Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
ദിവസം ആണെങ്കിലും, ഒരു ജന്മത്തിൻറെ ഫലം തോന്നിപ്പിക്കുന്നത്ര തീവ്രമായി...നമ്മൾ മാത്രമറിഞ്ഞ നമ്മുടേതായ ഒരു സംതൃപ്തജീവിതം . ഈ ഇഹലോകജീവിതത്തിൽ ...എൻറെ മനസ്സാക്ഷിക്കു മുന്നിൽ.... ഒട്ടും ഒളിമങ്ങാതെ , എന്നും ഒരു ദീപ്‌തശോഭയായി അത് നിലനിൽക്കയും ചെയ്യും . പക്ഷെ , പ്രവർത്തിപഥത്തിൽ....ഈ പറഞ്ഞ എല്ലാത്തിൻറെയും...മുഴുവൻ സമൂഹത്തിൻറെയും മുൻപിൽ... ഒപ്പീസ് ചൊല്ലി, താലിസ്വീകരിച്ചു... ഞാൻ ഭർത്താവായി തിരഞ്ഞെടുത്ത ഒരു പുരുഷൻ , ഇന്ന് എനിക്കൊപ്പം ഇല്ലെങ്കിലും...തത്വത്തിൽ എനിക്കുണ്ട് . അദ്ദേഹമാണ് എന്നും എൻറെ പ്രിയപ്പെട്ടവൻ, എന്റെ സംരക്ഷകൻ,എൻറെ എല്ലാം എല്ലാം . എക്കാലമത്രയും ഭർത്താവായി അംഗീകരിച്ചുകൊണ്ട് അല്ല, ഞാൻ നിന്നോടൊപ്പം കിടക്ക പങ്കിടാൻ തയ്യാറായത് . അന്ന് ഞാൻ നിന്നോട് ചെയ്‌ത കടുത്ത അപരാധങ്ങൾക്കുള്ള പ്രായശ്ചിത്തം ആയിരുന്നത് .ഓർമ്മവച്ച നാൾമുതൽ നീ ഹ്രദയത്തിൽ കൊണ്ടുനടന്ന് ....പരിധികളില്ലാത്ത പ്രണയിച്ച നിൻറെ സ്നേഹത്തിൻറെ ആഴവും....മനസ്സിൻറെ നന്മകളും, നിസ്തുലങ്ങളായിരുന്നു . അത് തിരിച്ചറിഞ്ഞു...തിരികെ അതുപോലെ ഉറച്ച പ്രേമവും ഇഷ്‌ടവും നിന്നിൽ എനിക്ക് തോന്നി തുടങ്ങിയപ്പോൾ...അതുവരെ നിന്നോട് കാണിച്ച തെറ്റിലും എല്ലാത്തിലും ഉള്ള എൻറെ ഒരു മനസ്താപത്തിൻറെ പ്രത്യുപകാരം മാത്രമായിരുന്നുത് . നീ അത് അന്നുമിന്നും ഏത് അർഥത്തിൽ ഉൾക്കൊള്ളാൻ ശ്രമിച്ചിരുന്നെങ്കിലും .. വിലമതിക്കാൻ ആവാത്തൊരു പാരിതോഷികമായി....എൻറെ ശരീരംതന്നെ നിനക്ക് കാഴ്ചവച്ചു തന്നുകൊണ്ട് ഞാൻ നിന്നോട് പ്രകടിപ്പിച്ചൊരു വിശ്വാസവും സ്നേഹവുമായിരുന്നു അതിൽ മുഴുവൻ !. പുരുഷന് ചിലപ്പോൾ അത് എന്നും ''ചെളിയും പുഴയും പോലെ '' നനഞ്ഞുണങ്ങുന്നൊരു... വെറും മാംസ സംതൃപ്‌തിയുടെ പ്രതിഭാസം മാത്രമായിരിക്കാം. പക്ഷെ പതിവൃതയായ ഏതൊരു സ്ത്രീക്കും തൻറെ ഇഷ്‌ടപുരുഷനു സമർപ്പിക്കാൻ...ഇതിലും വലിയൊരു മൂല്യവത്തായ, സ്നേഹസമ്മാനം ഈ ലോകത്തു വേറെ ഉണ്ടാവില്ല . അത്രക്കും വിലമതിക്കാനാവാത്ത...അത്യഗാധ സ്നേഹം നിന്നിൽ എനിക്ക് വന്നുഭവിച്ചപ്പോൾ മാത്രമാണ് ഞാനതിന് സുസമ്മതയായത്. ഒരിക്കലും, അതെൻറെ മാംസദാഹമോ ...ദൗർബല്യമോ ആയി വിലയിരുത്തി, അഭീ നീ അപമാനിച്ചു എന്നെ ...ഒരു നികൃഷ്ടയായി കാണരുത് !. അതിന് വില പറയുകയും അരുത്...പ്ലീസ് , എൻറെ ഒരു കേണപേക്ഷ ആണത്'' .
പറഞ്ഞു തീരുമ്പോഴേക്കും അലീന വിങ്ങിപൊട്ടിയിരുന്നു . ലഭിക്കും ഏതവസരത്തിലും ആയാലും...അത് പറയേണ്ടി വന്നതിലും, അവളത് തെറ്റിദ്ധരിച്ചു പോയതിലും വല്ലാത്ത വിഷമവും കുറ്റബോധവും
💬 Comments
View all comments