0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 352

തോന്നി . കണ്ണുനീർ തൂവിയില്ലെങ്കിലും , ശോകമേറി....അവൻറെ നയങ്ങളും ആർദ്രങ്ങളായി . അവളെ സമാധാനിക്കാൻ പരിശ്രമിച്ചു ഇടറിയ കണ്ഠമോടെ അഭി .....

''ഇല്ല, ലീനേ...നീ വിശ്വസിക്കുക. വിലപറഞ്ഞോ ?...അതിനെ മറ്റൊരു അർഥത്തിൽ കണ്ടോ...അല്ല, നിന്നോട് ഞാനൊരു ആദ്യഭർത്താവിൻറെ സ്‌ഥാനം സ്വയം ഏറ്റെടുത്തു അത് പറഞ്ഞത്. നീ പറഞ്ഞതെല്ലാം...സസന്തോഷം സ്വീകരിച്ചു അംഗീകരിച്ചു, തുറന്നു പറഞ്ഞാൽ....അന്ന് എങ്ങനൊക്കെയോ എല്ലാം സംഭവിച്ചു നമ്മൾ ഒന്നായി. അതിനൊപ്പം നീ എൻറെ ഉള്ളിനുള്ളിൽ അറിയാതെ, ഏത് വിധേനയോ ഒരു ഭാര്യയായും മാറിക്കഴിഞ്ഞിരുന്നു . നിൻറെ സ്ത്രീത്വത്തെ ഞാൻ മനപ്പൂർവ്വം അപമാനിക്കാൻ ശ്രമിച്ചതല്ല . വൈകാരിക തലങ്ങളിൽ നമ്മടെ ബന്ധം ചെന്ന് പതിച്ച ആഴങ്ങളെക്കുറിച്ചു മാത്രമേ ഞാൻ ഓർമിപ്പിച്ചോളൂ .എങ്കിലും എല്ലാം തുറന്ന് അറിയിച്ചപ്പോൾ...നിനക്കെന്തോ വല്ലാതെ നൊന്തു . എടുത്തു പറയാൻ പുരുഷന് ഒരു ''കന്യകാത്വമോ ''....''പരിശുദ്ധതയോ ''?...ഇല്ലാത്തതിനാൽ ആവാം...അവൻറെ ''കന്യാദാന''ത്തിന്, ''പുരുഷത്വ സമർപ്പണ''ത്തിന് ,ഇന്നുവരെ ഒരു സമൂഹവും ഒരുവിലയും നൽകാഞ്ഞത് .സ്ത്രീയെപ്പോലെ, മനസ്സിൽ ഭാര്യയായി വരിച്ചുകൊണ്ട് , ഉഭയകക്ഷി സമ്മതത്തോടെ...അത്തരം ബാന്ധവത്തിൽ ഏർപ്പെട്ടു അവൻ ''എല്ലാംചെയ്താൽ ''...ഈ ലിംഗനീതി, ഒരിക്കലും അവനു ബാധകമാവില്ലേ ?.അതോ?...എല്ലാ ആണുങ്ങളെയും ഒരുപോലെ, '' നനഞ്ഞുണക്കുന്ന ചെളിക്കുണ്ട്'' ഗണത്തിൽ പെടുത്തണമോ ?. ഇനി, ഞാനത് പറഞ്ഞതുകൊണ്ട് നിൻറെ മാനത്തിൻറെ കാര്യത്തിൽ... നിനക്ക് ഏതെങ്കിലും മനോവിഷമമോ?... അഭിമാനക്കുറവോ?...എന്തെങ്കിലും സംഭവിച്ചിട്ടുണ്ടെങ്കിൽ...നിൻറെ കാലുപിടിച്ചു ഞാൻ നിരുപാധിക൦ മാപ്പ്‌ പറയുന്നു. ''

അപ്പോഴും അടരുന്ന മിഴിനീർ...സാരിതൂവാല കൊണ്ട് തുടച്ചു , അതേ ശോകാർദ്രതയിൽ അലീന തുടർന്നു....'' സാമ്പത്തിക -സാമൂഹ്യ വിഷയങ്ങൾ , ഒരുപോലെ ഒരുക്ലാസ്സിലിരുന്ന് പഠിച്ചു...ഒരുപോലെ പുറത്തിറങ്ങിയവരാണ് നമ്മൾ. എങ്കിലും സാഹിത്യത്തിലും, ഇതര പാഠ്യവിഷയത്തിലും ഉള്ള നിൻറെ അസാമാന്യ അറിവും അവഗാഹവും കൊണ്ടാവാം....എപ്പോഴും എന്നിൽ നിന്നെല്ലാം വളരെ മികവ് പുലർത്തി നീ മുന്നിൽ നിന്നത് . ആ നിൻറെ നീതിബോധത്തിൻറെ സാമൂഹ്യ ശാസ്ത്രവും പാണ്ഡിത്വത്തിൻറെ മനഃശാസ്ത്രവുമൊന്നും അത്രവേഗം എനിക്ക് മനസ്സിലാക്കാൻ സാധിക്കില്ല. പക്ഷെ ഒന്നുമാത്രം എനിക്ക് എപ്പോഴും അറിയാം. എനിക്ക് നിന്നെ അറിയാം... എന്ന് മാത്രമായ ആ ''പരമ സത്യ''ത്തെ. മറ്റൊന്നും അറിയുകയും വേണ്ടെനിക്ക് . ആ അറിവും...പഴയ ചങ്ങാതിയോടുള്ള എല്ലാ പഴയ ഇഷ്‌ടവും നെഞ്ചിൽ ചേർത്തുവച്ചു

💬 Comments

View all comments