0%

Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]

Author : Anu Anand Read All Parts 362

ബന്ധം നീട്ടികൊണ്ട് പോയതും. ആ അവളെ കല്യാണം കഴിക്കണേൽ...നിങ്ങൾക്കൊക്കെവേണ്ടി, വേണേൽ ഞാനത് ചെയ്യാം. പക്ഷെ, അതുകഴിഞ്ഞാലും...എൻറെ മനസ്സെനിക്ക് മാറ്റാൻ കഴിയുമോ ?.''

ശ്രീമോളെ ചേർത്ത് നിർത്തി, തഴുകി...അഭി അത് പറയുമ്പോൾ...സജ്ജലങ്ങളായ ശ്രീയുടെ മിഴികളിൽ നിന്ന് കണ്ണുനീർ തൂകി ഇറങ്ങി. അത് കാട്ടി, അവൻ തുടർന്നു....'' ഇതൊക്കെ കേട്ടിട്ടും,മതിയാകാതെ...എന്നെ കെട്ടാനാവാത്ത വിഷമത്തിൽ അവൾ ഏങ്ങുന്ന കണ്ടോ ?. ''

അരികിൽ നിന്ന അമ്മാവി, ഉടനെ ശ്രീയെ തന്നോട് ചേർത്തണച്ചു പുൽകി.....''അല്ലല്ല മോനേ, അങ്ങനെ നിന്നെ കിട്ടാത്ത വിഷമത്തിൽ ഒന്നുമല്ല. അവളെ നീ ഇത്രയും ഇഷ്‌ടപ്പെടുകയും സ്നേഹിക്കയും ചെയ്യുന്നത് അറിഞ്ഞപ്പോൾ...അതെല്ലാം നീ അവളെ തുറന്ന് അറിയിച്ചപ്പോൾ...അവൾക്ക് ആ ഇഷ്‌ടങ്ങളൊക്കെ തിരികെ നിന്നോട് തോന്നിയതിൻറെ, ആനന്ദ കണ്ണീരാടാ മോനെ അത്. അല്ലാതെ, നിന്നെ ഓർത്തിനി ഒരിക്കലും അവൾ കരയില്ല. ''

അവർ ഇരുവരോടും ചേർന്നുനിന്ന്...ശ്രീയുടെ മേൽ നിന്ന് കൈമാറ്റാതെ അഭി ....'' ഇപ്പോൾ എല്ലാം എല്ലാവര്ക്കും വ്യക്തമായി കാണുമല്ലോ ?. ഇനി ഈ ഏട്ടനെക്കുറിച്ചു നല്ലതോ ചീത്തയോ?... എന്ത് വാർത്തകൾ കേട്ടാലും...ഈ കണ്ണുകളിൽനിന്നും ഒരിറ്റ് കണ്ണീർ വീണു പോകരുത്...കേട്ടല്ലോ ?.''

അമ്മാവൻ അവരെ നോക്കി പുഞ്ചിരിച്ചു...'' കുഴപ്പമില്ലെടാ...ഇപ്പോൾ എല്ലാവര്ക്കും എല്ലാം മനസ്സിലായി. നീ അവളെകെട്ടാനില്ല...എന്നു പുച്ഛിച്ചുപറഞ്ഞു, അവളെ തള്ളിക്കളഞ്ഞു....ഒഴിഞ്ഞുമാറി പോയില്ലല്ലോ ?. നിൻറെ സ്നേഹത്തിൻറെ നിസ്സഹായതകൊണ്ട്, കഴിയില്ല, എന്ന് മനസുതുറന്നു പറഞ്ഞു...നിൻറെ നിലപാടറിയിച്ച മാത്രമല്ലേ ഉള്ളൂ. ഇവിടാർക്കും ഒരു വിഷമവും ഇല്ല. അല്ലെങ്കിലും ഈ മനസ്സോടെ നിങ്ങൾക്കെങ്ങനെ ഒരു നല്ല ഭാര്യഭർതൃ ബന്ധം തുടരാൻ കഴിയും ?.''

ഭാനുമതിയമ്മ ഉടനെ തൻറെ ഭാഗം വ്യക്തമാക്കി.....'' അതുതന്നെ, മോനേ.ഇവിടിപ്പോൾ എല്ലാവർക്കുമുള്ള ചെറിയ ദുഃഖം, ഇവളുടെ പ്രായം ലേശം കൂടി....പെട്ടെന്നൊരു കല്യാണം എങ്ങനെ സാധ്യമാക്കും എന്നുള്ള വിഷയത്തിൽ മാത്രമേയുള്ളൂ. ''

അമ്മാവൻ അപ്പുമാഷ്.....'' അത് സാരമില്ല ഭാനു, നമുക്കത് പെട്ടെന്ന് നോക്കാം...ആലോചനകൾ വന്നുകൊണ്ടിരിക്കയാണല്ലോ ?.''

അല്പം ആശ്വാസത്തോടെ ഭാനുമതി....'' അതേ, ഇനിയിപ്പോൾ പോരാത്തതിന്... അവളുടെ ഏട്ടനും കൂടെയുണ്ടല്ലോ ?. നമുക്കെല്ലാം കൂട്ടായ് നിന്ന് ശ്രമിക്കാം അല്ലേ ?.അത്ര കൂടിട്ടൊന്നും ഇല്ല, ൻറെ കുട്ടീടെ പ്രായം. ഇനി വൈകാതിരുന്നാ മതി !. ''

അങ്ങനെ പോയി, അവരുടെ

💬 Comments

View all comments