Chapter Title : പ്രണയം കഥ പറഞ്ഞ മഞ്ഞുകാല ഡിസംബറിൽ 3 [RE-LOADED]
. എല്ലാത്തിനും എളുപ്പവും, സുഖവുമാവും. ഇവൻ സമ്മതിച്ചാൽ നമുക്ക് നോക്കാം. ''
അതുകേട്ട് അഭിയുടെ 'അമ്മ...'' എന്നാ എല്ലാവരുടെയും ആഗ്രഹം അങ്ങനാണെങ്കിൽ, അങ്ങനെതന്നെ നടക്കട്ടെ...പ്രത്യേകിച്ച് എൻറെ പൊന്നുമോളുടെ. അവളുടെ മുഖത്തെ ആ ചിരിയും സന്തോഷവും കണ്ടില്ലേ?. എത്ര നാളിനുശേഷമാ...മോളെ ഞാനിങ്ങനെ ഇത്ര പ്രസ്സന്നവതിയായ് കാണുന്നത് . ഒന്ന് സമ്മതിക്കേൻറെ അഭീ, നിനക്കെന്താ ചേതം ?...അവളുടെകൂടി ഒരു ആഗ്രഹമല്ലേ?...ഇതെങ്കിലും ഒന്ന് നടത്തികൊടുക്ക്.നിൻറെ കുഞ്ഞനിയത്തി അല്ലെ അവള്. ''
കുറച്ചു ഗൗരവം ഏറ്റെടുത്തു അഭി....'' സഹോദരൻ എന്ന സ്‌ഥാനം സ്വയം ഏറ്റെടുത്തത്, കല്യാണത്തിൽ നിന്ന് ഒഴിഞ്ഞുമാറാനല്ല, പാലിക്കാൻ തന്നെയാ. പണ്ടും, ഇന്നും എന്നും എനിക്കവളു പെങ്ങളൂട്ടി തന്നെ. അതിനാൽ ഒരേട്ടൻറെ സ്‌ഥാനത്തുനിന്നു തന്നെയാണ് ഞാൻ പറഞ്ഞത്. ഞാനിവിടെ ഇല്ലെങ്കിലും അവളുടെ കല്യാണ ആലോചനകൾ മുറപോലെ നടക്കും. കല്യാണവും വളരേ ഭംഗിയായി...ആര്ഭാടമായിത്തന്നെ നടക്കും. ഒന്നിനും ഒരു കുറവും വരുത്താതെ, വേണ്ടുന്ന ആളും അർത്ഥവും എല്ലാം തയ്യാറാക്കി വച്ചിട്ടുണ്ട്. ബാങ്കിൽ അവളുടെ പേരിലിട്ടിരിക്കുന്ന പണം അഥവാ, പേരെങ്കിൽ അറിയിച്ചാ മതി...ഇനിയും അയച്ചുതരാം.''
അപ്പോഴേക്കും, അതുകേട്ട് ക്ഷുഭിതൻ എന്നപോലെ അഭീടച്ഛൻ.....'' നിൻറെ പൊന്നും പണവും ഒന്നുമല്ല, ഇവിടെ ആർക്കും അത്യാവശ്യം.. .അതൊക്കെ വേണ്ടവണ്ണം അളിയൻ കരുതിയിട്ടുണ്ട്. നിൻറെ വിഹാഹകാര്യത്തിൽ ഉള്ള നിൻറെ അഭിപ്രയാം നീ തുറന്ന് പറ. അതിനാണ് അവർ കാത്തുനിൽക്കുന്നത്. രണ്ട് കല്യാണവും ഒരുമിച്ചു നടത്താൻ ഞങ്ങൾക്ക് എല്ലാപേർക്കും പൂര്ണസന്തോഷം തന്നെ !.നിനക്ക് തീരുമാനമൊന്നും ഇല്ലേ ?.''
തീരുമാനം ഉറപ്പിച്ചു അഭി തുടർന്നു....'' ഒരു വിവാഹത്തെക്കുറിച്ചു, ഞാൻ ഇതുവരെ ചിന്തിച്ചിട്ട് കൂടിയില്ല.ചിന്തിച്ചാൽത്തന്നെ, അത് ആലോചിക്കാനും നടത്താനും പറ്റിയ സമയവും എനിയ്ക്കിപ്പോൾ തീരെയില്ല. അതിനുപറ്റിയ മാനസ്സിക അവസ്‌ഥയിലുമല്ല....തൽക്കാലം ഞാനിപ്പോൾ . വിധി ഉണ്ടെങ്കിൽ, നടക്കേണ്ടതെല്ലാം...നടക്കേണ്ടുമ്പോൾ നടക്കും !. ഇപ്പോൾ, നാളത്തെ ട്രെയിനിന് ടിക്കറ്റ് മാറ്റിയെടുത്തിട്ടാണ് ഞാൻ വന്നേക്കുന്നത്. നാളെത്തന്നെ ഞാൻ ബോംബെക്ക് മടങ്ങും. ഒത്താൽ അധികം വൈകാതെ ദുബായിലേക്കും. കമ്പനിയുടെ ഒരു പുതിയ ഓഫിസ് അവിടെ തുടങ്ങുന്നുണ്ട്. മാനേജർ ആയിട്ടാണ്. ബെസ്റ്റ് ഓഫർ ആയതുകൊണ്ട് പോകാതിരിക്കാനാകില്ല . എങ്കിലും ശ്രീമോൾടെ വിവാഹം ശരിയാവുമ്പോൾ...കഴിവതും ഞാൻ മടങ്ങിയെത്തും. ഇല്ലെങ്കിലും....മംഗളമായിത്തന്നെ അത് നടന്നോളും. നവദമ്പതിമാരെ വിസ കൊടുത്തു വരുത്തി...അവിടെവച്ചു
💬 Comments
View all comments