0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 318

ചിറക് വച്ചെത്തി .പോകെപ്പോകെ , പെങ്ങൾക്കും അളിയനും ചേഴക്കാരനുമൊപ്പം, അവരുടെ കളിചിരികളിൽ , മാത്സര്യങ്ങളിൽ , വാദ -പ്രതിവാദങ്ങളിൽ ,കലഹങ്ങളിൽ പങ്കാളിയായി ട്രയിൻയാത്ര ആസ്വദിച്ചുതന്നെ അഭി സമയം ചിലവഴിച്ചു നീങ്ങി .ഇടക്ക് വന്നുചേർന്ന വിഭിന്ന ഭക്ഷണപദാർഥങ്ങൾ , രുചിയോടും അരുചിയോടും മാറിമാറി കഴിച്ചു പുതിയ ലോകത്തോട് കാര്യമായി സമരസപ്പെടുവാൻ ശ്രമിച്ചു .മണിക്കൂറുകൾ കടന്നു പോകവേ, അകത്തേയും പുറത്തെയും അപരിചിതമായ ' നവ' കാഴ്ചകളേയും ഗന്ധങ്ങളെയും മനസ്സിൽ ഉൾകൊണ്ട്, പുതുമകളോടെല്ലാം സമരസപ്പെടുവാൻ പഠിച്ചു ...പതിയെ പുതിയ മാറ്റത്തിലേക്കവൻ ഇറങ്ങിവന്നു !. അങ്ങനെ , പഴമകളേടെല്ലാം ''ഗുഡ്ബൈ '' പറഞ്ഞു നവീനമായൊരു ലോകത്തേക്ക്...നവീന സ്വപ്നങ്ങളും പ്രതീക്ഷകളും നെഞ്ചിലേറ്റി ''കളിചിരി''കളും ,ചർച്ചയും , തർക്കങ്ങളും ഒക്കെയായി അഭിയുടെ ''ഉല്ലാസ 'യാനപാത്രം അതിൻറെ ലക്ഷ്യത്തിലേക്ക് അതിവേഗം കുതിച്ചു . സംഭവബഹുലങ്ങളായ നാലുനാൾ പിന്നിട്ട് , ട്രയിൻ അഞ്ചാം ദിവസം അതിൻറെ യാത്രയാവസാനിപ്പിക്കലിൻറെ സമയത്തോടടുത്തു . ഇതിനകം അഭി , അളിയനുമായി നല്ലൊരടുപ്പം സ്‌ഥാപിച്ചു കഴിഞ്ഞിരുന്നു . ചേച്ചിയുമായി , വളരെകാലശേഷം ബന്ധം ഒന്നുകൂടി പുതുക്കി . നവീണിന് മാമനെ വിട്ടുപോകാൻ വയ്യ !എന്ന അവസ്‌ഥയിൽ അയാളുമായി അത്രമാത്രം സ്നേഹബന്ധത്തിലായി .ഒടുവിൽ ...അഞ്ചു ദിവസം നീണ്ടുനിന്ന സുദീർഘമായ യാത അവസാനിപ്പിച്ചു , ' ശുഭയാത്ര അനുഭവങ്ങളുമേന്തി ' ജയന്തിജനത ' ബോംബേ സെൻട്രലിൽ വന്നു നിൽക്കുമ്പോൾ അഭി ആ അഞ്ചുദിന സ്വർഗ്ഗീയാനുഭവങ്ങളിലൂടെ ആ കുടുംബവുമായി അത്രമേൽ സുദൃഢമായൊരു ബന്ധത്തിൽ എത്തിച്ചേർന്നു കഴിഞ്ഞിരുന്നു .

യാത്ര തുടങ്ങുമ്പോഴത്തെ അവസ്‌ഥകളിൽ നിന്ന് തുലോം വ്യത്യസ്തമായി....അഭിയിൽ പതുങ്ങനെ കടന്നുവന്ന മാറ്റത്തിലും ,ഉത്സാഹങ്ങളിലും അവനെക്കാൾ ആ ദമ്പതികൾ വളരെ സന്തുഷ്‌ടരായിരുന്നു . അവനെ കുറിച്ചുള്ള ആഗ്രഹങ്ങൾക്കും പ്രതീക്ഷകൾക്കും പുതുനാമ്പ് ഏകി...അത് വാനോളം ഉയർത്തി . ' 18 '-ആം നമ്പർ പ്ലാറ്റ്‌ഫോമിൽ നിന്നും യാത്ര തീർത്തു പെട്ടിയും സാധനങ്ങളും ''പോർട്ടർ ഡ്രോളി ''യിലേക്ക് കൈമാറുമ്പോൾ സമയം ഏതാണ്ട് ഉച്ചയോട് അടുത്തിരുന്നു . സ്റ്റേഷനിലെയും പുറത്തെയും തിരക്കുകളൊക്കെ അവഗണിച്ചു , ബഹളങ്ങളെ ഒക്കെയും അതിജീവിച്ചവർ പുറത്തിറങ്ങി . സ്റ്റേഷൻടാക്സിയിൽ പെട്ടികളൊക്കെ കുത്തിനിറച്ചു പിന്നെ നേരേ രാജീവിൻറെ താമസസ്‌ഥലത്തേക്ക് . ബോംബെ നഗരത്തിൽനിന്നും ഏറെയൊന്നും ദൂരത്തല്ലാത്ത , സ്റ്റേഷനിൽനിന്ന് ഏകദേശം പത്തു കിലോമീറ്റർ ചുറ്റളവിൽപെട്ട, മലയാളികൾ ഒരുപാട് തിങ്ങിപ്പാർക്കുന്ന ''ബാന്ദ്ര''ക്കടുത്തു ഒരു പ്രദേശത്തായിരുന്നു അയാളുടെ 'ഫ്‌ലാറ്റ് '.അല്പം പഴയത് എങ്കിലും അത്യാവശ്യ സുഖസൗകര്യങ്ങൾ ഒക്കെയുള്ള ഒരു 'ത്രീ ബെഡ്ഡ്‌റൂം 'ഫ്‌ളാറ്റ് . സമീപത്തു കൂടുതലും മലയാളികൾ ആണെങ്കിലും

💬 Comments

View all comments