0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 355

മാത്രം ഞാൻ ഇത്രയും പറഞ്ഞുപോയെന്നേ ഉള്ളൂ. ചിലപ്പോൾ, ഇങ്ങനെ പറയാൻ...ഇങ്ങനെ ഒരു അവസരം കാലം ഇനിയും നമുക്ക് മുന്നിൽ കൊണ്ടുവന്നു തരണം എന്നില്ല. ''

അപ്പോഴും ഉതിരുന്ന അശ്രുകണങ്ങൾ തുടയ്ക്കാൻ ശ്രമിച്ചുകൊണ്ട്, അലീന.....'' നിലവിലെ എൻറെ ജീവിതത്തെക്കുറിച്ചു....എന്റെ ജീവിത ലക്ഷ്യങ്ങളെക്കുറിച്ചു, ഈ കാണുന്നതുവച്ചു...ഒന്നുമറിയാതെ പറയുന്നതാണ് അഭീ നീ എല്ലാം. നീ പണ്ട് കണ്ട ആ ലീന അല്ല ഞാനിന്ന് !. ''.....

ഇടക്കുകയറി അഭി , '' നീ ചോദിച്ചു വാങ്ങിയ വിധി ആണെന്ന് പറഞ്ഞല്ലോ ?. ആ വിധിനാളത്തിൽ പെട്ട്, മോചനമില്ലാതെ, ഇപ്പോഴും നീ വെന്തുരുകുന്നത്...നീ ഏകാകിനി ആയിപ്പോയത് കൊണ്ട് മാത്രമാണ് . എല്ലാം തുറന്നു പറയുന്ന ആ പഴയ കൂട്ടുകാരിയോട് ഞാനൊന്ന് തുറന്ന് ചോദിക്കട്ടേ.....എന്തിന് ?....ആർക്കുവേണ്ടിയാണ് ഈ ഒളിച്ചുകളികൾ ?....ഈ മുഖംമൂടികൾ ?. എന്നോടൊപ്പം എത്തിച്ചേർന്നാൽ , ഒരു ദിവസം കൊണ്ടു തീർക്കും ഞാൻ ഈ വിധിനിയോഗങ്ങളും...ജന്മാന്തരദുഖവും എല്ലാം . ഒറ്റ ദിനം കൊണ്ട് മാറ്റും...നിന്നെ ആ പഴയ ലീന ആയിട്ട് . ''

കരച്ചിലിനിടയിലും ആശ്വാസ പുഞ്ചിരിയുതിർത്തു അലീന......'' ആവുമായിരിക്കാം !...പറയുന്നത് നീ ആയതുകൊണ്ട് എനിക്ക് നല്ല വിശ്വാസവുമാ. ഒരു തർക്കത്തിനുമില്ല. പക്ഷെ, എൻറെ ചുറ്റുപാടുകൾ, ബന്ധുക്കൾ, ആശ്രയങ്ങൾ...മറ്റു ബന്ധനങ്ങൾ. എല്ലാത്തിനുപരി എൻറെ പൊന്നുമകൾ !. എളുപ്പമല്ല അഭീ ഒന്നും ....ഞാനെത്ര വിചാരിച്ചാലും. ''

''കെട്ടുപാടിൻറെയും , ബന്ധുക്കടെയും വേലിക്കെട്ടുകൾക്കുള്ളിൽ....അന്ധവിശ്വാസങ്ങളുടെ മാറാല പിടിച്ച മനസ്സുമായി ,പഴയപോലെ ഇനിയും നീ ജീവിച്ചാൽ....നിനക്കൊരിക്കലും ഈ ദുരിത ജീവിതത്തിൽനിന്നും മോചനം ഉണ്ടാവില്ല . മകളോടൊത്തൊരു ഭാസുര ജീവിതം സ്വപ്‌നം കാണുന്ന നീ ഇന്ന് എന്തുകൊണ്ടും അശക്തയാണ്. എന്തും വിലകൊടുത്തു വാങ്ങാൻ ആവുന്നത്ര പണമോ, പരിചാര വൃന്ദമോ, ബന്ധുബലമോ....നിനക്കുണ്ടായേക്കാം . പക്ഷെ തളർന്ന മനസ്സും, ശക്തി ചോരുന്ന ശരീരവുമാണ്. ഈ ആർഭാടവും ബന്ധങ്ങളും എന്നും ഇതുപോലെ കൂടെയുണ്ടാവും എന്ന് ശാഠ്യ൦ പിടിക്കേണ്ട . ഒരു വീഴ്ച്ച !...ഒരു താഴൽ....അതിൽ പിടിച്ചു കുതിര കയറുന്നവരാണ് ഇന്നത്തെ ലോകവും സമൂഹവും . നീ ചെറുപ്പമാണ് !....മുന്നിലുള്ള ലോകം അതിവിദൂരവും. യാത്രയിൽ, നീ ഏകയാണ്.. തീരെ കുട്ടിയായ ഒരു മകൾ മാത്രമാണ് ആകെ ആലംബം

💬 Comments

View all comments