0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 325

അതോടെ അളിയനും സഹോദരിയും ആയുള്ള ചെറുപിണക്കം പരിസമാപ്‌തി കുറിച്ചെങ്കിലും അവർക്കും ഒരു പിടിയും കൊടുക്കാതെ , നാട്ടിൽപോക്ക് പല ന്യായവാദങ്ങളും നിരത്തി നീട്ടിക്കൊണ്ടു പൊയ്ക്കൊണ്ടിരുന്നു . അതിനായി തൻറെ പതിനെട്ടടവും പയറ്റി വീട്ടുകാർക്കൊപ്പം അളിയൻ കുടുംബത്തിൽ നിന്നും, ഓരോ കാരണവും ഉപായവും പറഞ്ഞു ഒഴിഞ്ഞുമാറി, തിരിഞ്ഞു മറിഞ്ഞു കളിച്ചു അവൻ സമയം കളയാൻ ശ്രമിച്ചു . കാലവും!...അതുപോലെ ,അങ്ങനാർക്കും കാത്തുനിൽക്കാതെ,ആരുടെ തീരുമാനത്തിനു ചെവിയോർക്കാതെ അതിൻറെ സ്വാഭാവിക പ്രക്രിയയിൽ നീങ്ങിക്കൊണ്ടിരുന്നു . അഭി ബോംബെയിൽ എത്തിയിട്ടിപ്പോൾ വര്ഷം കുറെയേറെ ആയി . ആദ്യ വർഷങ്ങൾ മണ്ണിൽ മെല്ലെ ഓരോന്ന് ഓരോന്നായി വീണടിഞ്ഞു, പുതിയ മാറ്റങ്ങളും കലണ്ടറുകളും വിണ്ണിൽ ജന്മമെടുത്തു . വളരെ ചെറിയ നിലയിൽ കമ്പനിയിൽ കയറിക്കൂടിയ അഭി കുറഞ്ഞ സമയം കൊണ്ട് അവിടെല്ലാവർക്കും പ്രിയപ്പെട്ടവനായി മാറി .പുതിയ നല്ല വ്യക്തിബന്ധങ്ങൾ ഉശിരോടെ അവിടെ വാർത്തെടുത്തവൻ, മറാഠി ഒരുവിധവും ഹിന്ദി അയത്നലളിതമായും സംസാരിക്കാൻ ഇതിനകം അഭ്യസിച്ചു കഴിഞ്ഞിരുന്നു .അവൻറെ പ്രാപ്‌തിയും ജ്ഞാനവും , എല്ലാകാര്യത്തിലുമുള്ള സ്‌ഥിരോത്സാഹവും ഒക്കെ മനസ്സിലാക്കി കമ്പനി അടിക്കടി നല്ല ഉദ്യോഗക്കയറ്റം നൽകി അവനെ തലപ്പത്തെത്തിച്ചു .അവൻറെ കഴിവ് കണ്ടറിഞ്ഞു വേതനം വർധിപ്പിച്ചും സ്‌ഥാന്നോന്നതിയും മറ്റ് ആനുകൂല്യങ്ങളും കൊടുത്തു അംഗീകരിച്ചു ആദരവ് പുലർത്താൻ, എപ്പോഴും അവർ ശ്രമിച്ചുകൊണ്ടിരുന്നു. തത്ഫലമായി ഒരു വെറും കാഷ്യർ തസ്‌തികയിൽ ജോലിയിൽ പ്രവേശിച്ച അഭി ,സ്വന്തം യോഗ്യതയിലും ശേഷിയാലും വളരെവേഗം വളർന്ന് സ്‌ഥാപനത്തിൻറെ മാനേജർ എന്ന ഉയർന്ന സ്‌ഥാനത്തിൽ വരെ ഇതിനകം എത്തിച്ചേർന്നിരുന്നു .

ദിവസത്തിൽ ഇടക്കൊക്കെ രണ്ട് മൂന്ന് സിഗരറ്റ് മാത്രം വലിക്കുന്നൊരു ദുശീലം പിന്തുടർന്ന അഭി, പിന്നെ തുടർന്നിരുന്നൊരു ശീലം...ഞായറാഴ്ചകളിൽ അളിയൻറെ 'ഹോട്ടിനു 'കമ്പനി കൊടുക്കുവാൻ വേണ്ടി കുടിക്കുന്ന കുറച്ചു 'ബിയർ 'മാത്രമായിരുന്നു . നാട്ടിൽനിന്ന് അച്ഛൻറെയും അമ്മയുടേയുമൊക്കെ കത്തുവരവ് പൂർണ്ണമായി നിലച്ചശേഷമുള്ള കാലയളവായിരുന്നത് .ബോംബെവാസം തുടങ്ങിയിട്ട് അഭിക്ക് അഞ്ചുവർഷം തികയുന്നു . ആ വലിയ ലോകം അവൻറെ ആത്മാർപ്പണവും കാര്യപ്രാപ്‌തിയും കണ്ടെന്നവിധം നിറമനസ്സോടെ സ്വീകരിച്ചു വളർത്തി....മറ്റൊരാളായ് മാറ്റിയെടുത്തിരുന്നു .എങ്കിലും അവൻറെ തങ്ങളോടുള്ള അനുസരണമില്ലായ്‌മയും, ധിക്കാരവും ഒരു പരിധിക്കപ്പുറം ആ മാതാപിതാക്കൾക്ക് സഹിക്കാനായില്ല. ഒപ്പം തൻ കാര്യം നോക്കാൻ ശ്രമിക്കാത്തതിൻറെ അവനിലെ 'ത്രാണിക്കുറവ് ''വും അവൻറെ അഹന്തയായവർ വിലയിരുത്തി. വിവാഹത്തിന് ഒരു ''തയാറാവൽ ''പോയിട്ട്, നാട്ടിലേക്ക് ഒന്ന് മടങ്ങിച്ചെന്ന് എല്ലാവരെയും കണ്ട് തിരികെ വരിക ...എന്ന സാമാന്യ മര്യാദ പുലർത്താൻ തോന്നാതെ , അവിടെ കടിച്ചുതൂങ്ങി കിടക്കുന്ന അവൻറെ തോന്ന്യാസത്തെ അവിടെല്ലാവരും കണക്കറ്റു

💬 Comments

View all comments