0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 346

വാശിയാൽ എന്നവണ്ണം പെട്ടെന്നൊരു ദിവസം അഭി ബോംബേക്ക് നാടുവിട്ടു .പിന്നെ , നീണ്ട അഞ്ചു വർഷക്കാലം...ആരുമായും ഒരടുപ്പവും സമ്പർക്കവും ഒന്നുമില്ലാത്ത അതിതീവ്ര അജ്ഞാതവാസം !. അതുകഴിഞ്ഞു ഇപ്പോൾ ആണല്ലേ ഇങ്ങോട്ട് ഒരു മടങ്ങിവരവ് ?.''..

അഭിയുടെ ചെറു മൂളലിന് തുടർച്ചയായി.... '' എന്നിട്ട് ഈ 5 വർഷം, നിനക്ക് ജന്മനാട്ടിൽ വന്നൊന്ന് എത്തിനോക്കണം എന്നുപോലും തോന്നിയില്ല. അല്ലേ ?. ഹോ!...എന്നെ അത്രക്ക് അങ്ങ് വെറുത്തു കാണുമായിരിക്കും ല്ലേ ?...അതല്ലേ സത്യം?...എന്നിട്ടിപ്പോൾ എങ്ങനെ ?. എന്നെ അഭിമുഖീകരിക്കാൻ ആ പഴയ വിദ്വേഷവും പകയും ഒക്കെ മാറിയോ നിനക്ക് . എങ്ങനെ കഴിഞ്ഞു നിനക്ക് അതിനൊക്കെ ?.''

തമാശരൂപേണ എങ്കിലും തികച്ചും ഗൗരവതരം ആയിരുന്നു ആ ചോദ്യം . അതിന് ഗൗരവം ഒട്ടും കുറക്കാതെതന്നെ അഭീടെ മറുപടി വന്നു. '' ശരിയാണ് . വെറുപ്പും വൈരാഗ്യവും ഒക്കെ ആവോളം ഉണ്ടായിരുന്നു . നിന്നോടല്ല , ഈ നാടിനോട് മുഴുവൻ !. അതുകൊണ്ട് ആയിരിക്കാം...നീ ചോദിച്ചപോലെ ഇടക്കുള്ളൊരു മടങ്ങിവരവിന് തീരെ ആഗ്രഹം തോന്നാതിരുന്നത് . എന്നുവെച്ചു അതിപ്പോൾ മാറിയിട്ടൊന്നുമല്ല ഈ വരവ് ട്ടോ .രണ്ടാമത് പറഞ്ഞത്...അതിലും സത്യം. നിന്നെ നേരിടാൻ , വല്ലാത്ത വൈക്ലബ്യം ഉണ്ടായിരുന്നു. അതുപക്ഷേ , നിന്നോടുള്ള പകയോ വിരോധമോ ഒന്നും കൊണ്ടല്ല കേട്ടോ , നിന്നെ കാണാൻ , ഈ അവസ്‌ഥയിൽ നിന്നെ അഭിമുഖീകരിക്കാൻ വല്ലാത്ത ദുഃഖം ഉണ്ടായിരുന്നു . പ്രത്യേകിച്ച് ഈ 3 വർഷത്തിനുള്ളിൽ നിന്നെ വന്നൊന്ന് കണ്ട് ഒന്ന് ആശ്വസിപ്പിക്കാൻ കഴിയാതെ, ഈ വൈകിയവേളയിൽ വന്ന് , നീ മറന്നു തുടങ്ങിയതെല്ലാം ഓർമ്മിപ്പിക്കേണ്ടി വന്നതിൽ .നിൻറെ ഉണങ്ങിത്തുടങ്ങിയ മുറിവുകളിൽ വീണ്ടും വന്നു നീറ്റലുണ്ടാക്കാൻ ശ്രമിക്കുന്നതിൽ....ഒക്കെ സത്യം...വല്ലാത്ത നോവുണ്ട് . പക്ഷെ...ഞാൻ ഇവിടെ ഉള്ള അവസരത്തിൽ, നിൻറെ 'ബെറ്റർഹാഫ് ', നിൻറെ പ്രിയപ്പെട്ടവൻറെ, ഓർമ്മദിവസം എങ്കിലും വന്നൊന്ന് കണ്ട് നിന്നെ സാന്ത്വനിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിൽ ...എൻറെ ഈ ജീവിതത്തിൽ ഒരിക്കലും എനിക്കൊരു മനസ്സമാധാനവും ഉണ്ടാകില്ല . അതാണ് ഒരുപാട് വൈകിയാണെങ്കിലും അവിവേകമാണെങ്കിലും ....അറിഞ്ഞപ്പോൾ ഞാൻ വന്നെത്തിയത് . എന്നെ അറിയുന്ന നീ അത് മനസ്സിലാക്കുമെന്ന് , അതിന് മാപ്പു

💬 Comments

View all comments