0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 360

നിന്നെ പൊറുപ്പിച്ചു, എന്നും കൂട്ടായ് നിനക്കൊപ്പം ഞാൻ ഉണ്ടാവും. അല്ലെങ്കിൽ...അടുത്ത ദിവസം ഞാൻ വണ്ടികയറിയാൽ...ഇനി ഒരിക്കലുമൊരു മടക്കയാത്രയ്ക്ക് ഞാൻ ഉണ്ടാവില്ല. ഒരു കല്യാണത്തിനും കൈകെട്ടി നിന്നുകൊടുക്കയുമില്ല. ''

പുതിയ അനുനയശ്രമം അലീനയുടെ വകയായി.....'' പ്ലീസ്, അങ്ങനെയൊരു കടുത്ത തീരുമാനമൊന്നും പുറപ്പെടുവിക്കല്ലേ ....അഭിക്കുട്ടാ. ഞാൻ കൂടില്ലേലും, ഈ നാട്ടിൽ...നിൻറെ അച്ഛനും അമ്മയും ബന്ധുക്കൾ ഒക്കെയുമില്ലേ ?. പിന്നെ ശ്രീക്കുട്ടി ...അവൾ നിന്നെ എത്രമാത്രം സ്നേഹിക്കുന്നു !. അവളെയും കെട്ടി, കുട്ടികളും കുടുംബവുമായി...ഇവിടെയോ ബോംബെയിലോ....സൗകര്യപ്രദമായി, സുഖമായി ജീവിക്കുക. ഇടക്ക് അവരെകൂട്ടി, ഇങ്ങോട്ടൊക്കെ ഇറങ്ങുക. നിൻറെ നന്മക്കായ് പ്രാർഥിച്ചു ഞാൻ ഇവിടൊക്കെത്തന്നെ ഉണ്ടാവും !. '' .

പറഞ്ഞവസാനിപ്പിച്ചു , അശ്രുകണങ്ങൾ ഒപ്പിയെടുത്ത കൺതടങ്ങളിൽ കണ്ണാടി ഒന്നുകൂടി അമർത്തിയുറപ്പിച്ചു....ദുഖാർത്തയായി.... തലയാട്ടി, അവൾ മെല്ലെ മുന്നോട്ടാഞ്ഞപ്പോൾ...അവൾക്കിനി, താനാൽ...ബുദ്ധിമുട്ടുകൾ കൂട്ടേണ്ടാ എന്നുറപ്പിച്ചു, തിരികെ തലകുലുക്കി...വിളറിയ ചിരി പങ്കിട്ട്..അഭി , '' ശരി.ഞാൻ മടങ്ങുന്നു...മോൾ വളർന്ന്‌ നല്ല നിലയിലായി, ഉയർച്ചയും അംഗീകാരവും ഒക്കെയായി എന്തെങ്കിലും നല്ല വിശേഷം ഉണ്ടാവുമ്പോൾ തീർച്ചയായും അറിയിക്കാൻ മറക്കരുത് !. അവൾക്കായി എന്നും ഞാൻ പ്രാർഥിക്കും, ലീനക്കും .വരട്ടേ, ബൈ ''....പറഞ്ഞു ,തിരിഞ്ഞുനോക്കാതെ അഭി പതിയെ മുന്നിലേക്ക് നടന്നുനീങ്ങി....പിന്നെയും നിറയെ പെയ്തു നിറഞ്ഞ കണ്ണീർ കണ്ണുകളുമായി, നിര്നിമേഷയായി പിറകിൽ അലീനയും .

കുപ്പായ കീശയിൽനിന്നും വലിയ സൺഗ്ളാസ്സ് എടുത്ത് മുഖത്തു വച്ച് ഒന്നുകൂടി ഗൗരവം കൂട്ടി....വേദന മാറ്റാൻ ശ്രമിച്ചു, അഭി കീ തിരിച്ചു കിക്ക് ചെയ്‌തു വണ്ടി സ്റ്റാർട്ടാക്കി.പിന്നെ, റൈസ് ചെയ്‌തു ബൈക്ക് റോഡിലേക്ക് ഇരച്ചു കയറ്റുമ്പോൾ....മനസ്സാകെ കലുഷിതമായിരുന്നു. യാന്ത്രികമായി, ഏതൊക്കെ വഴികളിലൂടെ എങ്ങനൊക്കെയോ ഇരുചക്രയന്ത്രം കുതിച്ചു. പാഞ്ഞുപോയ വണ്ടി, ഒടുവിൽ ചെന്ന് നിന്നതാകട്ടെ ...തമ്പാനൂർ റെയിൽവേസ്റ്റേഷൻ കോമ്പൗണ്ടിന് ഉള്ളിലും . അവിടെച്ചെന്ന്, യാത്രാസംബന്ധിയായ രേഖകളെല്ലാം എത്രയും പെട്ടെന്ന് ശരിയാക്കി, കൃത്യം ഒരു മണിക്കൂർ കൊണ്ട് താഴെവന്നു. ബൈക്കെടുത്തു അവിടുന്ന് വീട്ടിലേക്ക് തിരിക്കും വഴി, മറ്റുകുറെ സ്‌ഥലങ്ങളിലും കൂടി അയാൾക്ക് കയറാനുണ്ടായിരുന്നു. അവിടല്ലാം കയറി, വളരെ വേഗം വീട്ടിലേക്ക് കുതിച്ചു. അങ്ങനെ കാര്യങ്ങളെല്ലാം തീർത്തു 'ആരാമത്തിൽ 'മടങ്ങിയെത്തുമ്പോൾ സമയം വൈകുന്നേരമായിരുന്നു. അവിടെ, അവനെ കാത്തു ഇറമ്പത്തുതന്നെ അച്ഛനും അമ്മയും അമ്മാവനും ഒക്കെ നിൽപ്പാണ്.

💬 Comments

View all comments