Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
വെറുതെ വരുത്തിക്കൊണ്ട് അഭി ,.....'' കല്യാണത്തെക്കുറിച്ചു ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല .'' പിന്നെ അത് വേഗം മാറ്റി , മനസ്സിലെ ശങ്ക ചോദ്യമായ് പുറത്തു വരീച്ചു...'' ലീനയുടെ മക്കളൊക്കെ എവിടെവരെയായി?....''
'' ഒരാളേ ഉള്ളൂ . പെണ്ണാണ് , എമിലിമോൾ .ഒന്നാം ക്ളാസ്സിൽ ചേർത്തു . കണ്ടില്ലേ?...അതാ അവർക്കൊപ്പം പോകുന്നു . ''
പണ്ടെങ്ങോ പോയി മറഞ്ഞ, ഒളിമങ്ങാത്ത തേജസുറ്റ ആ പാല്പുഞ്ചിരി അൽപാൽപമായി ചുണ്ടത്തു വിരിയിച്ചു , മുന്നിലേക്ക് വിരൽചൂണ്ടി അറിയിച്ചു , അവൾ തുടർന്നു ...അവരൊക്കെ അങ്ങ് പോയിക്കഴിഞ്ഞു . ഓർമ്മദിവസമായിട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് വന്നവരാണ് എല്ലാരും . അവരെ കാത്തുനിർത്തിക്കാൻ കഴിയില്ല . എനിക്കും ഒപ്പം പോയേ തീരൂ . അഭി നമുക്ക് പിന്നീട് കാണാം. അല്ലേൽ നിനക്ക് സമയമുണ്ടെങ്കിൽ നീ സ്‌കൂളിൽ വന്നാ മതി . വിവരങ്ങളെല്ലാം നമുക്കപ്പോൾ സംസാരിക്കാം ''
'' എന്ത് സ്‌കൂൾ ?...''
'' എൻറെ വീടിനോട് ചേർന്ന് ഒരു കുഞ്ഞുങ്ങളുടെ പ്‌ളേസ്‌കൂൾ ഉണ്ട് . ഞാനാണ് നടത്തുന്നത് . അവിടെത്തി അന്വേഷിച്ചാൽ മതി . ഇപ്പോൾ, എന്നാൽ ഞാൻ നടക്കട്ടെ ...'' ഇതികർത്തവ്യമൂഢനായി അഭി നിൽക്കുമ്പോൾ അലീന അതും പറഞ്ഞു നടന്നുനീങ്ങി .
അഭി അവിടുന്ന് വണ്ടിയെടുത്തു . ബൈക്കോടിച്ചു , ഒന്ന് രണ്ട് സ്നേഹിതരുടെ അടുത്തും അത്യാവശ്യം പോകേണ്ട കുറെ സ്‌ഥലത്തുമൊക്കെ പോയി, ചുറ്റിത്തിരിഞ്ഞു വീട്ടിൽ വന്നുകയറുമ്പോൾ രാവേറെ ഇരുട്ടിയിരുന്നു . അച്ഛനടുക്കൽ , അമ്മാവനോട് അടുത്ത ദിവസം സംസാരിക്കാം എന്ന് ഉറപ്പുകൊടുത്തു ഭക്ഷണം കഴിക്കുവാൻ കിടന്നു . മനസ്സിൽ നിറയെ ഉഷ്‌ണമേഘങ്ങൾ നിറഞ്ഞുനിന്നിരുന്നു. അവ ഇരുളുപടർത്തി, കാറും കോളും കൊണ്ട് എപ്പോൾ പെയ്യുമെന്നറിയാതെ വിങ്ങിപ്പൊട്ടി നിന്നു . നിദ്രാവിഹീനമായ ഒരു മകരമാസ രാവ് കൂടി.... അങ്ങനെ അഭിയുടെ ജീവിതത്തിൽ നിന്ന് അടർന്ന് കൊഴിഞ്ഞു വീണു, ഒരു ക്രിസ്തുമസ്സ്കാല രാവ് ! .
പിറ്റേദിവസം!...എങ്ങനെയോ ഇരുട്ടി വെളുപ്പിച്ചു, സമയം തികച്ചു... പകൽ ഏതാണ്ട് പത്തുമണി കഴിഞ്ഞ നേരം അലീനയെ അന്വേഷിച്ചു അഭി അവളുടെ പ്ളേസ്കൂളിൻറെ മുന്നിൽ എത്തിച്ചേർന്നു. കുഞ്ഞുങ്ങളുമായി , കളിച്ചുചിരിച്ചു അവൾ ക്ലാസ്സിനു പുറത്തു
💬 Comments
View all comments