Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
,ഒച്ചവെച്ചു ...തീവണ്ടി മെല്ലെ നീങ്ങിത്തുടങ്ങി . അഭിയേയും കൂട്ടരെയും യാത്രയാക്കാൻ വന്നവർ , റ്റാറ്റാ പറഞ്ഞു പതിയെ പ്ലാറ്റ് ഫോ൦ വിട്ടു പോയി . അവരെയും വിട്ട് , വണ്ടി കുറെയധികം ദൂരം പിന്നിടുമ്പോഴും, സ്റ്റേഷൻ പരിസരത്തെ ദുർഗന്ധവും ,വല്ലാത്ത ഒച്ചപ്പാടും കൂടെ കൂടിയിരുന്നു . മെല്ലെ മെല്ലെ അത് മങ്ങി, വണ്ടി വേഗത കൈവരിക്കുമ്പോൾ ...അഭിയുടെ മനസ്സിൽ പക്ഷേ വിട്ടുപിരിയലുകളുടെ പിരിമുറുക്കങ്ങൾ സംഭീതി പുലർത്തി , വല്ലാതെ അലട്ടുവാൻ തുടങ്ങി . അഭിരാമിയും ഭർത്താവും മാത്രമല്ല , കുട്ടിയും നല്ല സന്തോഷത്തിലായിരുന്നു . അഞ്ച് വയസ്സുകാരൻ നവനീത് വണ്ടി നീങ്ങി തുടങ്ങിയപ്പോഴേ അച്ഛനെ പിടിക്കൂടി , അയാളുടെ മടിയിൽ കയറിയിരുന്നു കുസൃതികൾ ആരംഭിച്ചു .അഭിരാമി , രാജീവിനോട് ബോംബെ വിശേഷങ്ങളൊക്കെ അന്വേഷിച്ചുകൊണ്ട് പെട്ടികൾ ഓരോന്നായ് സുരക്ഷിതസ്‌ഥാനങ്ങളിൽ അടുക്കിപ്പറക്കി വക്കുന്ന തിരക്കിലായിരുന്നു . എതിർസീറ്റിൽ ,അവരെ നോക്കി ഇരിക്കയാണെങ്കിലും...അഭീടെ ചിന്തകൾ നാടുവിട്ടു അവനോടൊപ്പം തിരികെ എത്തിയിരുന്നില്ല . വളരെ മ്ലാനവദനനായി കാണപ്പെട്ട അവൻറെ മനസ്സിൽ പിറന്ന നാടുവിട്ട് ഊരും പേരും അറിയാത്ത ഏതോ പുതിയ നാട്ടിൽ ചേക്കേറാൻ വിധിക്കപ്പെടുന്നതിൻറെ അടങ്ങാത്ത വ്യഥ!...തലയുയർത്തി . ഒപ്പം അർത്ഥമില്ലാത്ത ആധിയും ആശങ്കകളും ഫണം വിടർത്തി ആടാൻ തുടങ്ങിയിരുന്നു . ചേച്ചിയും അളിയനും ചേർന്ന് അവനെ , ആ ചിന്താഭാരങ്ങളിൽ നിന്ന് മുക്തനാക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ നടത്തുന്നുണ്ടായിരുന്നു . ശിരസ്സിന് പിന്നിൽ , തലയിണ മേലേ കൈകൾ മടക്കിവച്ചുമുകളിലേക്ക് ദൃഷ്‌ടികൾ പായിച്ചു... അഭി ചിന്തയിൽ ആണ്ടുകിടന്നു . വീട് , കൂട്ടുകാർ ,കലാലയം, ഓർമ്മകൾ.... മങ്ങിമാഞ്ഞു തെളിഞ്ഞുമറഞ്ഞു, വന്ന് പോയ്കൊണ്ടേയിരുന്നു . ആരുടേയും ഒരു പരിശ്രമങ്ങളും അവൻ അറിയുന്നേ ഉണ്ടായിരുന്നില്ല!.
ട്രയിൻ മണിക്കൂറുകൾ പിന്നിട്ടപ്പോൾ....ഉള്ളിൽ അതുപോലെ മെല്ലെ തിരക്ക് വളരാനാരംഭിച്ചു . മറ്റു യാത്രക്കാർ ഓരോരുത്തരായി വന്നുചേർന്നു അവിടം ശബ്ദാനമയമായി മാറി . കാഴ്ചകൾ , ഗന്ധങ്ങൾ ഒക്കെയും അവക്ക് അനുസൃതം എന്നോണം മാറിമറിഞ്ഞു വന്നണഞ്ഞു . അപ്പോൾ അഭിയും പതിയേ, തൻറെ വിസ്‌തൃതമായ ചിന്താപഥങ്ങൾ വിട്ട്...സ്‌ഥലകാലത്തിലേക്ക് മടങ്ങിവന്നു . ചേച്ചീടെയും അളിയന്റേയും കൊച്ചുകൊച്ചു തർക്കങ്ങൾ , ശാഠ്യങ്ങൾ , വഴക്ക്-പിണക്കങ്ങൾ...ഒപ്പം നവീൻ മോൻറെ കുഞ്ഞുവികൃതികൾ . മൂവരും ഒത്തുചേർന്നുള്ള കളിയാക്കലുകൾ , നർമ്മങ്ങൾ ,എല്ലാം കണ്ടുംകേട്ടും ,ആസ്വദിച്ചു പതിയെ അതിൽ ഒന്നായി അലിഞ്ഞുചേരാൻ അഭിക്ക് അധികസമയം വേണ്ടിവന്നില്ല . പഴയതെല്ലാം മറന്ന് , പെങ്ങൾക്കും അളിയനും മരുമകനുമൊപ്പം ആ കൊച്ചു ലോകത്തേക്ക് അവൻ പെട്ടെന്ന്
💬 Comments
View all comments