0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 354

, നിൻറെ നന്മ മാത്രം ആഗ്രഹിച്ചു പറഞ്ഞതാണ് ഞാനെല്ലാം. തിരിച്ചു , ആ സ്നേഹിതയോടു എന്തെങ്കിലും ഒരിഷ്‌ടം ഇപ്പോഴും ഉള്ളിൻ ഉള്ളിൽ എവിടെയെങ്കിലും ഉണ്ടെങ്കിൽ ദയവായി അത് സ്വീകരിക്കുക !. ''

ലീനയുടെ ദയവേറിയ അപേക്ഷക്കുള്ള അഭീടെ ഉത്തരം പരിഹാസരൂപേണ ആയിരുന്നു......'' പെരുത്ത സന്തോഷം !...ഈ പഴയ സുഹൃത്തിൻറെ ''കൺസേൺ '' ഓർത്തുള്ള നിൻറെ എളിയ വ്യാകുലതകളിൽ...പ്രിയ സ്നേഹിതേ . പക്ഷെ അവിടെയും നീ സെയിഫ് ആണെന്നുള്ള നിൻറെ '' പ്രിട്ടെൻഷൻ '', '' ഡിപ്ലോമസി '' നിന്നെ വല്ലാതെ വേട്ടയാടുന്നുണ്ട് . ആരെ, എത്ര കബളിപ്പിക്കാൻ ശ്രമിച്ചാലും...സ്വന്തം മനസ്സാക്ഷിയെ ഒരിക്കലും നിനക്ക് വഞ്ചിക്കാൻ ആകില്ല,അലീന'' .

'' എൻറെ മനസ്സാക്ഷിയും നീയുംതമ്മിൽ വലിയ ദൂരമില്ല,അഭിജിത് . പക്ഷെ,പ്രത്യാഖാതങ്ങൾ നമ്മളിരുവരിലും ഒരുപോലെ ആണെങ്കിലും... തെറ്റ് പറ്റിപ്പോയത് മുഴുവൻ എനിക്കാണ്. ഞാനാൽ ആണ് എല്ലാം ഇങ്ങനായതും....ഇങ്ങനൊക്കെ പറയേണ്ടിവന്നതും , സമ്മതിച്ചു . ആ തെറ്റിൻറെ പേരിൽ...ഈ ജന്മം മുഴുവൻ നിൻറെ കാൽക്കലിരുന്നു മാപ്പ് യാചിക്കാൻ ഞാൻ തയ്യാറുമാണ്. പക്ഷെ ഈ വിധി !. അത് ഞാൻ ചോദിച്ചു വാങ്ങിയതാണ് . പറഞ്ഞുവാങ്ങിയ ആ വിധിക്കു മുന്നിൽ നിന്നുമൊരു വ്യതിചലനം...അതെനിക്ക് അസാധ്യമാണ് . ഒരു മനുഷ്യനും അത് മറികടക്കാൻ ആയിട്ടില്ല. അനുഭവിക്കാനുള്ള വിധി , അനുഭവിച്ചുതന്നെ തീർക്കണം !...പ്രകൃതി നിയമം ആണത് . '' ആർദ്രതയോടുള്ള അലീനയുടെ വിതുമ്പലുകൾ തുടർന്നു .

'' ലീനയുടെ കഠിനമായ വിങ്ങിപ്പൊട്ടലുകളെ അനുനയിക്കാൻ പരിശ്രമിച്ചു,അഭി .....'' മാപ്പ്, നിയമം,വിധി !...' ബുൾഷീറ്റ്സ് '...ഉചിതമായ സമയത്തു ഉചിതമായ തീരുമാനം, എടുക്കാൻ കാണിക്കാഞ്ഞ '' ധൈര്യമില്ലായ്‌മ '' മാത്രമാണ് അന്ന് നീ ചെയ്‌ത ഒരേയൊരു തെറ്റ് !. ആ തെറ്റുതന്നെ , വിധിയുടെയും മറ്റു അന്ധവിശ്വാസങ്ങളുടെയും പേരിൽ ഇപ്പോഴും നീ ആവർത്തിക്കാൻ ശ്രമിച്ചിട്ട് , മാപ്പു ചോദിക്കുന്നതിൽ എന്താണ് ലീനാ യുക്തി ?. അതിനുപകരം, തിരുത്താനാവുന്നത് തിരുത്തി മുന്നോട്ട് പോയാൽ അല്ലേ? , ഞാനല്ല, കാലമെങ്കിലും നമുക്ക് മാപ്പ് തരൂ .യുക്തമായ തീരുമാനം കൈക്കൊള്ളാൻ ഇപ്പോഴും സമയം അധികരിച്ചിട്ടൊന്നുമില്ല .നിന്നെ വേദനിപ്പിക്കാനല്ല, ഒരു ഓർമ്മപ്പെടുത്തലിനു, ഒരു തിരിച്ചറിവിന് ...വേണ്ടി

💬 Comments

View all comments