0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 1.1K

, അവിചാരിതം ആയെങ്കിലും ...അത് കണ്ടു.''

നേരിയ മന്ദഹാസത്തിൽ , ലീനയുടെ സൗമ്യമായ മറുപടി ....'' ഒന്നും അറിയാൻ തീരെ ആഗ്രഹിച്ചു കാണില്ല. അതാവും...ഇതും ആരും അറിയിക്കാതിരുന്നത് . വെറുതെ , പഴയ ഓർമ്മകളിലേക്കൊക്കെ മടക്കികൊണ്ട് പോകാൻ ഒരാളും താത്പര്യപ്പെട്ടിട്ടുണ്ടാവില്യ .സാരമില്ല, ഒക്കെ കഴിഞ്ഞില്ലേ ?....വർഷം 2 -3 ആയി. എല്ലാം എൻറെ വിധി!. അല്ലാതെ എന്ത് പറയാൻ?.''

പരിതാപ ചുവയിൽ അഭി മൗനം തുടർന്നപ്പോൾ ...ലേശം സംശയമുനയോടെ ലീന ,....'' ആട്ടെ , അഭിയുടെ ഭാര്യ? ...മക്കൾ?.....എല്ലാവരും ഒപ്പമുണ്ടോ ?.''

അവളുടെ ദുഖത്തോട്. ചേർന്നുനിന്ന് ,ഒരു വെറും ചിരി വരുത്തി എന്ന് ഭാവിച്ചു അവൻ ഉരുവിട്ടു ...'' ഇല്ല , അങ്ങനെയൊന്ന് എനിക്കും വിധിച്ചിട്ടില്ല .''

'' വിധിക്കാത്തതോ ?...അതോ ശ്രമിക്കാഞ്ഞതോ ?.....'' ലീന സംശയം മറച്ചുവച്ചില്ല .

ജാള്യത മറച്ചുവച്ചു, എന്നാലൊരു പാളിയ ഗൗരവം വെറുതെ വരുത്തിക്കൊണ്ട് അഭി ,.....'' കല്യാണത്തെക്കുറിച്ചു ഇതുവരെ ആലോചിച്ചിട്ട് കൂടിയില്ല .'' പിന്നെ അത് വേഗം മാറ്റി , മനസ്സിലെ ശങ്ക ചോദ്യമായ് പുറത്തു വരീച്ചു...'' ലീനയുടെ മക്കളൊക്കെ എവിടെവരെയായി?....''

'' ഒരാളേ ഉള്ളൂ . പെണ്ണാണ് , എമിലിമോൾ .ഒന്നാം ക്ളാസ്സിൽ ചേർത്തു . കണ്ടില്ലേ?...അതാ അവർക്കൊപ്പം പോകുന്നു . ''

പണ്ടെങ്ങോ പോയി മറഞ്ഞ, ഒളിമങ്ങാത്ത തേജസുറ്റ ആ പാല്പുഞ്ചിരി അൽപാൽപമായി ചുണ്ടത്തു വിരിയിച്ചു , മുന്നിലേക്ക് വിരൽചൂണ്ടി അറിയിച്ചു , അവൾ തുടർന്നു ...അവരൊക്കെ അങ്ങ് പോയിക്കഴിഞ്ഞു . ഓർമ്മദിവസമായിട്ട് പള്ളിയിലെ ശുശ്രൂഷകൾക്ക് വന്നവരാണ് എല്ലാരും . അവരെ കാത്തുനിർത്തിക്കാൻ കഴിയില്ല . എനിക്കും

💬 Comments

View all comments