Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
എഴുതുമ്പോൾ ..കുറഞ്ഞപക്ഷം എന്തെങ്കിലും നന്നായി രണ്ടുവരി വിശദമായി നീട്ടിയെഴുതി അയച്ചു തന്നുകൂടെ ?. അവളുടെ ചോദ്യം ലളിതമായിരുന്നു ...ന്യായവും . അഭിമാനത്തോടെ ആണെങ്കിലും വളരെ നിസ്സാരമായി എടുത്ത് അതവൻ ചിരിച്ചുതള്ളി . എന്നിരുന്നാലും ...അഭിക്കുള്ളിൽ കെട്ടടങ്ങാതെനിന്ന കഥാകാരൻറെ 'തീപ്പൊരി ' അവൻറെ അന്തരാളങ്ങളിൽ എപ്പോഴും ഒരു ജ്വാലയായി ജ്വലിച്ചുയുയർന്നു നിന്നിരുന്നു . അതോടെ അത് മുഷിവ് തോന്നുന്ന ഇടവേള സമയങ്ങളിൽ ഒരു കുത്തിക്കുറിക്കലായി അവൻറെ കടലാസിടങ്ങളിൽ സ്‌ഥാനം പിടിച്ചു . തുടക്കസമയങ്ങളിൽ ചേച്ചിക്കൊപ്പം കുടുംബമായി അവധി ദിനങ്ങളിൽ പുറത്തു പോകുന്നൊരു ശീലം അവൻ പുലർത്തിയിരുന്നു . എങ്കിലും ആ നാടുമായവൻ കൂടുതൽ അടുത്തശേഷം ഏകനായോ അല്ലെങ്കിൽ മറ്റേതെങ്കിലും സുഹൃത്തുക്കളുമായി അവധിദിന സായാഹ്നങ്ങളിൽ പുറത്തു പോകുന്നൊരു പതിവ് സ്‌ഥിരം അല്ലെങ്കിലും വല്ലപ്പോഴും അവനുണ്ടായിരുന്നു. അങ്ങനെ , അഭിയുടെ ദിനചര്യകളും അവധിസമയങ്ങളും...ബോംബെവാസ ജീവിതത്തിൽ , ഓർമകളെ മാടിവിളിക്കുന്ന വിരസത അനുഭവിപ്പിക്കാതെ അവനെ അത്യാവശ്യ തിക്കുംതിരക്കും എഴുത്തും വായനയും ഇടക്ക് വന്നുചേരുന്ന ആകസ്മിക പ്രശ്നങ്ങളും ഒക്കെയായി സജീവമാക്കി , ത്വരിതഗതിയിൽ കാലവിളംബം ചെയ്‌തു മുന്നോട്ടു കുതിപ്പിച്ചു .
മണിക്കൂറുകൾ ദിവസങ്ങളെ കൂട്ടിയിണക്കി ആഴ്ചയാക്കി .ആഴ്ചകൾ മാസങ്ങൾക്ക് ജന്മം കൊടുക്കാൻ അധികസമയം എടുത്തില്ല.... അതുപോലെ മാസങ്ങൾ വർഷമാവാനും വലിയ കാത്തിരുപ്പുകൾ വേണ്ടിവന്നില്ല !. മാസവും വർഷവും ഒരുപോലെ പന്തയക്കുതിരകളായി കടന്നുപോയി . അലിഖിത പ്രകൃതിനിയമം പോലെ കാലം അതിൻറെ ഭ്രമണചക്രം സ്വാഭാവികപഥത്തിൽ തിരിഞ്ഞു....നൈസർഗ്ഗീയതയോടെ മുന്നേറുമ്പോൾ , പ്രാപഞ്ചികമായ ആ നിയമം മനഃപൂർവ്വമോ അല്ലാതെയോ പിന്തുടർന്ന് അഭിയുടെ വീട്ടുകാർ എല്ലാവരിലും അത് ഒരു പ്രധാന വസ്തുതയിൽ ഒന്നായി കൊണ്ടെത്തിച്ചു . മറ്റൊന്നുമല്ല , ആരും ഓർക്കാതിരിക്കുകയോ മനപ്പൂർവ്വം മറന്നുകളയുകയോ ചെയ്ത ഒരു വ്യക്തിയെകുറിച്ചുള്ള തീഷ്ണമായ....അണയാത്ത ഓർമ്മകൾ!.അലീന എന്ന സ്വത്വബോധത്തിൻറെ അപ്രസക്തമായ ഓർമ്മകൾ . ആരുടേയും സ്മൃതിപഥങ്ങളിൽ 'ഒരു കുഞ്ഞോളം 'പോലുമാവാതെ , മൺമറഞ്ഞ കൊടിയ അദ്ധ്യായം !. എല്ലാവരിലും എന്നപോലെ അഭിയിലും കാലഗതിയിൽ ഒരു അടഞ്ഞ അദ്ധ്യായം മാത്രമായി അത് മങ്ങി ,മയങ്ങി അവസാനിച്ചു . അനിവാര്യമായ 'യുഗപ്രവാഹ 'മറവിയുടെ അവൻ കൈകൊണ്ട ,ഉപേക്ഷ കണ്ടറിഞ്ഞു മറ്റെല്ലാവരും അതിരറ്റ് ആഹ്ളാദിക്കുമ്പോഴും അഭി അറിഞ്ഞില്ല , വ്യതിചലനങ്ങളിലൂടെ താൻ അറിയാതെ താൻ മറ്റൊരു 'പുതു 'ജീവിതത്തിലേക്ക് കാലുകുത്തുകയാണ് എന്നത് . കാലം എന്ന ഇന്ദ്രജാലക്കാരൻ അങ്ങനവനെ, മറക്കേണ്ടതെല്ലാം മറവിയുടെ മാറാപ്പിൽ ഒളിപ്പിച്ചു ...മാറ്റംകൊണ്ട് മായാജാലങ്ങൾ തീർത്തു , നൂതനപ്രപഞ്ച മാസ്മരികതകളിലേക്ക് അറിയാതെ നടത്തിച്ചു . അപ്പോഴും , അലീനയുടെ ശൂന്യത
💬 Comments
View all comments