0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 345

മമ്മി വിളിക്കുന്നു എന്നൊന്ന് പറഞ്ഞേ ...പ്ലീസ് ഒന്ന് പോയി വേഗം കൂട്ടികൊണ്ട് വന്നേ....''

അധികം താമസിയാതെ , ഒരു നീളൻ പാവാടയും...തിളങ്ങുന്ന ഉടുപ്പുമൊക്കെ ഇട്ട ഒരു സുന്ദരിമോൾ ലീനക്കരികിലേക്ക് ഓടിവന്നു . കാഴ്ചക്ക് ഒരു അഞ്ചു വയസ്സ് തോന്നിക്കും. ലീനയെപ്പോലെ നല്ല വെളുത്ത , നല്ല നീളൻ മുടിയും ഐശ്വര്യവും ഒത്തിണങ്ങിയ പഴയ ലീനയെ അനുസ്മരിപ്പിക്കുന്ന അതേ രൂപം , അതേ കുസൃതിഭാവം .ലീനയിൽ തൻറെ മകളായി തനിക്ക്കൂടി പ്രിയപ്പെട്ടവളായി തനിക്കൊപ്പം ജീവിക്കേണ്ടിയിരുന്നവൾ !. ആ അരുമയെ നെഞ്ചോടടുക്കിപ്പിടിച്ചു സ്നേഹിച്ചു ഉമ്മവച്ചു ലാളിക്കാൻ ഒരു നിമിഷം വല്ലാതങ്ങു കൊതിച്ചു .പിന്നെ, ലീനയെ കരുതി അടക്കി . കവിളിൽ ഒന്ന് നുള്ളി കൊഞ്ചിച്ചു...പിന്നെ, തലമുടിയിൽ തഴുകി,താലോലിച്ചു വിശേഷങ്ങൾ തിരക്കി . കാൽ വിരലിൽ വൃത്തംവരച്ചു ചിരിച്ചോണ്ട്, മോൾ നിന്ന് കറങ്ങി കുണുങ്ങി. 'അമ്മ മകളെ ചേർത്തുനിർത്തി, അഭിയെ ചൂണ്ടി അറിയിച്ചു .

'' മോളേ ഈ അങ്കിളിനെ മോൾ അറിയുമോ ?. ഈ അങ്കിളിനു കാണാനാ മോളെ ഇങ്ങോട്ട് വിളിപ്പിച്ചെ . '' ഇല്ല മമ്മീ ...''

'' ഇതാണ് അഭിജിത് അങ്കിൾ . മമ്മീടെ അടുത്ത ഫ്രണ്ടാ .അങ്ങ് ബോംബെയിലാ ജോലിചെയ്യുന്നത് .താമസവും അവിടെത്തന്നെ . ഇപ്പോൾ ലീവിന് നാട്ടിൽവന്നതാ . സ്‌കൂൾ ക്ലാസ്സുമുതൽ കോളേജ്‌വരെ മമ്മയോടൊത്തു പഠിച്ചതാ . മാമന് ഒരു ഹായ് പറഞ്ഞേ...''

'' ഹായ് അങ്കിൾ ''...ഹായ് പറഞ്ഞു മിലിമോൾ അങ്കിളിനു കൈനീട്ടി. തിരികെ ഹായ് പറഞ്ഞു നീട്ടിയകയ്യിൽ ഷേക്ക്ഹാൻഡ് കൊടുത്തു അഭി എന്തൊക്കെയോ കാര്യങ്ങൾ കൂടി അന്വേഷിച്ചു ലാളിച്ചു . എല്ലാത്തിനും അവൾ മമ്മിയെ നോക്കി, ചിരിച്ചുല്ലസിച്ചു കൃത്യമായി മറുപടി പറഞ്ഞു ചിണുങ്ങി .ഒടുക്കം മമ്മി,പൊയ്ക്കോളാൻ പറഞ്ഞപ്പോൾ....അങ്കിളിനു റ്റാറ്റാ പറഞ്ഞു ക്ലാസ്സിലേക്ക് ഓടിക്കേറിപോയി . മിലിമോൾ കാഴ്ചയിൽ നിന്ന് മറയുന്നത് രണ്ടുപേരും കൗതുകത്തോടെ നോക്കിനിന്നു . അതിൻറെ ആത്മഹര്ഷങ്ങളിൽ നിന്ന് മോചിതരായി മാറിയപ്പോൾ ....നെഞ്ചിൽ നിറഞ്ഞ ഉൾപുളകത്തിൽ എന്തോ ഓർത്തെടുത്തപോലെ, അഭിയെ നോക്കി പുഞ്ചിരിയോടെ ലീന ചോദിച്ചു .

'' സ്മിത ആന്റി പറഞ്ഞുള്ള ഓർമ്മയാണ്.നമ്മുടെ വേര്പിരിയലിനു തൊട്ട് ചേർന്നാണെന്നു തോന്നുന്നു .ഏതോ

💬 Comments

View all comments