Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
സൃഷ്‌ടിച്ച 'പഴുതൊഴിവ് ' കാണാമറയത്തു 'കരമൊഴിഞ്ഞു' അപ്രാപ്യമായി കിടക്കുകയായിരുന്നു. അവിടെ പെങ്ങളുടെ കൂട്ടുപിടിച്ചു അച്ഛനും അമ്മയും രക്ഷാവാഹകരായി മെല്ലെ നുഴഞ്ഞുകയറി. ''സുരക്ഷിതഭാവി ''യുടെ 'പൊൻപേരു' പറഞ്ഞു ഓരോരുത്തരായി അവനെ നാനാവിധം ''മഹത്തര ''വിവാഹ ആലോചനകൾ കൊണ്ട് പൊതിയാൻ തുടങ്ങി . ആദ്യം, പലതരം 'ഒഴിവ്കഴിവ് 'കളിലൂടെയും പിന്നെ , ശക്തമായ താക്കീതോടുള്ള ഉറച്ച തീരുമാന അറിയിപ്പുകളിലൂടെയും ഉൾവലിഞ്ഞു എല്ലാ രക്ഷാദൂതരിൽ നിന്നും വേണ്ടുന്നഅകലംപാലിക്കാൻ അഭി പരിശീലനം ആർജിച്ചു . അവിടെയാണ് അച്ചന്റെയും അമ്മേടേയും കത്തുകൾക്ക് അഭിയുടെ മറുപടി കത്തുകൾ കൃത്യമായി എത്തിച്ചേരാതിരിക്കുന്നതും, അവർ തിരിച്ചു മറുപടി എഴുതാതിരിക്കയും ചെയ്യുന്ന സാഹചര്യം ഉടലെടുക്കുന്നത് . പെങ്ങളും അവർക്കൊപ്പം 'ഏറാൻമൂളി'തുടങ്ങിയപ്പോൾ മുടന്തൻ ന്യായങ്ങൾ പറഞ്ഞാണെങ്കിലും ആ വീട്ടിൽനിന്നും താമസം മാറുവാൻ സ്വമനസ്സോടെ അല്ലെങ്കിലും അഭി നിർബന്ധിതനായി .
കുഴപ്പമില്ലാത്ത രീതിയിലുള്ള 'ശമ്പള-ആനുകൂല്യ 'ങ്ങളും, ഉറച്ച സാമ്പത്തിക അടിത്തറയും അനായാസേന അഭി ഇതിനകം കൈവരിച്ചിരുന്നതിനാൽ ...ഒറ്റക്കൊരു 'ഫ്‌ളാറ്റ് വാസം 'അവനെ സംബന്ധിച്ച് താങ്ങാൻ കഴിയുന്നത് തന്നായിരുന്നു . എങ്കിലും കൂടെ ജോലിചെയ്യുന്ന രണ്ട് മൂന്ന് സഹപ്രവർത്തക-സുഹൃത്തുക്കളെ ഒപ്പം കൂട്ടി ,തീർത്തും സ്വതന്ത്രവും സമാധാനപൂർണ്ണവുമായ ഒരു ജീവിത സാഹചര്യത്തിലേക്കവൻ കുടിയേറി .ചേച്ചിക്കൊപ്പം പലപ്പോഴും, പാചകസഹായത്തിന് കൂടെക്കൂടി.... അത്യാവശ്യം 'പാചകക്കസർത്തുകൾ' കൈമുതലാക്കിയിരുന്നത് അവനാ പുതുജീവനത്തിന് വളമായി . തൊഴിലിടത്തിൽ അടുപ്പവും സൗഹൃദങ്ങളും കൂടിയപ്പോൾ വീട്ടുകാരുമായി 'പടലപ്പിണക്കങ്ങൾ 'പതിവായി!. പതിയെ വഴക്കുംവക്കാണങ്ങളും മൂർച്ഛിച്ചു .എങ്കിലും ശ്രീക്കുട്ടിയുടെ കത്തുകൾക്ക് മാത്രം മുടക്കമൊന്നും സംഭവിച്ചില്ല .വിശേഷ വാർത്തകളും വാർത്താ വിശേഷണങ്ങളുമായി...കാലരഥത്തിനൊപ്പം അനസ്യൂത പ്രവാഹമായി അത് തുടർന്നുകൊണ്ടേയിരുന്നു . എപ്പോഴും എന്നപോലെ അഭിക്ക് അപ്പോഴും അവളിൽ ഒരിക്കലും കെടാത്ത അനിർവചനീയ നിലയിലുള്ള സഹോദരീസനേഹം തെളിഞ്ഞു നിറഞ്ഞു നിന്നിരുന്നു. ഒരു കുഞ്ഞനിയത്തിയോടുള്ള വാത്സല്യവും കരുതലും പെരുമാറ്റങ്ങളിൽ എന്നപോലെ അവൻറെ കത്തിലെ ഓരോ വരികളിലും തുടിച്ചു നിന്നിരുന്നു . തിരികെ ശ്രീയിൽ നിന്നും അത്തരം വികാരങ്ങളൊന്നും കടന്ന് വന്നിരുന്നില്ലെങ്കിലും , പ്രണയം തുളുമ്പുന്ന ഒരു വാക്കോ വരിയോ നേരിട്ട് തുറന്നെഴുതാൻ അവളൊട്ട് തയ്യാറായിരുന്നുമില്ല! .പക്ഷേ അവളുടെ എഴുത്തിൻറെ ചില രീതികളിൽ, വരികളുടെ പാലങ്ങളിൽ...അത്യപകടം വിതക്കുന്ന മധുരപ്രണയത്തിൻറെ വിഷവിത്തുകളുടെ അന്തരാർഥങ്ങൾ പതിയെ അവൻ മണത്തറിഞ്ഞു . അതോടെ സ്വാഭാവികമായും ഒരു ദീർഘ അകലം പാലിക്കുവാൻ അവൻ പഠിച്ചു. ആ ദൂരത്തിലൂടെയും ...മുന്നോട്ടെടുക്കുവാൻ അവൾ ശ്രമം തുടർന്നു...വഴങ്ങാതിരിക്കുവാൻ അവനും!.
വിവാഹ ആലോചനകളുടെ പേരിൽ വീട്ടുകാരുമായുള്ള അസ്വാരസ്യങ്ങൾ ഏറിയപ്പോൾ അളിയനും പെങ്ങളും നേരിട്ടിടപെട്ട് അവൻറെ ഏറ്റവുംപുതിയ തീരുമാനങ്ങൾ മനസ്സിലാക്കി...നാട്ടിൽ വിളിച്ചറിയിച്ചു .
💬 Comments
View all comments