0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 343

,മയങ്ങിയ കണ്ണിണകളും അതിന് നല്ലൊരു ഉദാഹരണങ്ങളാണ് .പഴയ മാൻപേട കണ്ണുകളിലെ ദീപ്‌തി ഒന്നാകവേ മങ്ങിമാഞ്ഞു പോയിരിക്കുന്നു . അധികം നിറങ്ങളില്ലാത്ത സാരിയും ആടയാഭരണങ്ങളുടെ ആലങ്കാരികതകൾ ഒന്നുമില്ലാത്ത ദേഹവും അവളിലെ തന്മയത്വങ്ങളെ അതുപോലെ വിളിച്ചറിച്ചു . എങ്കിലും പ്രായം ...സൗന്ദര്യത്തിന് ഒരു ഏറ്റക്കുറച്ചിലും വരുത്താതെ, ആ രൂപലാവണ്യത്തെ അതേ അളവിലും ഭാവത്തിലും ഇപ്പോഴും അതുപോലെ കാത്തു സൂക്ഷിച്ചിട്ടുണ്ട് . അത് ഒരുപക്ഷേ ആ മനസ്സിൻറെ നന്മയും നൈർമ്മല്യവും കൊണ്ടാവാം . അഭിയിലെ കൗതുകക്കാരൻ തൻറെ കണ്ണുകളിലൂടെ പഴമയുടെ വസന്തം തിരയുകയാണോ ?...എന്നുള്ള സംശയങ്ങളാൽ ആവാം കയ്യിൽ കരുതിയിരുന്ന ഒരു ''പ്ലെയിൻഗ്ളാസ്സ് '' അവൾ എടുത്തണിഞ്ഞു ഒന്നുകൂടി അവനടുത്തേക്ക് നിന്നു .

ആ ശാരീരിക സൗന്ദര്യത്തിനെ ഒന്നുകൂടി ബലപ്പെടുത്തി , കാഴ്ചക്കാർക്ക് മുമ്പിൽ ഗൗരവക്കാരിയുടെ ''നിറപട്ടം ''ചാർത്തികൊടുക്കാൻ എന്നപോലെ...എല്ലാറ്റിനും ഒരു മറയും മഹിമയുമായി മുഖമാകെ മറക്കുന്നൊരു വലിയ വട്ടക്കണ്ണട !. ഗൗരവത്തിനു മാത്രമല്ല , അവളുടെ സൗന്ദര്യത്തിനും മാറ്റുകൂട്ടുന്നുണ്ട്..കണ്ണടയും ലളിതം എങ്കിലും, പാകതയോടുള്ള അവളുടെ വേഷവിധാനവും ഭാവങ്ങളും .അവൾ ജീവിതത്തെ ശരിക്ക് അറിഞ്ഞു , പഠിച്ചുകഴിഞ്ഞിരിക്കുന്നു എന്നഭി തീർച്ചയാക്കി .മൗനമവസാനിപ്പിക്കാതെ ഇരുവരും പരസ്പരം മുഖാമുഖം നോക്കി നിന്നു . ആരും ഒന്നും മിണ്ടാൻ തയ്യാറായില്ല. നീണ്ട നോട്ടങ്ങളിലൂടെ രണ്ടുപേരും പരസ്പരം നോക്കി പഠിക്കയോ, കാലങ്ങൾ അളന്നു തിട്ടമാക്കുകയോ ആയിരുന്നിരിക്കാം...ആരെയും കാത്തുനിൽക്കാതെ സമയം അതിൻറെ വഴിക്കുപോയി . കുറെയധികം നേരം , ഇമയനക്കാതെ , വിചിന്തനങ്ങളിൽ വ്യാപാരിച്ചു നിന്ന ശേഷം , പൊടുന്നനെ ഒന്നുണർന്ന്...അഭിയെ പിന്തിരിപ്പിച്ചു മൗനംഭജിച്ചു ലീന മൊഴിഞ്ഞു.....

'' അഭിക്കെങ്ങനെ....ഇവിടമൊക്കെ ഇഷ്‌ടപ്പെട്ടോ ?.....''

അവളിൽ നിന്നുമകന്ന്..ചുറ്റുപാടും ഒന്നുകൂടി പരതി നോക്കി പുഞ്ചിരിയോടെ അവനറിയിച്ചു '' പിന്നെ , കണ്ടിട്ടും കണ്ടിട്ടും മതിവരുന്നില്ല . അത്രക്ക് സുന്ദരം!. റിയലി മാർവെല്ലസ് . ലീന ആയിരിക്കും എല്ലാത്തിനും പിന്നിൽ ല്ലേ ?.....''.

അവൻറെ പ്രസന്നതക്ക് മറുപടിയായി അവൾ നന്നായൊന്ന് പ്രസാദിച്ചു , നിറഞ്ഞ നല്ലൊരു പുഞ്ചിരി മാത്രം അവൾ ഉത്തരം നൽകി. അഭി വീണ്ടും ഗൗരവക്കാരനായി മുഖത്തേക്ക് നോക്കിത്തന്നെ ചോദിച്ചു .

'' സൗന്ദര്യത്തിനും മറ്റും...വല്ലാത്തൊരു മാറ്റം തോന്നിപ്പിക്കാനോ?...അതോ മൊത്തത്തിൽ ഒരു ഗൗരവക്കാരിയുടെ

💬 Comments

View all comments