0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 320

, മറ്റ് ഭാഷാ -ദേശക്കാർ എല്ലാം ഇടകലർന്ന് ഒത്തിണങ്ങി ജീവിക്കുന്ന വലിയ ലഹളയും ബഹളവും ഒന്നുമില്ലാത്ത ഒഴിഞ്ഞൊരിടം !.എന്തിനും ,ഏതിനും ഏതു സൗകര്യവും വലിയ ദൂരത്തല്ലാതെ .

അവിടുത്തെ ജീവിതം അതിനാൽ അഭിക്കും അങ്ങനെവലിയ ബുദ്ധിമുട്ടുകളൊന്നും സൃഷ്‌ടിച്ചില്ല . എല്ലാം ...ഒരുവിധം കുഴപ്പമില്ലാതെ ,അവൻറെ തന്നെ നിയന്ത്രണത്തിൽ മുന്നോട്ടുപോയി . അതുകൂടാതെ എപ്പോഴും ഏതിനും എല്ലാ സഹായ സജ്ജീകരണങ്ങളും ഒരുക്കി അളിയനും ചേച്ചിയും കൂടെനിന്നു . 'ഫ്‌ലാറ്റ് 'ലെ ഒരു നല്ല 'അറ്റാച്ചിട് സിംഗിൾ ബെഡ്ഡ്‌റൂം 'അവനായി അവർ ഒഴിഞ്ഞുകൊടുത്തു . തൊട്ടുതാഴെ , ശാരീരികോല്ലാസത്തിനും വ്യായാമത്തിനും വേണ്ടിയുള്ള 'ഷട്ടിൽകോർട്ട് 'ഉൾപ്പടെയുള്ള കളിസ്‌ഥലം .ഭക്ഷണ കാര്യത്തിലാണെങ്കിൽ....നാട്ടിലെ ഭക്ഷണത്തിൽ നിന്ന് വ്യത്യസ്തമായി , ബോംബെ -കേരളീയ രുചിക്കൂട്ടുകൾ കൂടിക്കലർന്ന ഒരുതരം മിശ്രിത ആഹാര ഇനങ്ങളായിരുന്നു അഭിരാമിയുടെ പാചകത്തിൽ അധികവും അവിടെ .അഭിജിത്തിന്‌ ആദ്യമൊന്നും അതിനെ ഉൾക്കൊള്ളാനായില്ലെങ്കിലും , വളരെ കുറഞ്ഞ ദിവസം കൊണ്ട് അവൻ ആ രുചികളുമായും വസതിയുമായും താദാത്മ്യം പ്രാപിച്ചു . ചുരുക്കത്തിൽ ...ബോംബെയിൽ എത്തി , വളരെ പെട്ടെന്നുതന്നെ അവൻ ബോംബെ നഗരവുമായും നഗരജീവിതവുമായും നല്ലരീതിയിൽ പൊരുത്തപ്പെട്ടു . കുറച്ചുദിവസം , ആ നാട് മൊത്തമായൊന്ന് ചുറ്റിക്കണ്ടു . എല്ലാ ഇടവുമായി പരിചയപ്പെട്ട് ഒട്ടൊന്ന് മനസ്സിലാക്കി . വലിയ താമസം വരുത്താതെ , അളിയൻ ശരിയാക്കികൊടുത്ത കമ്പനിയിലെ ജോലിയിൽ അയാൾ പ്രവേശിക്കയും ചെയ്‌തു . വേല കിട്ടിയ തൊഴിലിടം ആകട്ടെ ,അധിക ദൂരത്തൊന്നും അല്ലാത്ത തൊട്ടടുത്ത പ്രദേശത്തു . കിട്ടിയ പണിയോ മറാഠി തുണിമില്ലുകമ്പനിയിലെ സെയിൽസെക്ഷനിലെ ക്യാഷ്യർ പോസ്റ്റും . വലിയ തലവേദന ഇല്ലാത്ത , ഭാഷയുടെയോ മറ്റ് പരിജ്ഞാനത്തിൻറെയോ അത്യന്താപേക്ഷിതം ഒന്നുമില്ലാത്തത് .ഒപ്പം , തീരെ ജോലിഭാരമില്ലാത്ത ലളിതമായ...എന്നാൽ ഉത്തരവാദിത്വപൂർണ്ണമായ ജോലി .ഇ൦ഗ്ളീഷ് ഭാഷയുടെ ഒക്കെ ശക്തമായ അടിത്തറ കൊണ്ട് ഉദ്യോഗത്തിൽ കയറി , വളരെ വേഗംതന്നെ ഉദ്യോഗവും സ്‌ഥാപനവുമായൊക്കെ നല്ലനിലയിൽ ഒത്തുപോകാനും എല്ലാവരുമായി നല്ല പരിചിത വൃന്ദത്തിലാവാനും അവനു പെട്ടെന്ന് സാധിച്ചു .

ജോലിപോലെതന്നെ , അളിയനും പെങ്ങളും അഞ്ചുവയസുകാരൻ കൊച്ചുനവനീതിനും ഒപ്പമുള്ള വാസവും അഭിക്ക് , ബോംബെജീവിതത്തിൻറെ യാതൊരു ക്ളേശങ്ങളും വരുത്താതെ ഓരോനാളും അതീവസന്തോഷത്തോടും പ്രതീക്ഷകളോടും സുരഭിലമായി മുന്നോട്ട് കൊണ്ടുപോകാൻ കഴിഞ്ഞു . പുലർച്ചെ എണീറ്റ് ,അല്പം വ്യായാമം...പിന്നെ പ്രഭാതകൃത്യം. അതുകഴിഞ്ഞു പ്രാതൽ കഴിച്ചു നേരെ പണിക്കു പോയാൽ വൈകിട്ട് തിരികെയെത്തി കുറച്ചുസമയം പത്രംവായന. പിന്നെ , ടി.വി കാണൽ , കൊച്ചുമോനോടൊപ്പം അല്പം കളിതമാശകളും

💬 Comments

View all comments