Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
പഴിച്ചു . അച്ഛനുമമ്മയും ഒന്നായി ലഹളവച്ചു മടുത്തു .അയക്കുന്ന കത്തുകൾക്ക് അതിനർഹിക്കും വിധം സാമാന്യം നല്ലൊരു മറുപടി പോലും അയക്കാൻ തോന്നാത്ത മനസ്സിനെ അതിനിശിതമായി കുറ്റപ്പെടുത്തി . ഫോൺ വിളിച്ചപ്പോൾ സകലരും ,പതം പറഞ്ഞു വഴക്കും പുലഭ്യവും...ഒപ്പം വായിൽ വന്നതും തികട്ടിയതും ഒക്കെ എടുത്തിട്ട് ശക്തമായി ശപിച്ചു .കേട്ടൊഴിഞ്ഞും, എല്ലാറ്റിനും സ്‌ഥിരമായി ന്യായവാദം നിരത്തി മറുപടി പറഞ്ഞും അഭി വശംകെട്ടു . കൂനിൻമേൽ കുരു പോലെ, ഇതിനിടയിൽ ശ്രീക്കുട്ടിയുടെ മാസ്റ്റർഡിഗ്രി അവസാനവർഷ പരീക്ഷയായി . നീണ്ട ഇടവേളക്കുശേഷം അവളുടെ വക നീട്ടിപ്പിടിച്ചുകൊണ്ട്, വലിയവായിൽ ഒരു വലിയ കത്ത് . '' കൂട്ടുകാരികൾ പലരുടെയും കല്യാണം ഇതിനകം ശുഭകരമായി കഴിഞ്ഞുപോയിരിക്കുന്നു . തൻറെയും പ്രായം അതിക്രമിച്ചുകൊണ്ടിരിക്കയാണ് . പഠിക്കണം എന്നുള്ള ''കടുംപിടുത്തം'' പറഞ്ഞു കൊണ്ടുമാത്രം വീട്ടുകാരെ തെറ്റിദ്ധരിപ്പിച്ചു ആലോചനകൾ ഇതുവരെ നീട്ടികൊണ്ട് പോകുകയായിരുന്നു .പരീക്ഷ കഴിഞ്ഞാൽ ആ വഴിയും അടയും . പിന്നെ , ഒരു ദിവസം പോലും കാത്തുനിൽക്കാൻ അവർ അനുവദിക്കില്ല .എന്നെ ഓർത്തു അവരുടെ നെഞ്ചിൽ തീ ആണ്! .അവരെ ഓർക്കുമ്പോൾ എനിക്കും...സഹിക്കാൻ കഴിയുന്നില്ല . ഏട്ടനോട് എല്ലാം തുറന്ന് പറഞ്ഞു ഏട്ടനെ എത്രയും വേഗം നാട്ടിലേക്ക് പറഞ്ഞയക്കു എന്നും കൽപിച്ചു, അച്ഛനും അമ്മയും എന്നും നിർബന്ധമാണ് . ഏട്ടൻറെ അച്ഛൻറെയും അമ്മേടേയും കാര്യം എടുത്തു പറയണ്ടല്ലോ ?...ഏട്ടനു സ്വയം അറിയാമല്ലോ...അതിൻറെ ''പുകിലുകൾ'' എല്ലാം . ചോദിക്കുന്ന ആൾക്കാരോടെല്ലാം സമാധാനം ബോധ്യപ്പെടുത്തി ഞാൻ മടുത്തു . എനിക്കിനി വയ്യ!. ഇനി ഞാനെന്താ ചെയ്‌ക ?. ഇതിനെങ്കിലും തൃപ്‌തികരമായൊരു മറുപടി തന്നില്ലേൽ ഏട്ടന് ശ്രീക്കുട്ടി എഴുതുന്ന മറ്റൊരു കത്ത് ദുഷ്‌കരമാവും .കത്ത് മാത്രമല്ല , ബന്ധങ്ങളെത്തന്നെ അത് എങ്ങനെ ബാധിക്കും എന്ന് എനിക്കിപ്പോൾ പായാൻ കഴിയില്ല !. ഓർക്കുക....വേദന കവിയുമ്പോൾ , അച്ഛൻ വക ഒരു കത്ത് !. എഴുതുന്ന അച്ഛനും വായിക്കേണ്ടിവരുന്ന ഏട്ടനും വളരെ വിഷമതകൾ പകരുന്ന ഒന്നാവും അത്. അതിന് ഇടവരുത്താതെ ദൈവം ഏട്ടന് നല്ല ബുദ്ധി തോന്നിപ്പിക്കട്ടെ!.''
ഏകദേശം ഇങ്ങനൊക്കെയായിരുന്നു..ഇത്രനാളും അനിയത്തിക്കുട്ടിയായി സങ്കൽപ്പിച്ചു നെഞ്ചിലേറ്റി കൊണ്ടുനടന്നിരുന്നവളുടെ ഭീഷണി രൂപത്തിലുള്ള കത്ത് .മണത്ത അപകടം യാഥാർഥ്യമായി മാറാൻ അധികസമയം വേണ്ടിവന്നില്ല .പറഞ്ഞുതീരും മുൻപേ മനസ്സിൽകണ്ട ആപത്തു വഴിയിൽ തടഞ്ഞു . കഥയില്ലാത്ത പെണ്ണിൻറെ ''കഥ''യോർത്തു ഹൃദയത്തിൽ വലിയ വേദനയൊന്നും കടന്നുകൂടിയില്ലെങ്കിലും ആ നീണ്ടകഥക്ക് ഉത്തരമൊന്നും തേടാൻ പോയില്ല .ശ്രീയുടെ അക്ഷരസന്ദേശങ്ങളും അതോടൊരു തീരുമാനമായി , അകാലത്തിൽ അടഞ്ഞ മറ്റൊരു
💬 Comments
View all comments