Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
ദൃഡനിശ്ചയം പോലെ അഭി അരുളി .
ഒരു സമാശ്വാസം പോലെ 'അമ്മ....'' അഭീ എപ്പോഴായാലും ...ഒരു കല്യാണം നിൻറെ ജീവിതത്തിൽ ആവശ്യമാണ് . ശ്രീമോൾടെ മനസ്സിൽ എന്തെങ്കിലും ഒരു ആശ കൊടുത്തിട്ട് , മറ്റെന്തെങ്കിലും കാരണങ്ങളാൽ നീ അവളെ ഒഴിവാക്കാൻ ശ്രമിച്ചാൽ ....''
അച്ഛൻ പൂരിപ്പിച്ചു.....'' ബോംബെയിൽ അല്ല , ലോകത്തു ഏത് കോണിൽ പോയി നീ ഒളിച്ചാലും ഗതിപിടിക്കില്ല!. അവളുടെ ശാപമേറ്റു നീ ഇല്ലാതാവും പറഞ്ഞേക്കാം .''
സമാധാനത്തോടെ അറിയിച്ചു അഭി.....'' അങ്ങനൊന്നുമില്ല , ഒക്കെ വെറുതെ നിങ്ങളുടെ തോന്നലുകളാ .ശ്രീമോളെ ഒന്ന് നേരിട്ട് കണ്ട് സംസാരിച്ചാൽ തീരാവുന്ന പ്രശ്നങ്ങളെ ഉള്ളൂ എല്ലാം .ഞാനത് നേരിട്ടൊളാ൦ .''
ഒരു നീണ്ട യുദ്ധം കഴിഞ്ഞു ,ഒരു ശകല സമാധാനത്തിലെത്തിയ പ്രഭാകരൻ നായർ '' അവളൊരു കഥയില്ലാത്ത ബുദ്ദുസ് പെണ്ണാ .എന്തെങ്കിലും പറയാനുണ്ടെങ്കിൽ നിൻറെ അമ്മാവനെത്തന്നെ നേരിട്ട് കണ്ട് അറിയിക്ക് . അളിയൻ ഭയങ്കര പിണക്കത്തിലും ദേഷ്യത്തിലും ഒക്കെയാ . നിങ്ങടെ മകൻ ഒറ്റയൊരുത്തൻ കാരണം കെട്ടുപ്രായം കഴിഞ്ഞ ഞങ്ങടെ മോൾടെ ഭാവി , ആകെ അവതാളത്തിലായി നിൽക്കയാ എന്നും പറഞ്ഞു .''
അമ്മിണിയമ്മ ....'' അതെയതെ , ഇനി നീ ന്യായീകരണങ്ങളൊന്നും പറഞ്ഞാൽ അവർ കേൾക്കുമെന്ന് തോന്നുന്നില്ല . അത്രക്ക് പെണ്ണിനെ വേറെ ആലോചനക്ക് ഒന്നും ശ്രമിക്കാതെ , ഇത്രനാളും നിനക്ക് വേണ്ടിയാ അവർ വെയിറ്റുചെയ്‌തു കാത്തുകാത്തു നിന്നേ . നിനക്കിത് താൽപര്യമില്ലെങ്കിൽ കുറച്ചുമുന്നേ അറിയിച്ചിരുന്നേൽ.... അവർ എങ്ങനെലും ആ പെണ്ണിൻറെ കെട്ടൊന്ന് നടത്തിയേനെ .ഇതിപ്പോ ആകെ കഷ്‌ടമായല്ലോ ഈശ്വരാ.... ''
അതേ ശാന്തതയിൽ നായർ....'' അമ്മിണി , ഇവൻ ഇതിനി സംസാരിക്കാൻ പോയാൽത്തന്നെയും ലഹളയിൽ അല്ലാതെ , അത് അവസാനിക്കുമെന്ന് തോന്നുന്നില്ല . നീ ഒന്ന് കാര്യമായി ചിന്തിക്കെടാ ...എന്തായാലും നിനക്കൊരു കല്യാണം വേണം . പിന്നെ , അറിഞ്ഞുവച്ചു അറിയാവുന്നവർ തമ്മിൽ ഇതിൻറെ പേരിൽ തല്ലു കൂടണമോ ?.''
എല്ലാം അറിഞ്ഞിട്ടും 'അമ്മ സമാധാനത്തിൻറെ വെള്ളക്കൊടി വീശി .....'' അതേ അവൾക്കെന്താ ഒരു കുറവ് ?.എല്ലാംകൊണ്ടും നിനക്കും കുടുംബത്തിനും ചേർന്ന ഒരു പെണ്ണല്ലേ അവള് ?.പോരെങ്കിൽ
💬 Comments
View all comments