0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

, ഇവൻ ഇതിനി സംസാരിക്കാൻ പോയാൽത്തന്നെയും ലഹളയിൽ അല്ലാതെ , അത് അവസാനിക്കുമെന്ന് തോന്നുന്നില്ല . നീ ഒന്ന് കാര്യമായി ചിന്തിക്കെടാ ...എന്തായാലും നിനക്കൊരു കല്യാണം വേണം . പിന്നെ , അറിഞ്ഞുവച്ചു അറിയാവുന്നവർ തമ്മിൽ ഇതിൻറെ പേരിൽ തല്ലു കൂടണമോ ?.''

എല്ലാം അറിഞ്ഞിട്ടും 'അമ്മ സമാധാനത്തിൻറെ വെള്ളക്കൊടി വീശി .....'' അതേ അവൾക്കെന്താ ഒരു കുറവ് ?.എല്ലാംകൊണ്ടും നിനക്കും കുടുംബത്തിനും ചേർന്ന ഒരു പെണ്ണല്ലേ അവള് ?.പോരെങ്കിൽ വീട്ടുകാർ തമ്മിൽ പറഞ്ഞുവച്ചു , കുട്ടിക്കാലം മുതലേ നമുക്കെല്ലാം അറിയുന്ന പെണ്ണല്ലേ അത് .പിന്നെ എന്തിനാ എല്ലാവര്ക്കും ആഗ്രഹം കൊടുത്തു ഇതുവരെ കൊണ്ടെത്തിച്ചിട്ട്....''

ഉപസംഹാരം എന്നോണം അച്ഛൻ.....'' പറയാനുള്ളത് ഞങ്ങൾ പറഞ്ഞു .ബാക്കിയൊക്കെ നിൻറെ ഇഷ്‌ടം. ഇതിൻറെ പേരിൽ കലഹംകൂടാനൊന്നും ഞങ്ങൾക്ക് വയ്യ !. ''

അച്ഛൻ കൈവിട്ട രോഷഭാവം സ്വയം ആർജ്ജിച്ചു അഭി.....'' നിങ്ങളോടൊക്കെ ഇനി , ഒന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല . പോത്തിനോട് പോയി വേദം ഓതുന്നതാ ഇതിലും ഭേദം . പ്രത്യേകിച്ച് എല്ലാമെല്ലാം അറിയുന്ന 'അമ്മ പോലും ഇങ്ങനൊക്കെ സംസാരിക്കുമ്പോൾ . അമ്മാവനോടെങ്കിൽ അമ്മാവനോട് . ഞാൻ അദ്ദേഹത്തോട് പോയി സംസാരിച്ചുകൊള്ളാം . മനസ്സിലാക്കുന്നെങ്കിൽ മനസ്സിലാക്കട്ടെ . ഇല്ലേൽ വരുന്നിടത്തുവച്ചു കാണാം .അല്ലാതെന്താ ?...'' അതിഗൗരവത്തോടെ ഇത്രയും പറഞ്ഞു , ആരെയും വകവയ്ക്കാതെ അഭി , അവൻറെ വഴിക്കു പോയി .

അടുത്ത ദിവസം രാവിലെ പതിവുപോലെ അഭി , പൂമുഖത്തു പത്രവും വായിച്ചു ചൂട് കട്ടൻചായയും മൊത്തിക്കുടിച്ചു ചാരുകസേരയിൽ അങ്ങനെ കിടക്കുകയാണ് . തലേരാത്രിയിലെ കാര്യങ്ങൾ ആലോചിച്ചു ആകെ

💬 Comments

View all comments