0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 349

കൂടെ ഇത്രകാലം ഉണ്ടായിരുന്നിട്ടും അവളെ കെട്ടാൻ, നീ ഇത്ര അമാന്തിച്ചതെന്തേ ?. അവളെ നീ ഇനി ഒരിക്കലും കൈയ്യൊഴിയരുത് ,നിൻറെ ജന്മസൗഭാഗ്യം ആണവൾ . അവളെ കെട്ടി ജീവിതാവസാനം വരെ നീ സസുഖം ജീവിക്കുക . കഴിയുമെങ്കിൽ, ഇടക്കുവന്നു ഈ പഴയ സുഹൃത്തിനെയൊക്കെ ഒന്ന് കാണാൻ ശ്രമിക്കുക. ഇത്രേയുള്ളൂ . നിൻറെയീ സാന്ത്വനങ്ങളുടെ ഒക്കെ യഥാർത്‌ഥ സുഖവും സന്തോഷവും അനുഭവഭേദ്യമായി...അപ്പോഴേ എനിക്ക് നിത്യസമാധാനമേകൂ . ''

അത് കേട്ട് അത്ര ഇഷ്‌ടപ്പെടാതെ , അഭി വാചാലനായി....'' ഹും !....കാടടച്ചു ഉപദേശിക്കാൻ , ഒരു അഞ്ചുപൈസേടെ ചിലവില്ലല്ലോ?. ഇതൊക്കെ സ്വന്തം ജീവിതത്തിൽ അതുപോലെ അനുവർത്തിക്കുന്ന ആളായിരുന്നെങ്കിൽ തരക്കേടില്ലായിരുന്നു . ഇടക്കുകയറി , സന്ദേഹഭാവത്തിൽ ലീന , '' അതെന്താ അഭീ ?''......

'' എൻറെ സർവ്വകാല ജീവിതക്ഷേമവും കാംക്ഷിക്കുന്ന ആൾക്ക്, സ്വന്തം കാര്യത്തിൽ അതൊന്നും വേണ്ടേ ?.വിവാഹം കഴിഞ്ഞു രണ്ടര വർഷത്തിൽ ഭർത്താവ് നഷ്‌ടപ്പെട്ടു...ജീവിതം ആരംഭിച്ച നിനക്ക് ആവാമായിരുന്നില്ലേ...? ഒരു പുനർ വിവാഹം. ഈ പറഞ്ഞ ദാമ്പത്യ സുഖവും....കുടുംബജീവിത സന്തോഷവുമൊന്നും നിനക്ക് ബാധകം ആയിരുന്നില്ലേ ?.'' അഭി കൂട്ടിച്ചേർത്തു .

ഇത്തിരി നേരത്തെ ഗഹന ചിന്തകൾക്ക് ശേഷം, പുഞ്ചിരിവിട്ട് അലീന ....''ഒരു പുനർവിവാഹത്തിന് അല്ലല്ലോ ?...അഭീ നിന്നെ ഞാൻ നിർബന്ധിച്ചത് .''

അഭി തുടർന്നൂ ...'' അല്ലെന്ന് ആരുപറഞ്ഞു?. നമ്മുടെ ബന്ധത്തിൽ അന്ന്... ഒരു താലിച്ചരട് കെട്ടിയിരുന്നില്ല,എന്നൊരു കുറവ് മാത്രമല്ലേ സംഭവിച്ചിരുന്നുള്ളൂ. അല്ലാതെ, ശാരീരികമായി വരെ ഒന്നായി...ഭാര്യാ ഭർത്താക്കന്മാരെപ്പോലെ ഒരു ദിവസമെങ്കിലും ജീവിച്ചിരുന്നവർ ആയിരുന്നില്ലേ നമ്മൾ ?. ''

അതുകേട്ട് , ലീനക്ക് അത്ഭുതവും വിഷമവും ഒരേപോലെ ഉണ്ടായി. അസ്വസ്‌ഥതയോടെ, കണ്ണട മാറ്റി...താഴേക്കുതിരാൻ തുടങ്ങിയ കണ്ണീർമുത്തുകൾ സാരിത്തുമ്പിനാൽ തുടച്ചുകൊണ്ട് അവളറിയിച്ചു..... അഭീ നീ ???....ശരിയാണ് നീപറഞ്ഞതു . കേവലം ഒന്നോരണ്ടോ ദിവസങ്ങൾ !.....എല്ലാമെല്ലാം പങ്കിട്ടു ഭാര്യാഭർത്താക്കന്മാരായി നമ്മൾ ജീവിച്ചു . ഒരു അൾത്താരക്കൂട്ടിൻറെയും കതിർമണ്ഡപത്തിൻറെയും ,മാംഗല്യസൂത്രത്തിൻറെയും പിൻതുണ ഇല്ലാതെ . ഒരു പുണ്യയാളൻറെയും ,തിരുമേനിമാരുടെയും ,ബന്ധുമിത്രാദികളുടെയും അനുഗ്രഹാശ്ശിസുകൾ കൂടാതെ. യാതൊരു നിലവിളക്കിൻറെയും പുണ്യഗ്രന്ഥങ്ങളുടേയും ജനസമൂഹത്തിൻറെയും അനുമതിയില്ലാതെ , സാന്നിധ്യ സാക്ഷ്യങ്ങളില്ലാതെ !. നീ പറയാൻ ആഗ്രഹിക്കുന്ന പോലെ തുറന്നുപറഞ്ഞാൽ...വെറും രണ്ട്

💬 Comments

View all comments