Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
സംസാരങ്ങൾ. അഭിപ്രായങ്ങളും നിർദ്ദേശങ്ങളും ഒക്കെയായി....ഇടക്ക് കയറി അഭി പറഞ്ഞു.....'' എൻറെ പെങ്ങളൂട്ടീടെ കല്യാണം ഇനിയങ്ങനെ അനാവശ്യമായി നീളും എന്ന വ്യാകുലചിന്ത ആർക്കും വേണ്ട !.ഞാൻ ഒപ്പം ഉണ്ടാവുമോ എന്ന സംശയവും ആർക്കുമിനിവേണ്ട. വരുന്ന വഴി ഞാനിപ്പോൾ ഒന്നുരണ്ട് ആൾക്കാരെ കണ്ട്, കാര്യങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അവർ വഴി, നല്ല ആലോചനകൾ ധാരാളം വരും. നമുക്ക് അതിൽ മെച്ചപ്പെട്ടത് നോക്കി തിരഞ്ഞെടുത്തു...എത്രയും പെട്ടെന്ന് നടത്താം...പേടിക്കണ്ട. കൂടാതെ, പണത്തിനോ ആൾസഹായത്തിനോ ഒന്നിനും ഒരു കുറവും സംഭവിക്കില്ല. എല്ലാം യഥാ സമയത്തു യഥാവിധി...ഇവിടെ എത്തിച്ചേരും !.
അതീവ സന്തോഷവാനായി അപ്പു അമ്മാവൻ.....'' എന്നാൽപ്പിന്നെ, അളിയോ...നമുക്ക് ഒപ്പം ഇവനും ഒരു പെണ്ണാലോചിക്കാം. ഒത്താൽ...രണ്ടും ഒരുമിച്ചങ്ങു നടത്താം. ''
അതുവരെ നിശ്ശബ്ദയായിരുന്ന ശ്രീമോൾ, കണ്ണീരെല്ലാം തുടച്ചു...തുള്ളിച്ചാടിയെപോലെ ആഹ്ളാദചിത്തയായി .....'' അതുതന്നെ !...എന്റേയും ഏട്ടൻറെയും കല്യാണം...ഒരേ ദിവസം...ഒരേ മുഹൂർത്തത്തിൽ...ഒരു പന്തലിൽ ഒരുമിച്ചു .നമുക്കൊക്കെ ഭയങ്കര ത്രില്ലിംഗ് ആയിരിക്കുമത്.ഒരു വല്യ സദ്യയൊക്കെയായി....എന്താ രസം .''
അതുകണ്ട് എല്ലാവരും അത്ഭുതത്തോടെ നോക്കി, പരസ്പരം ചിരി പങ്കിട്ടു. എന്നിട്ട് അഭി....'' ങ്ഹാ...മോളുടെ സങ്കടമൊക്കെ മാറി, വളരെ ഉഷാറായല്ലോ പെണ്ണ് ഇപ്പോൾ ?...ഇനി എന്തുവേണം...? ''
ഭാനു അമ്മായി....'' അതാണെടാ മോനേ...നീ സംസാരിക്കാതെ ഇരുന്നതിൽ ഭയങ്കര വിഷമത്തിൽ ആയിരുന്നവൾ. ഒന്നുമില്ലേലും...ഇപ്പോൾ അവളൊന്ന് ചിരിച്ചു കണ്ടല്ലോ ?...അത്രയും ആശ്വാസം!...വളരെ നന്ദിയുണ്ട് മോനേ .അതിയായ സന്തോഷം ഉണ്ട് ഇപ്പോൾ...സത്യം !. ''
ഒപ്പം അമ്മിണിഅമ്മയും കൂടി....'' ഉം..ഉം...കണ്ടില്ലേ, പെണ്ണിൻറെ ഒരു ചാട്ടമിപ്പോൾ !....ഏട്ടനെന്നും പറഞ്ഞു . എങ്കിലും നീ ഞങ്ങളെയൊക്കെ ഇത്രയും തീ തീറ്റിച്ചു കളഞ്ഞല്ലോടീ മോളേ ?....നിങ്ങൾ രണ്ടും ഇത് കുറച്ചുമുമ്പേ തെളിച്ചു പറഞ്ഞു കാര്യങ്ങൾ തുറന്ന് അറിയിച്ചിരുന്നേൽ ഒക്കേത്തിൻറെയും വല്ല കാര്യവും ഉണ്ടായിരുന്നോ?. ഉം സാരമില്ല, പോട്ടേ....''
പ്രഭാകരൻ നായർ, മകനെ നോക്കി....'' അളിയൻ പറഞ്ഞതിന് , ഞാനല്ല...ഇവനാ മറുപടി പറയേണ്ടത്. ഞങ്ങൾ എന്തിനും റെഡിയാ...ഒരുമിച്ച് ഒരു ദിവസം ഒരു പന്തലിലോ...ഒറ്റയ്ക്കോ ?...എങ്ങനെ വേണമെങ്കിലും ....''
മറുപടിയായി അമ്മായി....'' മോള് പറഞ്ഞപോലെ അതൊരു രസമുള്ള അനുഭവം ആയിരിക്കും. ഒരുദിവസം ഒരു പന്തലിൽ, ഏട്ടൻറെയും അനിയത്തീടെയും താലികെട്ട് . കല്യാണം വിളിയും തയ്യാറെടുപ്പുകളും എല്ലാം ഒരുമിച്ച്
💬 Comments
View all comments