Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
. അതാകട്ടെ, പഠിച്ചു നല്ലനിലയിൽ എത്തിക്കുക , എന്ന ഉത്തരവാദിത്വവും ബാദ്ധ്യതയും ഏറിയ വലിയൊരു കർമ്മവും . ന്യായവാദങ്ങളുയർത്തി ഒഴിയുമ്പോൾ...ഇവയെല്ലാമൊന്ന് ദയവായി ഓർക്കുക !.''
അതെ കേഴലോടെ അലീന.....'' അറിയാം അഭി .എല്ലാമറിയാം . ഒറ്റയ്ക്ക് ജീവിതം തുടങ്ങിയ നാൾ മുതൽ...മനസ്സിൽ പറഞ്ഞു പഠിച്ചു പതിപ്പിച്ച ശീലുകൾ . മകൾ !...അവൾ മാത്രമാണ് എനിയ്ക്കിന്ന് എല്ലാം . അവളെ വളർത്താൻ....കളിച്ചു, പഠിച്ചു, നന്നായി വളരാൻ...അവൾക്കായി മാത്ര൦ ഉണ്ടാക്കിയതാണ് ഈ സ്‌കൂൾ പോലും. ഇവിടെ കൂടുള്ളവർ എല്ലാം അവളുടെ കൂട്ടുകാരാണ്. ആരിൽനിന്നും ഞാനൊരു ചില്ലിക്കാശ് പോലും 'ഫീസ്' വാങ്ങാറില്ല. അവരുടെ കളിചിരിയും ബഹളവുമാണ് എൻറെ ലഹരിയും, എൻറെ ലോകവും !. അവിടെ, ഞാൻ എല്ലാം...ഒരുപക്ഷേ എന്നെപ്പോലും മറന്നു ജീവിക്കുന്നു. അഭി പറഞ്ഞപോലെ, അവളെ പഠിപ്പിച്ചു മിടുക്കിയാക്കി നല്ലനിലയിൽ എത്തിക്കണം. അത് മാത്രമാണ് ഇപ്പോൾ എൻറെ ഏക ലക്‌ഷ്യം . അവളെ വളർത്തി...മറ്റൊരു കരത്തിൽ വിശ്വസിച്ചേൽപ്പിക്കും വരെ എനിക്ക് സത്യത്തിൽ വിശ്രമമില്ല . എനിക്ക് എൻറെതായ സ്വന്തം ഇഷ്‌ടമോ...ആഗ്രഹമോ...ജീവിതമോ ഒന്നും ഇപ്പോൾ ഇല്ലഭീ.''
അഭി വീണ്ടും സമാശ്വസിപ്പിക്കലിൻറെ വഴിയിൽ.....'' ലീന പറഞ്ഞതൊക്കെ ശരിതന്നെ ...സമ്മതം !. പക്ഷെ, സ്വന്തം ജീവിതംവെച്ചു എന്തിനിങ്ങനെ ഒരു ചൂതാട്ടം?.എന്തിനാണ് ഈ കാര്യത്തിൽ വല്ലാത്തൊരു പിടിവാശി ?. നിനക്ക് എന്റൊപ്പം ആണേലും.. നിൻറെ ഇഷ്‌ടം പോലൊക്കെ, എങ്ങനേയും ജീവിക്കാം. ആഗ്രഹിക്കു൦ പോലെ തന്നെ മോളെ വളർത്താം. നിങ്ങൾക്കിടയിൽ ഒരു തടയായി നിൽക്കാതെ, എന്നും നിനക്കും മോൾക്കും താങ്ങും തണലുമായി......എപ്പോഴും ഞാൻ കൂടെ ഉണ്ടാവും . നിൻറെ മോളുടെ സ്നേഹം പങ്കിട്ടു പോയാലോ?...എന്ന ഭയപ്പാട് ഉണ്ടേൽ, നമുക്കിനി മറ്റൊരു മോൾ വേണ്ടാ എന്ന തീരുമാനമെടുത്തു...മിലിമോളെ ഒരുപോലെ സ്നേഹിച്ചു, ലാളിച്ചു, മിടുക്കിയായി വളർത്താം നമുക്ക് .പോരേ?. നിൻറെ ഏത് ചിട്ടയ്ക്കും, നിബന്ധനകൾക്കും ഞാൻ തയ്യാർ !. ''
പൊയ്‌പ്പോയ പുഞ്ചിരി പിന്നെയും മുഖത്തു പ്രകാശിപ്പിച്ചു അലീന....'' വളരെ നന്ദി !....പക്ഷെ വേണ്ട അഭി, ഇപ്പോൾ, ഈ സമയത്തു, നിനക്ക് എന്തുകൊണ്ടും തീർത്തും അയോഗ്യയായ...ഹതഭാഗ്യയായൊരു സ്ത്രീയാണ് ഞാൻ. അകാലത്തിൽ വിധവയായ ,അഞ്ചുവയസ്സുള്ള പെൺകുട്ടിയുടെ അമ്മയായ ഹതാശ !. നിൻറെ ജീവിതത്തിലേക്ക്...ഇനി കടന്നുവരുന്നത്,
💬 Comments
View all comments