു നടക്കുവ്വാ അവള് .അതിന് ചിരിച്ചും കരഞ്ഞു ഒക്കെ കാണിക്കും . അതിലൊരു കാര്യവുമില്ല. ഞാൻ അവളെ പറഞ്ഞു മനസ്സിലാക്കിച്ചു കൊള്ളാം .പിന്നെ എൻറെ മനസ്സ് , അവളേയും നിങ്ങളെയും പോലൊന്നുമല്ല , അടിക്കടി അങ്ങനെ മാറിമറിഞ്ഞു പോകാൻ . ഒറ്റ മനസ്സേയുള്ളൂ....അതിനി അന്നും ഇന്നും എന്നും.'' ഒരു
💬 Comments
View all comments