Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
നിനക്കൊരു അപശകുനവും ഭാരവും മാത്രമായിരിക്കും. ''
അഭി, അതീവഗൗരവത്തോടെ തുടർന്നു......'' എനിക്ക് അതൊന്നും ഒരു വിഷയമേ അല്ലെന്ന് നിനക്കറിയാം...ഞാനത് വെളിപ്പെടുത്തുകയും ചെയ്തു. എന്നിട്ടും...മനപ്പൂർവ്വം ഒഴിഞ്ഞുമാറാൻ നീ, എന്തൊക്കെ പറഞ്ഞു കൂട്ടുന്നു അലീനാ....? ''
'' അഭീ, അകാലത്തിൽ താലിച്ചരട് മുറിഞ്ഞു പോയെങ്കിലും...ഇന്നും ഞാൻ ആ മനുഷ്യൻറെ ഭാര്യയാണ്. വെറും രണ്ടര വർഷമേ ഉണ്ടായിരുന്നുള്ളൂ, എങ്കിലും...അദ്ദേഹവുമായുള്ള ഓർമ്മകൾ, അദ്ദേഹം നൽകിയൊരു കുഞ്ഞു ,ആളുടെ പേരിലുള്ള വീട്ടിലെ താമസം, ആ കുടുംബം, ബന്ധുക്കൾ...സ്വന്തം വീട്ടുകാർ. അങ്ങനെ, ഒത്തിരി പ്രശ്നങ്ങളുമായി...എല്ലാറ്റിലും നിറഞ്ഞു ജീവിക്കുന്ന ഒരു കുടുംബിനിയായ യുവതിക്ക്, പെട്ടെന്നൊരു ദിവസം...എല്ലാം ഇട്ടെറിഞ്ഞു ഒരു അഞ്ചുവയസ്സുകാരി പെൺകൊച്ചിനേയും കൂട്ടി, ചാടി പുറപ്പെട്ട്....ഇറങ്ങാൻ കഴിയുമോ ?. '' അലീന ന്യായങ്ങൾ നിരത്തി.....
എന്നാൽ...അത് തള്ളി, കൂടുതൽ ആശ്വാസമേകി ആയിരുന്നു അഭീടെ ഉത്തരം.....'' അവരെയൊന്നും നീ കാര്യമാക്കേണ്ടാ...നിൻറെ മോളെ മാത്രം നീ ബോധ്യപ്പെടുത്തിയാൽ മതി. അവളെ മാത്രം നീ വിശ്വാസത്തിലെടുത്താൽ മതി !. ''
കണ്ണുതുടച്ചു, കണ്ണട തിരികെ പ്രതിഷ്‌ഠിച്ചു അവൾ.....'' അതുതന്നെ, അവരെയൊക്കെ ഒരുപക്ഷേ...പറഞ്ഞു മനസ്സിലാക്കി ഇറങ്ങാൻ പറ്റിയേക്കും. നിന്നോട് ഞാനീ പറഞ്ഞ, വിധി, വിശ്വാസങ്ങൾ, സമൂഹം, പ്രായാധിക്യം, താലിമാഹാത്മ്യം,ബന്ധുക്കൾ....തുടങ്ങിയ കാര്യങ്ങൾ ഒക്കെ, നിനക്കായ് നൂറു ശതമാനം തൂത്തെറിയാൻ തയ്യാറാണ് ഞാനിന്ന്. പക്ഷേ മോൾ !....അവളുമായി ഇനിയൊരു ''പറിച്ചുനടീൽ '', ''ക്വയറ്റ് ഇമ്പോസ്സിബിൾ ''. അത്രക്ക് സെൻസിറ്റിവ് ആണവൾ. എല്ലാ കാര്യത്തിലും അതിഭയങ്കര വാശിയും നിർബന്ധബുദ്ധിയും ആണവൾക്ക്. മറ്റാരെങ്കിലും...വഴക്ക് പറയുന്ന പോയിട്ട്, ഒന്ന് സൂക്ഷിച്ചു നോക്കുന്നപോലും അവൾക്ക് സഹിക്കില്ല . വഴക്ക് പറയുന്നതല്ലാതെ...ഞാൻപോലും ഒന്ന് തല്ലാൻ രണ്ടുവട്ടം ആലോചിക്കും. പപ്പയില്ലാതെ വളരുന്നതിൻറെ ആയിരിക്കാം...അതിൻറെ എല്ലാ ദുർ വാശിയും കടുംപിടുത്തവും അവൾക്കുണ്ട്. അവൾക്കിഷ്‌ടമില്ലാത്ത, യോജിക്കാത്ത ഒരു ജീവിതക്രമങ്ങളിലേക്ക് എനിക്കും ഒട്ടു ജീവിച്ചു പോകാൻ.... തീരെ കഴിയില്ല. അവൾ മാത്രമാണ് എനിക്കെല്ലാം . അതുവിട്ട് മറ്റൊന്നും എനിയ്ക്ക് ചിന്തനീയമേ അല്ല !. അതിനി നിനക്കുവേണ്ടി ആണേലും അഭീ . ''
നെടുവീർപ്പുപോൽ അഭി.....'' നിൻറെ വിശ്വാസങ്ങൾ,നിനക്ക് തുണ ആയിടട്ടെ !. എല്ലാം ഇട്ടെറിഞ്ഞു, മകളെയും കൂട്ടി നീ വരാൻ തയ്യാറാണെങ്കിൽ...ഇന്ന് ഞാൻ നിന്നെ കൊണ്ടുപോകും.എന്തും നേരിട്ട്, എന്ത് വിലകൊടുത്തും
💬 Comments
View all comments