0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 344

ഭാവം ക്ഷണിച്ചു വരുത്താൻ വേണ്ടിയോ?...ഒരു കണ്ണടയുടെ പുകമറ?......''

'' ഉം ....ചേരുന്നുണ്ടോ?.....'' ഒരു മോഡലിനെ അനുസ്മരിപ്പിച്ചു, കണ്ണട കീഴ്മേൽ ചലിപ്പിച്ചു അലീന.

'' ഇല്ലേയില്ല എന്നു മാത്രമല്ല , ഒരു കപട അഭിനയം നന്നായി നിഴലിക്കുന്നുമുണ്ട് . നിനക്കോ നിൻറെ മുഖത്തിനോ ഒരിക്കലും ഇണങ്ങുന്നതല്ല , ഈ കിന്നരി തുന്നിയ കള്ളങ്ങൾ ! അത് നീ ഇനിയും പഠിക്കേണ്ടിയിരിക്കുന്നു .'' മുഖത്ത് നിന്ന് കണ്ണ് പറിയ്ക്കാതെ അഭി മൊഴിഞ്ഞു .

'' വേറാർക്കും വേണ്ടിയല്ല , ഇങ്ങനെയെങ്കിലും സ്വല്പം ഗൗരവം സ്വയം വരട്ടെ എന്നു കരുതി. എന്നെത്തന്നെ എപ്പോഴും ബോധ്യപ്പെടുത്തികൊണ്ടിരിക്കാൻ ഒരു എളിയ ശ്രമം. ഈ പുതിയ ജീവിതയാത്രയിൽ സഹയാത്രികയായി ഇതെപ്പോഴും എനിക്ക് അത്യന്താപേക്ഷിതമാ.....'' ഒന്നുനിർത്തി ,കണ്ണാടി ബലപ്പിച്ചവൾ കൂട്ടിച്ചേർത്തു ''...നിനക്കിപ്പോഴും ആ എന്നെ അതുപോലെ മനസ്സിലാക്കാൻ കഴിയുന്നുണ്ട് അല്ലെ ?...''

അഭി തുടർന്നു ...''ഒക്കെറ്റിലും ഒരു മാറ്റം...കാലം എല്ലാം ആവശ്യപ്പെടുമ്പോൾ നാമും അതിനനുസരിച്ചു മാറാൻ വിധിക്കപ്പെടും...സ്വാഭാവികം !. എന്നിട്ട് എങ്ങനെ?...ഈ അന്തരീക്ഷവും മോളും ഒക്കെ ജീവിതം സന്തോഷകരമായി മുന്നോട്ട് നടത്തിക്കുന്നുണ്ടോ?....''

അഭിയെ ഉറ്റുനോക്കി അലീന തുടർന്നു....'' ഈ കണ്ണടയുടെ കാര്യംപോലെ മറ്റൊരു തമാശ അതും ...അല്ലാതെന്താ?.യഥാർത്ഥ വലിയ പ്രശ്നങ്ങൾ സ്‌ഥിരമായി അലട്ടി , മുന്നിൽ നിൽക്കുമ്പോൾ തന്നെയും.... ഇവിടുത്തെ അന്തരീക്ഷം, ജീവിതവേദനകളെയും പിരിമുറുക്കങ്ങളെയും ഏതാണ്ട് നന്നായിത്തന്നെ പിടിച്ചു നിർത്തുന്നുണ്ട് . ഇപ്പോൾ ഞാൻ ഒന്നിനെക്കുറിച്ചും അധികം ആലോചിച്ചു തല പുണ്ണാക്കാറില്ല .എല്ലാം വരുന്നപോലെ വരട്ടേ എന്ന് കരുതും . പക്ഷേ മോൾ !...അവളെക്കുറിച്ചു ചിന്തിക്കുമ്പോൾ മാത്രമേ...ആവലാതി തോന്നാറുള്ളൂ . എന്നാൽ അവളാണ് എന്നും എന്നെ മുന്നോട്ട് ജീവിച്ചു പോകുവാൻ പ്രേരണ തോന്നിപ്പിക്കുന്ന ഏക ശക്തിയും . ''

വളരെ ഔൽസുക്യത്തോടെ അലീനയെ നോക്കി അഭി, '' എന്നിട്ട് , അവൾ എവിടെ ?...അവളെ ഒന്നു കാണുന്നതിൽ തെറ്റുണ്ടോ ?''

'' എന്ത് തെറ്റ് ?. എന്താ അഭി ഇങ്ങനെ ?...കാണാത്ത നിന്നെയൊന്ന് പെട്ടെന്ന് കണ്ടപ്പോൾ മറന്നുപോയതാ, ഐയാം സോറി ...ഞാൻ വിളിപ്പിക്കാം മോളൂനെ ....'' എന്നിട്ട് , കുറച്ചു ദൂരെ മറ്റൊരു കുട്ടിയെ നോക്കി...'' മോളേ ,മിലിമോളെ

💬 Comments

View all comments