0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 340

ഒരുകൊച്ചു പെൺകുട്ടിയുമായി തീർത്തും മന്ദഗതിയിൽ... നടന്നു കേറി വരുന്നു . ഒറ്റനോട്ടത്തിൽ!....ആദ്യമേ, വളരെദൂരെ നിന്നേ അഭിക്ക് ആളെ തീർത്തും മനസ്സിലായി . ഒരുകാലത്തു തൻറെ എല്ലാം എല്ലാം ആയിരുന്ന ''അലീന ''എന്ന 'അലീന അമൽദേവ് '. സാരിത്തുമ്പുകൊണ്ട് മൂർദ്ധാവും മുഖപാർശ്വങ്ങളും മറച്ചുപിടിച്ചു...ആരെയും ശ്രദ്ധിക്കാതെ ,കുനിഞ്ഞ ശിരസ്സുമായി തനിക്ക് മുന്നിലൂടെ . ക്ഷിപ്രവേഗം സിഗററ്റ് വലിച്ചെറിഞ്ഞു , മുന്നേക്ക് ഉറ്റുനോക്കുമ്പോൾ ...മുഖത്തു വിഷാദം വിളിച്ചോതുന്ന അർത്ഥരഹിതമായൊരു വിളറിയ ദയനീയ പുഞ്ചിരിയോടെ, ഒന്ന് ഞെട്ടി തന്നെ നോക്കി തീരെ താഴ്‌മയോടെ, അവൾ...

.'' നാട്ടിലുണ്ടായിരുന്നോ ?....'' .

തന്നെ കണ്ട് ഭയന്നോ എന്തോ ആ ഒരൊറ്റ മാത്രയിൽ , പെൺകുട്ടി വിരൽത്തുമ്പ് ഉപേക്ഷിച്ചു പെട്ടെന്ന് മുന്നിൽ ആരിലേക്കോ ഓടിമറഞ്ഞു .

''ഇല്ല , ഇന്നലെ എത്തിയിട്ടേ ഉള്ളൂ . '' ശോകഛായ പടർത്തിയുള്ള അഭിയുടെ ഉത്തരത്തിനു പകരമായ് അവൾ...

'' സുഖംതന്നെ അല്ലെ ?''.....

അതേ വിഷാദം തിരികെ പകർത്തി, നേരെ വിഷയത്തിലേക്ക് വന്ന് അഭീടെ ഉത്തരം ....'' ഇന്ന് കാലത്തു പത്രം നോക്കിയപ്പോൾ മാത്രമാണ് ഞാൻ വിവരങ്ങളറിയുന്നത് . വർഷം മൂന്ന് ആയിട്ടും ആരും ഒന്നും എന്നെ അറിയിച്ചിരുന്നില്ല .പത്രം നോക്കിയതുകൊണ്ട് , അവിചാരിതം ആയെങ്കിലും ...അത് കണ്ടു.''

നേരിയ മന്ദഹാസത്തിൽ , ലീനയുടെ സൗമ്യമായ മറുപടി ....'' ഒന്നും അറിയാൻ തീരെ ആഗ്രഹിച്ചു കാണില്ല. അതാവും...ഇതും ആരും അറിയിക്കാതിരുന്നത് . വെറുതെ , പഴയ ഓർമ്മകളിലേക്കൊക്കെ മടക്കികൊണ്ട് പോകാൻ ഒരാളും താത്പര്യപ്പെട്ടിട്ടുണ്ടാവില്യ .സാരമില്ല, ഒക്കെ കഴിഞ്ഞില്ലേ ?....വർഷം 2 -3 ആയി. എല്ലാം എൻറെ വിധി!. അല്ലാതെ എന്ത് പറയാൻ?.''

പരിതാപ ചുവയിൽ അഭി മൗനം തുടർന്നപ്പോൾ ...ലേശം സംശയമുനയോടെ ലീന ,....'' ആട്ടെ , അഭിയുടെ ഭാര്യ? ...മക്കൾ?.....എല്ലാവരും ഒപ്പമുണ്ടോ ?.''

അവളുടെ ദുഖത്തോട്. ചേർന്നുനിന്ന് ,ഒരു വെറും ചിരി വരുത്തി എന്ന് ഭാവിച്ചു അവൻ ഉരുവിട്ടു ...'' ഇല്ല , അങ്ങനെയൊന്ന് എനിക്കും വിധിച്ചിട്ടില്ല .''

'' വിധിക്കാത്തതോ ?...അതോ ശ്രമിക്കാഞ്ഞതോ ?.....'' ലീന സംശയം മറച്ചുവച്ചില്ല .

ജാള്യത മറച്ചുവച്ചു, എന്നാലൊരു പാളിയ ഗൗരവം

💬 Comments

View all comments