0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 337

വീട്ടുകാർ തമ്മിൽ പറഞ്ഞുവച്ചു , കുട്ടിക്കാലം മുതലേ നമുക്കെല്ലാം അറിയുന്ന പെണ്ണല്ലേ അത് .പിന്നെ എന്തിനാ എല്ലാവര്ക്കും ആഗ്രഹം കൊടുത്തു ഇതുവരെ കൊണ്ടെത്തിച്ചിട്ട്....''

ഉപസംഹാരം എന്നോണം അച്ഛൻ.....'' പറയാനുള്ളത് ഞങ്ങൾ പറഞ്ഞു .ബാക്കിയൊക്കെ നിൻറെ ഇഷ്‌ടം. ഇതിൻറെ പേരിൽ കലഹംകൂടാനൊന്നും ഞങ്ങൾക്ക് വയ്യ !. ''

അച്ഛൻ കൈവിട്ട രോഷഭാവം സ്വയം ആർജ്ജിച്ചു അഭി.....'' നിങ്ങളോടൊക്കെ ഇനി , ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . പോത്തിനോട് പോയി വേദം ഓതുന്നതാ ഇതിലും ഭേദം . പ്രത്യേകിച്ച് എല്ലാമെല്ലാം അറിയുന്ന 'അമ്മ പോലും ഇങ്ങനൊക്കെ സംസാരിക്കുമ്പോൾ . അമ്മാവനോടെങ്കിൽ അമ്മാവനോട് . ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചുകൊള്ളാം . മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ . ഇല്ലേൽ വരുന്നിടത്തുവച്ചു കാണാം .അല്ലാതെന്താ ?...'' അതിഗൗരവത്തോടെ ഇത്രയും പറഞ്ഞു , ആരെയും വകവയ്ക്കാതെ അഭി , അവൻറെ വഴിക്കു പോയി .

അടുത്ത ദിവസം രാവിലെ പതിവുപോലെ അഭി , പൂമുഖത്തു പത്രവും വായിച്ചു ചൂട് കട്ടൻചായയും മൊത്തിക്കുടിച്ചു ചാരുകസേരയിൽ അങ്ങനെ കിടക്കുകയാണ് . തലേരാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു ആകെ സംഘര്ഷഭരിതമാണ് മനസ്സ്!. എങ്കിലും വാർത്തകൾ ഓരോന്നായി വായിച്ചു അവയുമായി താദാത്മ്യം പൂണ്ട് , ചിന്തകൾ തിരിഞ്ഞും മറിഞ്ഞും സഞ്ചരിക്കുമ്പോൾ...മുഖത്തു ഭാവങ്ങളും അതിനൊത്തു മാറിമാറി മിന്നി മറയുന്നു . 'അമ്മ അടുക്കളയിൽ പ്രാതലിനുള്ള നല്ല തിരക്കിലാണ് . പ്രഭാതസവാരിക്കൂ പോയ അച്ഛൻ ഇതുവരെ തിരിച്ചു വന്നിട്ടില്ല . ഓരോ വാർത്തകളിലൂടെയും കണ്ണയച്ചുപോയ അഭി , അവിചാരിതം എന്നോണം നടുവിലെ ചരമപേജിലും വന്നെത്തി...വെറുതെ ഒന്ന് ഓടിച്ചു നോക്കി . കഴിഞ്ഞ ദിവസങ്ങളിൽ മരണം കവർന്നെടുത്ത ഹതഭാഗ്യരുടെ ചിത്രങ്ങൾ അടക്കമുള്ള വിവരങ്ങൾ . നാട്ടിലെ ഏതെങ്കിലും പരിചിതമുഖങ്ങൾ കൂട്ടത്തിലുണ്ടോ ?...എന്നൊരു സ്വാഭാവിക അവലോകങ്ങളോടെ, ചരമകോളങ്ങളുടെ .താഴെയറ്റത്തു സഞ്ചരിച്ചു മിഴികളെത്തി . പൊടുന്നനെയാണ് ചരമ വാർത്തകളുടെയെല്ലാം താഴെയറ്റത്തു , നാലുകോളം വലിപ്പത്തിൽ വലതുവശത്തായി ഒരു വലിയ ചരമ അനുസ്‌മരണ ഫോട്ടോ അയാളുടെ ശ്രദ്ധയിൽ പെടുന്നത് . കൗതുകത്താൽ അടുത്ത നോട്ടത്തിൽ ,ഫോട്ടോക്ക് കീഴെ മുട്ടൻ അക്ഷരത്തിലുള്ള ആളുടെ നാമധേയത്തിൽ കണ്ണുടക്കി. ''ലവ്വിങ്‌ മെമ്മറീസ് ഓഫ് മിസ്റ്റർ.ഡാനിയൽ ടിസ്സുസ്സാ

💬 Comments

View all comments