Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
വിനോദോപാദികളുമായി ഇടകലരൽ .അളിയൻ നേരത്തെ എത്തിയാൽ , അളിയനും സഹോദരിക്കുമൊപ്പം പഴയ നാട്ടുകാര്യങ്ങളും ലോകവിവരങ്ങളും സംസാരിച്ചു സമയം പോക്കും . രാത്രി , സകലരുമായി വട്ടത്തിൽ ഒത്തുചേർന്നിരുന്ന് കൊതിയും നുണയും പറഞ്ഞു ചപ്പാത്തിയോ റൊട്ടിയോ എന്തെങ്കിലും തദ്ദേശീയ അത്താഴം സുഭിക്ഷമായി കഴിച്ചു ബെഡ്ഡ്‌റൂമിൽ അഭയം തേടും . പിന്നെയാണ് പരന്ന വായന. അളിയൻ വക സമാഹാരത്തിൽ ഉള്ളതും അവൻ കൊണ്ടുവന്നതുമായുള്ള പുസ്‌തകങ്ങളുമായി നേരിട്ടുള്ള പോരാട്ടം !. യുദ്ധം ഏകദേശം മയക്കത്തിലേക്കടുപ്പിക്കുമ്പോൾ മാത്രം ബുക്കുമടക്കി കിടക്കയെ ആശ്രയിക്കും . നിദ്ര വിട്ടാൽ പിന്നെ വീണ്ടും അടുത്തദിനം ആരംഭിക്കും. ഇങ്ങനെ ആയിരുന്നു അഭിയുടെ ആദ്യകാല ബോംബെ ദിനചര്യകൾ . ഞായറാഴ്ചകളിലും മറ്റുള്ള അവധി ദിനങ്ങളിലും രാവിലെതന്നെ മിനക്കെട്ടിരുന്നു വന്ന കത്തുകൾക്കുള്ള മറുപടികൾ തയ്യാറാക്കും . പ്രാരംഭത്തിൽ അച്ഛൻ ,'അമ്മ ,ശ്രീക്കുട്ടി എന്നിവർ കൂടാതെ , ചില കൂട്ടുകാരും തകൃതിയായി കത്തുകൾ അയക്കുമായിരുന്നു . വിശദമായ് അല്ലെങ്കിലും എല്ലാവർക്കും തൃപ്തികരമായി മറുപടി എഴുതുക എന്നത് അവൻറെ ഒരു ശീലമായി . കാലക്രമേണ അതൊക്കെ കുറഞ്ഞുവന്നെങ്കിലും ശ്രീക്കുട്ടിയും അമ്മയും മുറക്ക് എഴുതുമായിരുന്നു . അച്ചന്റെ കത്ത് കുറഞ്ഞു , പിന്നത് ഫോണ് വിളികളിൽ മാത്രമൊതുങ്ങി .
ശ്രീമോൾ നാട്ടുകാര്യവും വീട്ടുകാര്യവും കോളേജ് വിശേഷങ്ങളും എന്നുവേണ്ട , സകല തുമ്പുംതുരുമ്പും മുള്ളും മുരുക്കും വരെ വിശദമാക്കിത്തന്നെ, ഓരോ കത്തും വളരെ വിശാലമായി എഴുതി അയക്കുമായിരുന്നു . നാട്ടുകാര്യങ്ങളറിയാൻ ...തനിക്ക് വലിയ താത്പര്യങ്ങളില്ലെന്ന് ആദ്യമേകൂട്ടി അവളെ അറിയിച്ചു വിലക്കിയിരുന്നത് കാരണം പിന്നത് അവൾ ഒഴിവാക്കി .പകരം തൻറെ കലാലയ വിശേഷങ്ങളും , കൂട്ടുകാരുടെ കുശുമ്പും കുന്നായ്‌മകളും തർക്കവും പിണക്കങ്ങളും ഒക്കെ നിരത്തി എഴുതി...ഒരു ''കുറുമ്പിപെണ്ണിൻറെ ''കുസൃതികളോടെ കറതീർത്തു എല്ലാം സമഗ്രമായി വരച്ചുകാട്ടി തരും . അഭിക്ക് അത് വായിക്കാൻ ഒരു പ്രത്യേക രസം തന്നെ ആയിരുന്നു നല്ലൊരു നേരംപോക്ക് !. കുട്ടിത്തം വിട്ടുമാറിയിട്ടില്ലാത്ത അവളുടെ ഓരോരോ വരികളും വിവരണങ്ങളും വളരെയേറെ നിർദ്ദോഷസത്യങ്ങളും ചാപല്യങ്ങളും വിളിച്ചോതുന്നതായിരുന്നു . 'ശ്രീ 'യിലെ നിഷ്‌കളങ്കതയുടെ പര്യായമായികണ്ട അവ ഓരോന്നും അത്രക്ക് ആവേശത്തോടെ, സൂക്ഷ്മതയിൽ വായിച്ചവൻ ആസ്വദിക്കുമായിരുന്നു .എന്നാൽ , കത്തെഴുത്തിൽ അറുപിശുക്കൻ ആയിരുന്ന അഭി , മറുപടിയിൽ മറ്റെല്ലാവർക്കും എന്നപോലെ ശ്രീമോൾക്കും അത്യാവശ്യവിവരങ്ങൾ മാത്രമേ കുറിക്കുവാൻ ശ്രമിച്ചിരുന്നുള്ളൂ . പക്ഷെ തിരിച്ചവൾ എപ്പോഴും ...നല്ലൊരു കഥ എഴുത്തുകാരനായ ഏട്ടൻ ഒന്നുകിൽ ഈയുള്ളവൾക്ക് ഇടക്ക് ചില കഥകളൊക്ക എഴുതിയയച്ചു തരിക!. അല്ലെങ്കിൽ ഈ പാവത്തിന് മറുപടി
💬 Comments
View all comments